Connect with us

കാവ്യയെ തൂക്കാൻ അന്വേഷണ സംഘം! സ്വസ്ഥത നഷ്ടപെട്ട് പത്മ സരോവരം! ​ വിയർത്തൊലിച്ച് ദിലീപ്…ആദ്യം വിയ്യൂര്‍ ജയിലിലെ പള്‍സര്‍ സുനി കോടതിയുടെ അനുമതി തേടും

News

കാവ്യയെ തൂക്കാൻ അന്വേഷണ സംഘം! സ്വസ്ഥത നഷ്ടപെട്ട് പത്മ സരോവരം! ​ വിയർത്തൊലിച്ച് ദിലീപ്…ആദ്യം വിയ്യൂര്‍ ജയിലിലെ പള്‍സര്‍ സുനി കോടതിയുടെ അനുമതി തേടും

കാവ്യയെ തൂക്കാൻ അന്വേഷണ സംഘം! സ്വസ്ഥത നഷ്ടപെട്ട് പത്മ സരോവരം! ​ വിയർത്തൊലിച്ച് ദിലീപ്…ആദ്യം വിയ്യൂര്‍ ജയിലിലെ പള്‍സര്‍ സുനി കോടതിയുടെ അനുമതി തേടും

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നടപടികളുടെ വേഗം കൂട്ടി പൊലീസ്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെട്ടുത്തല്‍ അന്വേഷിക്കണമെന്ന കോടതി നിര്‍ദേശത്തിന് പിന്നാലെയാണ് പൊലീസ് ഇടപടല്‍ വേഗത്തിലാക്കുന്നത്. ഇതിന്റെ ഭാഗമായി നടന്‍ ദീലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് അന്വേഷണ സംഘമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിലീപിനോടൊപ്പം തന്നെ കാവ്യാ മാധവനേയും ചോദ്യം ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയെ ഉടന്‍ ചോദ്യം ചെയ്യുമെന്നാണ് വിവരം. നിലവില്‍ വിയ്യൂര്‍ ജയിലിലുള്ള സുനിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുമതി തേടും. ഇതിന് പിന്നാലെയായിരിക്കും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുക. നടന്‍ ദിലീപും, പള്‍സര്‍ സുനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ നടപടിക്രമങ്ങള്‍ പോലീസ് ആരംഭിച്ചു.

അതിനിടെ, ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. ഈ നടപടിയ്ക്കിടെയാണ് പൊലീസ് 164 വകുപ്പ് പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തുമെന്ന് അറിയിച്ചതെന്ന് ബാലചന്ദ്രകുമാര്‍ തന്നെ വ്യക്തമാക്കുന്നു.

അതേസമയം രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ തിരിച്ചെത്താന്‍ സാധ്യതയില്ല. ഇദ്ദേഹത്തോട് തുടരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.
തുടര്‍ച്ചയായി അപമാനിതനായി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. ആദ്യ പ്രോസിക്യൂട്ടര്‍ രാജിക്കായി ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടറും ചൂണ്ടിക്കാണിക്കുന്നത്.

തുടരന്വേഷണം ആവശ്യപ്പെട്ട് ഡബ്ല്യൂ.സി.സിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍, ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു. കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും സംവിധായകന്റെ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തില്‍ പറയുന്നത്. കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നില്‍ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ നടി കത്തില്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കേസില്‍ പ്രതിയായ നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ദിലീപ് പരാതി നല്‍കിയത്. കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.

Continue Reading
You may also like...

More in News

Trending

Recent

To Top