2021ല്‍ പുതുവര്‍ഷം വരെ ഒരുമിച്ച് ഇരുവരും ആഘോഷിച്ചിരുന്നു, പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല, സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത്; നാഗാര്‍ജുന പറയുന്നു

നാഗചൈതന്യയും, സാമന്തയും വിവാഹമോചിതരായെന്നുള്ള വാർത്ത ഏറെ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ഇപ്പോൾ ഇതാ ഇവരുടെ വിവാഹമോചനത്തോട് പ്രതികരിച്ച് നാഗാര്‍ജുന. സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടത് എന്നാണ് നാഗാര്‍ജുന പറയുന്നത്. 2021ല്‍ പുതുവര്‍ഷം വരെ ഒരുമിച്ച് ഇരുവരും ആഘോഷിച്ചിരുന്നു, പിന്നീട് എന്തു സംഭവിച്ചെന്ന് അറിയില്ല എന്നാണ് നാഗാര്‍ജുന വ്യക്തമാക്കുന്നത്.
നാഗചൈതന്യ സാമന്തയുടെ തീരുമാനത്തോടൊപ്പം നിന്നു. എന്നാല്‍ അവന് തന്നെ കുറിച്ചും കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ചും ആലോചിച്ച് വിഷമമുണ്ടായിരുന്നു. നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണവര്‍. നല്ല അടുപ്പമായിരുന്നു. 2021ല്‍ പുതുവത്സരം ഒരുമിച്ചായിരുന്നു ആഘോഷിച്ചത്.
അതിന് ശേഷമായിരിക്കാം അവര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ആരംഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല എന്ന് നാഗാര്‍ജുന ഒരു അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2ന് ആയിരുന്നു നാഗചൈതന്യയും സാമന്തയും തങ്ങള്‍ പിരിയുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017ല്‍ ആണ് സാമന്തയും നാഗചൈതന്യയും വിവാഹിതരാകുന്നത്. വിവാഹ മോചനത്തെ കുറിച്ച് നാഗചൈതന്യ പ്രതികരിച്ചിരുന്നു. ‘സാമന്ത സന്തോഷവതിയാണ് അതിനാല്‍ ഞാനും സന്തോഷവാനാണ്’ എന്നായിരുന്നു താരത്തിന്റെ പ്രതികരണം. അതേസമയം, ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.
വിവാഹമോചനം അറിയിച്ചു കൊണ്ടുള്ള പ്രസ്താവന സാമന്ത ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഡിലീറ്റ് ചെയ്തതോടെയാണ് ഇരുവരും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ നാഗചൈതന്യയുടെ പേജില്‍ ഇപ്പോഴും ഈ പ്രസ്താവന കാണാം.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...