കാവ്യയും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്… ദിലീപ് പിന്നീട് എത്തി പേഴ്‌സണല്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു; റെയിഡിന് സാക്ഷിയായ വാര്‍ഡ്‌മെമ്പര്‍ പറയുന്നു
കാവ്യയും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്… ദിലീപ് പിന്നീട് എത്തി പേഴ്‌സണല്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു; റെയിഡിന് സാക്ഷിയായ വാര്‍ഡ്‌മെമ്പര്‍ പറയുന്നു
കാവ്യയും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്… ദിലീപ് പിന്നീട് എത്തി പേഴ്‌സണല്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു; റെയിഡിന് സാക്ഷിയായ വാര്‍ഡ്‌മെമ്പര്‍ പറയുന്നു
നടിയെ ആക്രമിച്ച കേസിലും വധഭീഷണിക്കേസിലും ദിലീപിന്‍റെയും ബന്ധുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിവിധ കേന്ദ്രങ്ങളിലായി ക്രൈംബ്രാഞ്ച് പരിശോധനയ്ക്കെത്തിയത്. രാത്രി എഴുമണിയോടെയാണ് പദ്മസരോവരത്തിലെ പരിശോധന പൂർത്തിയായത്. ദിലീപിന്‍റേതടക്കം മൂന്നു മൊബൈൽ ഫോണുകൾ, കംപ്യുട്ടർ ഹാർഡ് ഡിസ്ക്, രണ്ട് ഐപ്പാഡ്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തു. മൂന്നിടങ്ങളിലായി നടന്ന റെയ്ഡ് ഏഴു മണിക്കൂർ നീണ്ടുനിന്നിരുന്നു.
ഡിജിറ്റല്‍ തെളിവുകള്‍ക്കായുള്ള തെരച്ചിലാണ് ക്രൈംബ്രാഞ്ച് സംഘം നടത്തിയതെന്ന് റെയ്ഡിന് സാക്ഷിയായ വാര്‍ഡ് മെമ്പര്‍ കെ ജയകുമാര്‍ പറയുന്നു. മൂന്നോ നാലോ മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, ഐപാഡ് ഉള്‍പ്പെടെയാണ് സംഘം പിടിച്ചെടുത്തതെന്നും ജയകുമാര്‍ പറഞ്ഞു. കെ ജയകുമാറിന്റെ സാന്നിധ്യത്തിലാണ് ദിലീപിന്റെ ആലുവയിലെ വീട്ടില്‍ റെയിഡ് നടത്തിയത്. റെയിഡ് നടക്കുമ്പോള്‍ കാവ്യയും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദിലീപ് പിന്നീട് എത്തുകയായിരുന്നുവെന്നും ജയകുമാര്‍ പറഞ്ഞു.
ജയകുമാറിന്റെ പ്രതികരണം ഇങ്ങനെ
11 മണിയോടെ ദിലീപിന്റെ വീട്ടില്‍ എത്തി. അപ്പോഴാണ് ക്രൈംബ്രാഞ്ച് സംഘം എത്തിയത്. ശേഷം ഞാന്‍ മുനിസിപ്പാലിറ്റിയില്‍ ഒരു യോഗത്തിനായി പോയെങ്കിലും 1 മണിക്ക് വീണ്ടും വരണമെന്നാവശ്യപ്പെട്ട് എസ്പി വിളിച്ചുവരുത്തുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. മൂന്നോ നാലോ മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക്, ഐപാഡ് ഉള്‍പ്പെടെ സംഘം പിടിച്ചെടുത്തു.
പിന്നീട് ദിലീപില്‍ നിന്നും പേഴ്‌സണല്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും കൊടുക്കാന്‍ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. പിന്നീട് സ്‌പെഷ്യല്‍ റിക്വസിഷന്‍ കൊടുത്ത് ഫോണ്‍ വാങ്ങിക്കുകയായിരുന്നു. മറ്റ് രേഖകളൊന്നും പിടിച്ചെടുത്തില്ല. ഒരു ക്യാരിബാഗിലേക്കുള്ള സാധനങ്ങള്‍ മാത്രമാണ് പിടിച്ചെടുത്തത്. കാവ്യയും കുട്ടികളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ദിലീപ് പിന്നീട് എത്തുകയായിരുന്നു. സഹോദരന്‍ അനൂപ് അവിടെയെത്തിയെന്നാണ് പറയപ്പെടുന്നത്. ഞാന്‍ കണ്ടിട്ടില്ല. തിരച്ചില്‍ എന്നതിനപ്പുറത്തേക്ക് ഓരോരുത്തരേയും ചോദ്യം ചെയ്തിരുന്നില്ല.
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...