Connect with us

വാടകഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്ന് പലരും തന്നോടു ചോദിക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്മയി

Malayalam

വാടകഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്ന് പലരും തന്നോടു ചോദിക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്മയി

വാടകഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്ന് പലരും തന്നോടു ചോദിക്കുന്നു; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ചിന്മയി

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് തമിഴ് ഗായിക ചിന്മയി ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയത്. ഒരു മകളും മകനുമാണ് – ധൃപ്ത, ഷർവാസ് എന്നിങ്ങനെയാണ് കുട്ടികൾക്ക് പേരിട്ടിരിക്കുന്നത്. സാമൂഹിക മാധ്യമത്തിലൂടെ അവർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

സിനിമാരംഗത്തുനിന്നും പുറത്തുനിന്നും നിരവധി പേരാണ് ദമ്പതികള്‍ക്ക് ആശംസകളും നേര്‍ന്ന് എത്തിയത് എന്നാല്‍ . ഇതിനൊപ്പം ചില വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

ചിന്മയി വാടകഗര്‍ഭപാത്രത്തിലൂടെയാണ് അമ്മയായതെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞത്. അതിനെതിരെ മോശം കമന്റുകളുമായി ചിലര്‍ രംഗത്ത് വരികയും ചെയ്തു. ഇപ്പോഴിതാ തനിക്ക് നേരിട്ട വിമര്‍ശനങ്ങളോടു പ്രതികരിച്ച് ചിന്മയി തന്നെ രംഗത്തെത്തിയിട്ടുണ്ട്.

ഗര്‍ഭകാലത്ത് തന്റെ ചിത്രങ്ങളൊന്നും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാത്തതിനാലാണ് വാടകഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായതെന്നു പലരും തന്നോടു ചോദിക്കുന്നതെന്നു ചിന്മയി പറഞ്ഞു. താന്‍ ഗര്‍ഭിണി ആയ വിവരം കുടുംബാഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും മാത്രമേ അറിയിച്ചുള്ളുവെന്നും സ്വകാര്യത സംരക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും ചിന്മയി വെളിപ്പെടുത്തി.

നടനും സംവിധായകനുമായ രാഹുൽ രവീന്ദ്രനാണ് ചിന്മയിയുടെ ഭർത്താവ്. ഞങ്ങളുടെ ലോകത്തിന്റെ പുതിയതും എന്നെന്നേക്കുമായ കേന്ദ്രം എന്നാണ് അദ്ദേഹം ഇൻസ്റ്റാ​ഗ്രാമിൽ കുറിച്ചത്. രണ്ട് കുഞ്ഞുകൈകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു

2014- ലായിരുന്നു ചിന്മയിയും രാഹുൽ രവീന്ദ്രനും വിവാഹിതരായത്. തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ​ഗാനങ്ങളാണ് അവർ ആലപിച്ചത്. ഡബ്ബിങ് ആർട്ടിസ്റ്റ്, ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി എന്നീ നിലകളിലും പ്രശസ്തയാണ് അവർ.

More in Malayalam

Trending

Recent

To Top