Connect with us

സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ് ആശംസകള്‍; പോസ്റ്റുമായി ഹരീഷ് പേരടി

Malayalam

സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ് ആശംസകള്‍; പോസ്റ്റുമായി ഹരീഷ് പേരടി

സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ് ആശംസകള്‍; പോസ്റ്റുമായി ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസ് ചൂട് പിടിച്ചിരിക്കുകയാണ്. ഇതിനിടെയിൽ ഉയരെ എന്ന സിനിമയെ കുറിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. സിദ്ദീക്കേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണെന്ന് അദ്ദേഹം കുറിച്ചു.

‘ഉയരെ എന്ന സിനിമയോട് ചില അഭിപ്രായ വിത്യാസങ്ങള്‍ ഉണ്ടെങ്കിലും സിദ്ദീഖും പാര്‍വതിയും ഒന്നിച്ച അഭിനയിച്ച അച്ഛന്‍ മകള്‍ രംഗങ്ങള്‍ മനോഹരമായിരുന്നു…സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ് ആശംസകള്‍,’ ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നടിയെ ആക്രമിച്ച കേസില്‍ സിദ്ദീഖിന്റെ പങ്കിനെ പറ്റി ആരോപണങ്ങളുയരുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ് എന്നതും ശ്രദ്ധേയമാണ്. ട്രോളാണോയെന്നും, ഈ സമയമാണ് അഭിപ്രായത്തിന് നല്ലതല്ലേ എന്നും പോസ്റ്റിന് താഴെ കമന്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ സിദ്ദീഖിന്റെ പങ്ക് വെളിപ്പെടുത്തുന്ന കത്ത് പുറത്ത് വന്നിരുന്നു. ഇത് ചര്‍ച്ചയാവുന്ന പശ്ചാത്തലത്തിലാണ് ഹരീഷിന്റെ പോസ്റ്റ്.

സിദ്ദിഖിനെതിരായി പള്‍സര്‍ സുനി നടത്തിയ പരാമര്‍ശം അമ്മയിലെ അംഗങ്ങള്‍ക്ക് പരാതിയുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് ബാബുരാജ് അറിയിച്ചിട്ടുണ്ട്. കോടതിയില്‍ നിന്നും നടിയ്ക്ക് നേരിടേണ്ടി വന്നത് കൈപ്പേറിയ അനുഭവങ്ങളാണെന്നും ബാബുരാജ് പറഞ്ഞു.

അതേസമയം, മോളിവുഡില്‍ സെക്‌സ് റാക്കറ്റ് ഉണ്ടെന്ന നടിയും ഡബ്ല്യൂസിസി അംഗവുമായ പാര്‍വതി തിരുവോത്തിന്റെ പരാമര്‍ശം പരിശോധിക്കപ്പെടേണ്ടതാണെന്നും ബാബുരാജ് വ്യക്തമാക്കി. ആദ്യമായാണ് അങ്ങനെ ഒരു ആരോപണം. അത് പരിശോധിക്കണം. ഒരാള്‍ വെറുതെ വന്നിരുന്നിട്ട് അങ്ങനെ ഒന്നും പറയില്ലല്ലോ. അങ്ങനെ പറയാനുണ്ടായ സാഹചര്യം പരിശോധിക്കണം. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും പുറത്ത് വരണം. റോഡില്‍ ഒരു ആക്‌സിഡന്റ് ഉണ്ടാവുമ്പോഴാണ് കുഴി അടക്കുന്നത്. അത് പോലെ ഒരു പ്രശ്‌നം ഉണ്ടാവുമ്പോള്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കപ്പെടണം.’ ബാബു രാജ് പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top