Connect with us

‘നാട്ടുകാരെ ഓടിവരണെ….നാട്ടുകാരെ ഓടിവരണെ…ബോക്സോഫീസ് തൂകിയടി നടക്കാന്‍ പോകുന്നെ’; അജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

Social Media

‘നാട്ടുകാരെ ഓടിവരണെ….നാട്ടുകാരെ ഓടിവരണെ…ബോക്സോഫീസ് തൂകിയടി നടക്കാന്‍ പോകുന്നെ’; അജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

‘നാട്ടുകാരെ ഓടിവരണെ….നാട്ടുകാരെ ഓടിവരണെ…ബോക്സോഫീസ് തൂകിയടി നടക്കാന്‍ പോകുന്നെ’; അജുവിന്റെ പോസ്റ്റ് ശ്രദ്ധ നേടുന്നു

സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. 1988ല്‍ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറികുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടര്‍ന്ന് ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.

സേതുരാമയ്യര്‍ സിബിഐ ആയുള്ള് മമ്മൂട്ടിയുടെ വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍. കഴിഞ്ഞ ദിവസം പുറത്തുവിട്ട ചിത്രത്തിന്റെ സ്റ്റില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. നിരവധി താരങ്ങളാണ് ഈ ഫോട്ടോ പങ്കുവെച്ചത്. ഇപ്പോഴിതാ ഈ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് അജുവര്‍ഗീസ് നല്‍കിയ ക്യാപഷനാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

‘നാട്ടുകാരെ ഓടിവരണെ….നാട്ടുകാരെ ഓടിവരണെ…ബോക്സോഫീസ് തൂകിയടി നടക്കാന്‍ പോകുന്നെ’ എന്നാണ് ചിത്രം പങ്കുവച്ച് അജു വര്‍ഗീസ് കുറിച്ചത്. ‘ഒഫിഷ്യല്‍ ലീക്ക്!’ എന്ന ക്യാപ്ഷനോടെ മമ്മൂട്ടിയാണ് ചിത്രം പങ്കുവച്ചിരുന്നത്. മുഖം വ്യക്തമാവാത്ത തരത്തില്‍ പിന്നില്‍ നിന്നുള്ളതാണ് ചിത്രം.

സേതുരാമയ്യര്‍ എന്ന സിബിഐ ഉദ്യോഗസ്ഥനും അദ്ദേഹം അന്വേഷിക്കുന്ന കേസുകളും സിനിമകളുടെ പ്രമേയം. സിബിഐ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്.

രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ

More in Social Media

Trending

Recent

To Top