Malayalam
പാവാട സിനിമയില്‍ ഒരു പ്രധാന വേഷം അഭിനയിക്കാമോ എന്ന് ചോദിച്ച് അടുത്ത് ചെന്നു, സ്‌നേഹപൂര്‍വ്വം ശോഭന ഒഴിവായി! കാരണം ഇതായിരുന്നു!
പാവാട സിനിമയില്‍ ഒരു പ്രധാന വേഷം അഭിനയിക്കാമോ എന്ന് ചോദിച്ച് അടുത്ത് ചെന്നു, സ്‌നേഹപൂര്‍വ്വം ശോഭന ഒഴിവായി! കാരണം ഇതായിരുന്നു!
പാവാട എന്ന ചിത്രത്തില്‍ ആശ ശരത്തിന് പകരം ആദ്യം പരിഗണിച്ചിരുന്നത് നടി ശോഭനയെ ആയിരുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. പാവാട സിനിമയ്ക്ക് വേണ്ടി ശോഭനയെ സമീപിച്ചതിനെ കുറിച്ചും എന്തുകൊണ്ടാണ് അഭിനയിക്കാതിരുന്നതിനെക്കുറിച്ച് തുറന്ന് പറയുകയാണ്
മണിയന്‍പിള്ള രാജു. മധുരം ശോഭനം എന്ന പരിപാടിയിലാണ് താരം സംസാരിച്ചത്.
താന്‍ നിര്‍മ്മിച്ച പാവാട സിനിമയില്‍ ഒരു പ്രധാന വേഷം അഭിനയിക്കാമോ എന്ന് ചോദിച്ച് ശോഭനയുടെ അടുത്ത് ചെന്നിരുന്നു. എന്നാല്‍ ശോഭന സ്‌നേഹപൂര്‍വ്വം ഒഴിവായി എന്നാണ് മണിയന്‍പിള്ള പറയുന്നത്. എന്നാല്‍ സിനിമ ചെയ്യാത്തത് വര്‍ക്കിലുളള മറ്റ് കമിന്റ്‌മെന്‍സ് കൊണ്ടാണെന്ന് ശേഭന പറയുന്നു. തന്നെ കൊണ്ടുവരാന്‍ അത്ര വലിയ പാടില്ല. തനിക്ക് ഒരു നോട്ടീസ് കൊടുക്കണം, എന്നാല്‍ ഇവിടത്തെ കാര്യം അങ്ങനെയല്ല. പെട്ടെന്ന് ഡേറ്റ് കിട്ടും.
അടുത്ത മാസത്തെ 30 ദിവസം വന്ന് ഡേറ്റ് ചോദിക്കും. അപ്പോള്‍ തനിക്ക് ചെയ്യാന്‍ പറ്റില്ല. നിരവധി കമിറ്റ്‌മെന്റ്‌സുണ്ട് എന്നാണ് ശോഭന പറയുന്നത്. എന്നാല്‍ അത് അല്ല ചെന്നൈയില്‍ നിന്ന് വരാന്‍ മടിയാണ് എന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും ശോഭന പറയുന്നുണ്ട്.
1984 ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമയിൽ തന്‌റേതായ സ്ഥാനം സൃഷ്ടിക്കാൻ ശോഭനയ്ക്ക് കഴിഞ്ഞിരുന്നു. മോഹൻലാൽ മമ്മൂട്ടി, സുരേഷ് ഗോപി എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ സ്ഥിരം നായികയായിരുന്നു ശോഭന.2000 വരെ മലയാള സിനിമയിൽ സജീവമായിരുന്ന. പിന്നീട് അഭിനയത്തിനി് ചെറിയ ഇടവള കൊടുത്ത് നൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു.
സിനിമയില്‍ സജീവമായി നിന്ന ശോഭന പെട്ടെന്നായിരുന്നു സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. തന്റെ വളര്‍ത്തു മകള്‍ക്കൊപ്പവും തന്റെ ഡാന്‍സ് അക്കാഡമിയായും മുന്നോട്ട് പോകികയാണ് താരം. ഒരു ഇടവേളയ്ക്ക് ശേഷം ശോഭന അഭിനയിച്ച ചിത്രമായിരുന്നു വരനെ ആവശ്യമുണ്ട്.
