Connect with us

എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല’; മരണമാസ്സ്‌ മറുപടിയുമായി ജോയ് മാത്യു വീണ്ടും രംഗത്ത്!

Malayalam

എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല’; മരണമാസ്സ്‌ മറുപടിയുമായി ജോയ് മാത്യു വീണ്ടും രംഗത്ത്!

എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല; ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല’; മരണമാസ്സ്‌ മറുപടിയുമായി ജോയ് മാത്യു വീണ്ടും രംഗത്ത്!

അതിജീവിതക്ക് പിന്തുണയറിയിച്ച് മത്സരിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കിടുകയാണ് താരങ്ങളൊക്കെയും. പോസ്റ്റ് ഇട്ടില്ലെങ്കിൽ പിന്തുണ ആവില്ല എന്ന് പേടിച്ചു പ്രമുഖ നടന്മാരും വൈകിയാണെങ്കിലും പോസ്റ്റിട്ടു. കഴിഞ്ഞ ദിവസം ജോയ് മാത്യുവും അതിജീവിതയ്ക്ക് പിന്തുണ അറിയിച്ചെത്തിയിരുന്നു.

എന്നാൽ ആ കുറിപ്പിട്ടതിന് പ്രതികരണവുമായെത്തിയർക്ക് മറുപടി നൽകേണ്ട അവസ്ഥ ആണ് ഇപ്പോൾ ജോയ് മാത്യുവിനു വന്നിരിക്കുന്നത് .

‘ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ അയാളുമായി താൻ സഹകരിച്ചിട്ടില്ലന്നും താൻ ആദ്യമായല്ല ഇതിനെതിരെ പ്രതികരിക്കുന്നതെന്നും ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചു. 2017 ജൂലൈ 12 ന് ഒരു പ്രമുഖ മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത കൂടി പങ്കുവച്ചുകൊണ്ടാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

പുതിയ കുറിപ്പ് വായിക്കാം;
”ഇന്നലെ ഞാനിട്ട പോസ്റ്റിനു കീഴിൽ പത്രം വായിച്ചു പരിചയമില്ലാത്തവരും ഫേസ് ബുക്കിൽ മാത്രം നിരങ്ങുന്നവരുമായ കുറച്ചുപേർ “താങ്കൾ ആദ്യം തുടങ്ങൂ “എന്നൊക്കെ ഉപദേശിക്കുന്നത് കണ്ടു .ദിലീപ് കുറ്റാരോപിതൻ ആണെന്നറിഞ്ഞത് മുതൽ ഞാൻ അയാളുമായി സഹകരിച്ചിട്ടില്ല.

കൂടാതെ അയാളുമായി അടുപ്പമുള്ളവരുടെ സിനിമകളിൽ നിന്നും എന്നെ മാറ്റിയിട്ടുമുണ്ട് .പക്ഷെ അതൊന്നും എന്നെ ബാധിച്ചിട്ടില്ല .കാരണം സത്യസന്ധമായ നിലപാടുകളെ അംഗീകരിക്കുന്ന ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരും ആരാധകവങ്കന്മാരല്ലാത്ത ,വിവേകമുള്ള പ്രേക്ഷകരും ഉള്ള കാലത്തോളം എന്റെ അന്നം മുട്ടിക്കാൻ ഒരു കുറ്റവാളിക്കും കഴിയില്ല.” ജോയ് മാത്യു കുറിച്ചു.

ഇരയ്‌ക്കൊപ്പം എന്ന് പറയാൻ എല്ലാവർക്കും എളുപ്പമാണെന്നും പക്ഷെ കുറ്റവാളിയുമായി സഹകരിക്കില്ല എന്ന് പറയാൻ ഇവിടെ ആരുമില്ല എന്നും കഴിഞ്ഞ ദിവസം അതിജീവതയ്ക്ക് പിന്തുണയറിയിച്ചു കൊണ്ട് ജോയ് മാത്യു പ്രതികരിച്ചിരുന്നു. പോസ്റ്റിന് പിന്നാലെ പിന്തുണയുമായി നിരവധി പേരും എത്തി. മലയാളത്തിൽ നിന്നും ബോളിവുഡിൽ നിന്നും ആക്രമിക്കപ്പെട്ട പെൺകുട്ടിക്ക് പിന്തുണയറിച്ചുകൊണ്ടെത്തി.

അതിജീവിതയുടെ കുറിപ്പ് വായിക്കാം; തനിക്ക് സംഭവിച്ച അതിക്രമിത്തിന് ശേഷം തന്റെ പേരും വ്യക്തിത്വവും അടിച്ചമർത്തപ്പെട്ടിരിക്കുകയാണെന്നും അതിജീവിത വ്യക്തമാക്കിയിരുന്നു. ഇരയാക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും പെൺകുട്ടി വെളിപ്പെടുത്തി. അഞ്ച് വർഷമായി എന്റെ പേരും വ്യക്തിത്വവും എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്.

കുറ്റം ചെയ്തത് താൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ തന്റെ ശബ്ദം നിലയ്ക്കാതിരിക്കാൻ ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു’, എന്നും അതിജീവിത വ്യക്തമാക്കി.

നീതി പുലരാനും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെയിരിക്കാനും താൻ ഈ യാത്ര തുടർന്ന് കൊണ്ടേയിരിക്കുമെന്നും അതിജീവിത പറഞ്ഞു. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിനു ഹൃദയം നിറഞ്ഞ നന്ദിയെന്നും അതിജീവിത കൂട്ടിച്ചേർത്തു.

about dileep joy mathew

More in Malayalam

Trending

Recent

To Top