മിനിസ്‌ക്രീനില്‍ അരങ്ങേറ്റം കുറിച്ച് സായ് കുമാറിന്റെ മകള്‍
അഭിനയ രംഗത്തേയ്ക്ക് ചുവടുവെയ്ക്കാനൊരുങ്ങി സായ്കുമാറിന്റെ മകള്‍ വൈഷ്ണവി. മിനി സ്‌ക്രീനിലൂടെയാണ് താരം അരങ്ങേറ്റം കുറിക്കുന്നത്. ‘കയ്യെത്തും ദൂരത്ത്’ എന്ന പുതിയ പരമ്പരയിലൂടെയാണ് വൈഷ്ണവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. കനക ദുര്‍ഗ എന്ന നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. സായികുമാറിന്റെയും മുന്‍ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭര്‍ത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.
മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളുടെ ഒരു നിര തന്നെ ‘കയ്യെത്തും ദൂരത്ത്’ എന്ന സീരിയലിലും ഉണ്ട്. സജീഷ് നമ്പ്യാര്‍, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്. നടി ലാവണ്യ നായര്‍ ആണ് കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആദിത്യനും തുളസിയുമായിട്ടാകും ഇവര്‍ പരമ്പരയിലൂടെ് മലയാളി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. തൃശൂര്‍ ആനന്ദാണ് കൃഷ്ണപ്രിയയുടെ ഭര്‍ത്താവായ ജയശീലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണപ്രിയയുടെ സഹോദരന്‍ കൃഷ്ണ പ്രസാദിന്റെ വേഷത്തില്‍ എത്തുന്നത് ശരണ്‍ ആണ്.
