Connect with us

പ്രിയങ്കയുടെ ആത്മഹത്യ… ഒളിവിലായിരുന്ന രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

News

പ്രിയങ്കയുടെ ആത്മഹത്യ… ഒളിവിലായിരുന്ന രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

പ്രിയങ്കയുടെ ആത്മഹത്യ… ഒളിവിലായിരുന്ന രാജന്‍ പി. ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍

അന്തരിച്ച ചലച്ചിത്ര നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യ ശാന്ത അറസ്റ്റില്‍. മകന്‍ ഉണ്ണി രാജിന്റെ ഭാര്യ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് അറസ്റ്റ്. നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസില്‍ ഹാജരായ ശാന്തയെ ജാമ്യത്തില്‍ വിടും. കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. ഇവര്‍ക്കെതിരെ ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണിയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.2021 മെയ് 13നായിരുന്നു പ്രിയങ്കയെ വെമ്പായത്തെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ ഇവര്‍ പ്രിയങ്കയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു പരാതി.

ശാന്ത ഒളിവിലായിരുന്നു. പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ശാന്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തയെ തെരഞ്ഞുവെങ്കിൽ കണ്ടെത്താനായില്ല. അന്വേഷണസംഘം ശാന്തയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിയിരുന്നു.

നടന്‍ ഉണ്ണി പി.രാജന്‍ദേവിന്റെ ഭാര്യയും കായികാധ്യാപികയുമായിരുന്ന വെമ്പായം സ്വദേശി പ്രിയങ്ക(25) മെയ് 12-ാം തീയതി ബുധനാഴ്ചയാണ് വെമ്പായത്തെ വീട്ടില്‍ ജീവനൊടുക്കിയത്. ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് പ്രിയങ്ക ജീവനൊടുക്കാന്‍ കാരണമെന്നാണ് വീട്ടുകാരുടെ പരാതി. ജീവനൊടുക്കുന്നതിന് തലേദിവസം നടനും ഭര്‍ത്താവുമായ ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക പരാതി നല്‍കിയത്.

അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്പ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രിയങ്കയ്ക്ക് മൊബൈലില്‍ ഒരുഫോണ്‍കോള്‍വന്നു. ഇതിനുപിന്നാലെയാണ് പ്രിയങ്ക കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്.

വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതെല്ലാം കേട്ട് പ്രിയങ്ക കരയുകയായിരുന്നു. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹസമയത്ത് മുപ്പത് പവനോളമാണ് പ്രിയങ്കയുടെ വീട്ടുകാര്‍ നല്‍കിയത്. വിവാഹശേഷം വാഹനം വാങ്ങാനും ഫ്‌ളാറ്റ് വാങ്ങാനും പണം നല്‍കി. എന്നാല്‍ ഇതിനുശേഷവും ഉണ്ണി പി.രാജന്‍ദേവ് പണം ആവശ്യപ്പെട്ട് പ്രിയങ്കയെ നിരന്തരം മര്‍ദിച്ചിരുന്നതായാണ് വീട്ടുകാരുടെ ആരോപണം.

രക്ഷാധികാരി ബൈജു,കാറ്റ്, ആട് 2 തുടങ്ങിയ സിനിമകളിലും സീരിയലുകളിലും ഉണ്ണി അഭിനയിച്ചിട്ടുണ്ട്.

More in News

Trending

Recent

To Top