സുസി ഗണേഷന്റെ പുതിയ സിനിമയായ ‘വെഞ്ഞം തീര്‍ത്തയട’ എന്ന സിനിമയില്‍ ഇളയരാജ സംഗീതസംവിധാനം ചെയ്യുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപനം നടന്നത്. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനം ഉയരുകയാണ്
മീടു ആരോപണ വിധേയനായ സുസി ഗണേഷനൊപ്പം പുതിയ സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്തിന് പിന്നാലെയാണ് വിമര്‍ശനം തലപൊക്കിയത് സ്ത്രീകളെ ശല്ല്യം ചെയ്യുന്ന ഒരാളെ കുറിച്ച് ഇളയരാജയ്ക്ക് അറിയില്ലേയെന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ ചോദിക്കുന്നത്. സിനിമ പ്രവര്‍ത്തക ലീന മണി മേഖലയ്ക്കെതിരെ സുസി ഗണേഷന് മോശമായി പെരുമാറിയെന്നാണ് ആരോപണം
സൂസി ഗണേശനെതിരെയുള്ള ആരോപണത്തെക്കുറിച്ച് ഇളയരാജ അറിഞ്ഞില്ലേ എന്ന് ചിന്മയി ചോദിച്ചു. വെഞ്ഞം തീര്‍ത്തയട. കൊള്ളാം. ഈ സംവിധായകന് ലീനയോട് ഏറിയും കുറഞ്ഞും ചെയ്യുന്നത് അതാണ്. സംസാരിച്ച സ്ത്രീകളെ ശല്യം ചെയ്യുന്ന ഒരു പീഡകനെ പിന്തുണച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് രാജ സാറിനോ സംഘത്തിനോ അറിയില്ലേ?’ എന്നായിരുന്നു ചിന്മയിയുടെ പ്രതികരണം.
തനിക്ക് സുസി ഗണേഷന്റെ അടുത്ത് നിന്ന് മോശം അനുഭവം ഉണ്ടായതായി ലീന മണി മേഖല വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ലീന മണിമേഖലയുടെ ആരോപണം നിഷേധിച്ച സുസി ഗണേശന് അവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...