Connect with us

ശിവനും അഞ്ജുവും കട്ട റൊമാൻസിൽ; ഹരിയെ തോൽപ്പിച്ച അപർണയെ കാണാൻ സാന്ത്വനത്തിലെത്തുന്ന തമ്പി ; സാന്ത്വനം വീണ്ടും ത്രില്ലിംഗ് !

Malayalam

ശിവനും അഞ്ജുവും കട്ട റൊമാൻസിൽ; ഹരിയെ തോൽപ്പിച്ച അപർണയെ കാണാൻ സാന്ത്വനത്തിലെത്തുന്ന തമ്പി ; സാന്ത്വനം വീണ്ടും ത്രില്ലിംഗ് !

ശിവനും അഞ്ജുവും കട്ട റൊമാൻസിൽ; ഹരിയെ തോൽപ്പിച്ച അപർണയെ കാണാൻ സാന്ത്വനത്തിലെത്തുന്ന തമ്പി ; സാന്ത്വനം വീണ്ടും ത്രില്ലിംഗ് !

ഒരു രാത്രി പിരിഞ്ഞിരിക്കുന്ന ശിവൻെറയും അഞ്ജലിയുടെയും മാനസികാവസ്ഥയാണ് ഇന്നലത്തെ എപ്പിസോഡിൽ മുഴുവൻ കാണിച്ചത് . അഞ്ജലിയെ പിരിഞ്ഞിരിക്കുന്നതിൽ തനിക്ക് യാതൊരു ബുദ്ധി മുട്ടും ഇല്ലല്ലോ എന്ന് തമാശക്ക് ശിവൻ അഞ്ജുവിനോട് പറയുന്നുണ്ടെങ്കിലും ശിവന് സമാധാനത്തിന്റെ തരിമ്പ് പോലുമില്ലെന്ന് വ്യക്തമാണ്. സാന്ത്വനത്തിലെ റൂമിൽ എന്തെങ്കിലും പ്രത്യേകിച്ച് മിസ്ചെയ്യുന്നുണ്ടോ എന്ന് ചോദിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും മിസ് ചെയ്യുന്നില്ല എന്നാണ് ശിവന്റെ മറുപടി. എന്നാൽ പാതിരാത്രിയും ഫോൺ ചെയ്തുകൊണ്ടിരിക്കുകായാണ് അഞ്ജലി.
ശിവനെ ഫോണില്‍ വിളിക്കുന്ന അഞ്ജലിയെ ജയന്തി വന്ന് ചോദ്യം ചെയ്യുന്നുണ്ട്. പാതിരാത്രി മുതല്‍ ചെലപ്പോള്‍ പട്ട പകല്‍ വരെ ഞങ്ങള്‍ ഫോണ്‍ വിളിച്ചു എന്നിരിക്കും. നിങ്ങൾ ലവേഴ്സ് ആണോ എന്നാണ് ജയന്തി കളിയാക്കിക്കൊണ്ട് ചോദിക്കുന്നത്. അത്, ഞങ്ങൾ ലവ്വേഴ്സ് തന്നെയാണ് എന്നാണ് അഞ്ജുവിന്റെ മറുപടി . ഉറക്കം വരാതെ ശിവൻ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു മറിഞ്ഞു കിടക്കുകയാണ്. അഞ്ജലിയെ കുറിച്ചുള്ള ഓർമ്മകൾ ശിവന്റെ ഉറക്കം കെടുത്തുന്നുണ്ട് . കിടന്നു ഉറങ്ങാൻ വേണ്ടി ശിവൻ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല അഞ്ജുവും ആ അവസ്ഥയിൽ തന്നെയാണ് . ശിവൻ ഒന്ന് വിളിച്ചെങ്കിൽ എന്നു കരുതി ഉറങ്ങാതെ കിടക്കുകയാണ്. ശിവൻ ഒടുവിൽ അഞ്ജുവിനെ വിളിക്കുന്നുണ്ട്. എന്താ ഇപ്പോൾ വിളിച്ചേ നാളെ നേരത്തെ എഴുന്നേറ്റ് കടയിൽ പോകണം എന്ന് പറഞ്ഞതാണലോ എന്ന് അഞ്ചു ചോദിക്കുന്നുണ്ട്. നാളെ കുറച്ചു ലേറ്റ് ആയിട്ട് എഴുന്നേൽക്കാം എന്ന് തീരുമാനിച്ചു എന്ന് പറയുന്നുണ്ട്. അയ്യോ സാഹസം ഒന്നും കാണിക്കല്ലേ, കാലത്തെ എഴുന്നേറ്റില്ലെങ്കില്‍ കൃഷ്ണ സ്‌റ്റോഴ്‌സ് പൂട്ടി പോവില്ലേ’ എന്ന പറഞ്ഞ അഞ്ജു കളിയാക്കുന്നുണ്ട് ശിവനെ. ഇനി ഈ റൂമിൽ കിടന്നാൽ ശരിയാകില്ല എന്ന് പറഞ്ഞ ഹാളിൽ കണ്ണന്റെ കൂടെ പോയി കിടക്കുകയാണ് ശിവൻ. കണ്ണൻ ശിവനെ കളിയാക്കുന്നുണ്ട് വരും എന്ന എനിക്ക് അറിയാമായിരുന്നു ഞാൻ കാത്തിരിക്കുകയായിരുന്നു എന്നൊക്കെ പറഞ്ഞു കളിയാക്കുന്നുണ്ട് . ശിവൻ കണ്ണൻ കോംബോ അടിപൊളിയാണ് . ഇവരുടെ സംസാരം കണ്ടിരിക്കാൻ നല്ല രസമാണ്.

അതേ സമയം സാവിത്രിയുടെ രോഗാവസ്ഥയെക്കുറിച്ച് സംസാരിക്കുകയാണ് ദേവിയും ബാലനും. ബാലൻ സാവിത്രിയുടെ രോഗാവസ്ഥയിൽ വല്ലാത്ത സങ്കടമുണ്ട്. ഇതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന ദേവിയും വേവലാതിപ്പെടുകയാണ്. അത് മാത്രമല്ല അഞ്ജുവിന്റെ വീട്ടിൽ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ ബാലനെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട് ദേവി. ജയന്തിയെ അപ്പുവും അഞ്ജുവും ചേർന്ന് പൊളിച്ചടുക്കി .നമ്മുടെ കുടുംബത്തിലെ ആരെയെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പു കേട്ട് നിൽക്കില്ല എന്നൊക്കെ പറഞ്ഞ ഭയങ്കര സന്തോഷത്തിലാണ്. അതുപോലെ തമ്പി മനസ്സിൽ പുതിയ പ്ലാനുകൾ വെച്ചുകൊണ്ടിരിക്കുകയാണ് . അപ്പു അമരാവതിയിൽ നിന്ന് തന്റെ വാക്കു കേൾക്കാതെ പോയതിൽ നല്ല ദേഷ്യവും അമർഷവും ഉണ്ട് അയാൾക്ക്

എന്താണെങ്കിലും സാന്ത്വനം വീട്ടിൽ സമാധാനം കെടുത്തുന്ന രണ്ടുപേർ തമ്പിയും ജയന്തിയുമാണെന്നാണ് പ്രേക്ഷകർ പറഞ്ഞുവെക്കുന്നത്. പുതിയ പ്രൊമോയിൽ ഹരി അപ്പുവിനോട് പറയുന്നുണ്ട് നിന്റെ ഡാഡി നിന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇന്ന് ഇവിടെ വരും ഇല്ലെങ്കിൽ നിന്നോട് സ്നേഹം ഇല്ല എന്ന് . അപ്പു ഡാഡിയെ കുറിച്ച് അവരുടെ സ്നേഹത്തെ കുറിച്ചും പറഞ്ഞതുകൊണ്ടാകാം ഇങ്ങനെ പറയുന്നത് . പക്ഷെ എന്തായാലും അമ്മായിയപ്പനും മരുമോനും കൊള്ളാം . സ്നേഹം പ്രകടിപ്പിക്കാൻ ഒരേ ഡിമാൻഡ് ആണല്ലോ വെക്കുന്നത് സ്നേഹിക്കുന്ന ആൾ അപ്പുവിനെ കാണാൻ അന്ന് തന്നെ വരണം സീരിയലിൽ ആയതുകൊണ്ട് കുഴപ്പമില്ല ഇതൊക്കെ നടക്കും . തമ്പി സാന്ത്വനത്തിൽ എത്തുന്നുണ്ട് അത് കണ്ട കണ്ണും തള്ളി ഹരി നിൽക്കുന്നുമുണ്ട് . ഇനി തമ്പിയുടെ വക എന്തൊക്കെ എന്തൊക്കെ കാണേണ്ടി വരുമോ ആവോ . സാന്ത്വനം വീട്ടിലേക്കുള്ള തമ്പിയുടെ വരവ് വെറുതെ ആവില്ല. അത് മാത്രമല്ല ശിവൻ അഞ്ജു ഇല്ലാത്തതുകൊണ്ട് ഒരു കുഴപ്പവുമില്ല. ശിവട്ടനെ ഇവിടെ അടിച്ചു പൊളിക്കുവാണ് എന്നൊക്കെ അഞ്ജുവിനോട് കണ്ണൻ വിളിച്ചു പറയുന്നുണ്ട് , ഇതൊക്കെ ശിവൻ കേൾക്കുന്നുണ്ട് .എന്തയാലും കണ്ണന്റെ കാര്യത്തിൽ ഒരു തീരുമാനം ആയിട്ടുണ്ട് . സാന്ത്വനത്തിൽ ഇനി ഏറെ നിർണ്ണായകമായ എപ്പിസോഡുകളാണ് വരാനിരിക്കുന്നത്.

More in Malayalam

Trending