Malayalam
ഒപ്പം അഭിനയിച്ച നായികയുമായി പ്രണയം ; നടൻ ചിമ്പുവിന്റെ വിവാഹം; ഇത് ഈശ്വരൻ കാട്ടിത്തന്ന വധുവോ?
ഒപ്പം അഭിനയിച്ച നായികയുമായി പ്രണയം ; നടൻ ചിമ്പുവിന്റെ വിവാഹം; ഇത് ഈശ്വരൻ കാട്ടിത്തന്ന വധുവോ?
തെന്നിന്ത്യൻ സിനിമാ പ്രേമികളുടെ ഇഷ്ട നായകനാണ് ചിമ്പു. നടൻ ചിമ്പുവിന്റെ വിവാഹ വിശേഷം അറിയാൻ എന്നും പ്രേക്ഷകർക്ക് ആകാംക്ഷയാണ്. തെന്നിന്ത്യൻ നടിമാരായ തൃഷ നയൻതാര എന്നിവരുമായുള്ള പ്രണയ ബന്ധങ്ങളും കല്യാണ ഗോസ്സിപ്പുകൾക്കും ഒക്കെ ശേഷം ഇപ്പോൾ താരത്തിന്റെ പുതിയ പ്രണയത്തെയും വിവാഹത്തെയും കുറിച്ചാണ് തെന്നിത്യൻ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. സിനിമാ ലൊക്കേഷനിൽ നിന്ന് പരിചയപ്പെട്ട് പ്രണയത്തിലേക്ക് വഴിമാറിയ ചിമ്പു നിധി അഗർവാൾ താരങ്ങളുടെ വിവാഹം വൈകാതെ ഉണ്ടാവും എന്നാണ് ഇപ്പോഴുള്ള റിപ്പോർട്ടുകൾ.
നിരവധി ദേശിയ മാധ്യമങ്ങൾ ഇതേ കുറിച്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നായകി-നായകന്മാരായി ഒന്നിച്ച് അഭിനയിച്ചപ്പോൾ തുടങ്ങിയ സൗഹൃദം പിന്നീട് ആലോചിച്ചപ്പോൾ നല്ലതായി തോന്നിയെന്നുമാണ് വാർത്തകൾ. 2021 ജനുവരിയിൽ റിലീസ് ചെയ്ത ചിമ്പു നിധി താര ജോഡികളായി എത്തിയ സിനിമയാണ് ‘ഈശ്വരൻ’.
സുശീന്ദ്രൻ സംവിധാനം ചെയ്ത ഫാമിലി ആക്ഷൻ ഡ്രാമ ചിത്രമാണ് ഇത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയിലാണ് ചിമ്പുവും നിധിയും തമ്മിൽ പ്രണയത്തിലായതെന്നും ഏകദേശം രണ്ട് വർഷത്തോളമായി ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇതുകൂടാതെ
ചെന്നൈയിലുള്ള വീട്ടിൽ ഇരുവരും ഒരുമിച്ചാണ് താമസിക്കുന്നതെന്നും ഉടൻ വിവാഹിതരാകാൻ പദ്ധതിയിടുന്നതായും റിപ്പോർട്ടിൽ എത്തുന്നുണ്ടെങ്കിലും ഇരുവരും ഇതുവരെ വാർത്തകലെ കുറിച്ച് പ്രതികരിച്ചിട്ടില്ല. മാനാട് എന്ന സിനിമയാണ് ഏറ്റവുമൊടുവിൽ ചിമ്പുവിന്റേതായി പുറത്ത് ഇറങ്ങിയത്. ‘വെന്ത് തനിന്തത് കാട്’ ആണ് അടുത്തതായി വരാനിരിക്കുന്ന സിനിമ. പത്തു തലൈ, കൊറോണ കുമാർ എന്നിങ്ങനെ രണ്ട് സിനിമകൾ കൂടി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
about chimbu
