Connect with us

‘പ്രിയപ്പെട്ടവനേ ഏഴാം വിവാഹവാര്‍ഷികം’, ആശംസകളുമായി സോഹ അലി ഖാൻ

Bollywood

‘പ്രിയപ്പെട്ടവനേ ഏഴാം വിവാഹവാര്‍ഷികം’, ആശംസകളുമായി സോഹ അലി ഖാൻ

‘പ്രിയപ്പെട്ടവനേ ഏഴാം വിവാഹവാര്‍ഷികം’, ആശംസകളുമായി സോഹ അലി ഖാൻ

പ്രേക്ഷകരുടെ പ്രിയ താരമാണ് സെയ്‍ഫ് അലി ഖാന്റെ സഹോദരിയും നടിയുമായ സോഹ അലി ഖാൻ.
സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന സോഹ ആരധകരുമായി തന്റെ വിശേഷങ്ങൾ പങ്കിടാറുണ്ട് . ഇപ്പോഴിതാ ഏഴാം വിവാഹവാര്‍ഷികത്തില്‍, ഭര്‍ത്താവും നടനുമായ കുനാല്‍ ഖെമുവിന് ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സോഹ അലി ഖാൻ.

കുനാല്‍ ഖെമുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് സോഹ അലി ഖാൻ വിവാഹ വാര്‍ഷിക ആശംകള്‍ നേര്‍ന്നിരിക്കുന്നത്. കുനാലും തിരിച്ച് ആശംസകള്‍ നേര്‍ന്നിരിക്കുന്നു.

സോഹ അലി ഖാനും കുനാല്‍ ഖെമുവും 2015ലാണ് വിവാഹിതരാകുന്നത്. ഇനായ എന്ന ഒരു മകളും സോഹ അലി ഖാൻ- കുനാല്‍ ഖെമു ദമ്പതിമാര്‍ക്കുണ്ട്. ‘ഇതി ശ്രീകാന്ത’യെന്ന ചിത്രത്തിലൂടെ ബംഗാളിയിലായിരുന്നു സോഹ അലി ഖാന്റെ തുടക്കം. ‘ദില്‍ മാംഗെ മോറി’ലൂടെ ഹിന്ദിയിലുമെത്തി. ഗ്ലോബല്‍ ഇന്ത്യൻ ഫിലിം അവാര്‍ഡ്‍സ് അടക്കമുള്ള പുരസ്‍കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ‘ഘയല്‍: വണ്‍സ് എഗെയിൻ’ ആണ് ഏറ്റവും ഒടുവില്‍ സോഹ അലി ഖാൻ അഭിനയിച്ച ചിത്രം.

കുട്ടിത്താരമായി ഒട്ടേറെ സിനിമകളില്‍ വേഷമിട്ടാണ് കുനാല്‍ ഖെമു ആദ്യം പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ‘കല്യുഗ്’ എന്ന ചിത്രത്തിലൂടെ നായകനായി. ‘ധോള്‍’, ‘സൂപ്പര്‍ സ്റ്റാര്‍’, ‘കലങ്ക്’, ‘ലൂട്‍കേസ്’ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ‘മലംഗ് 2’ ചിത്രമാണ് കുനാല്‍ അഭിനയിക്കുന്നതായി ഏറ്റവും ഒടുവില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

More in Bollywood

Trending

Recent

To Top