Malayalam
എന്റെ മകള്‍ ഇതൊക്കെ കാണുമല്ലോ എന്നോര്‍ത്താണ് എന്റെ പേടി ; അവര്‍ ഇത് ഏത് തരത്തില്‍ എടുക്കും എന്ന് അറിയില്ല; കൈലാഷ് പറയുന്നു !
എന്റെ മകള്‍ ഇതൊക്കെ കാണുമല്ലോ എന്നോര്‍ത്താണ് എന്റെ പേടി ; അവര്‍ ഇത് ഏത് തരത്തില്‍ എടുക്കും എന്ന് അറിയില്ല; കൈലാഷ് പറയുന്നു !
നീലത്താമര എന്ന ചിത്രത്തിലൂടെ സിനിമ പ്രേമികളുടെ മനം കവർന്ന താരമാണ് കൈലാഷ്..2008 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമാണ് താരം . ശിക്കാര്‍, ദി ഹണ്ട്, 10.30 എ.എം ലോക്കല്‍ കോള്‍, ഭൂമിയുടെ അവകാശികള്‍, കസിന്‍സ്, റെഡ് വൈന്‍, വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ തുടങ്ങിയവയാണ് കൈലാഷ്അ ഭിനയിച്ച ചിത്രങ്ങള്‍.
മിഷന് സി എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ആയ സമയത്ത് ഒരുപാട് ട്രോളുകള്‍ കേള്കാണ്ടി വന്നിരുന്നു കൈലാഷിന് . അന്ന് നടനെ പിന്തുണച്ച് കൊണ്ട് അരുണ്‍ ഗോപി അടക്കമുള്ള സംവിധായകര്‍ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ട്രോളുകള്‍ എനിക്ക് ശീലമാണെന്നും അത് തന്റെ മക്കള്‍ കാണുന്നതിലാണ് സങ്കടം എന്നും കൈലാഷ് പറയുന്നു. പുതിയ ചിത്രമായ വിധിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്.
മിഷന് സി യെ കുറിച്ച വന്ന ട്രോളുകള്‍ എല്ലാം ഞാന്‍ കാണുന്നുണ്ടായിരുന്നു. കാണാത്ത ട്രോളുകള്‍ എല്ലാം ചിലര്‍ ഫോണില്‍ അയച്ചു തരും. അല്ലെങ്കില്‍ രാവിലെ ആരെങ്കിലും വിളിക്കും, പുതിയ സാധനം വന്നിട്ടുണ്ട് എന്ന് പറഞ്ഞുകൊണ്ട്. ഇപ്പോള്‍ എനിക്ക് അത് ശീലമാണ് എന്ന് കൈലാഷ് പറയുന്നു .ഞാന്‍ 2009 കാലഘട്ടത്തിലാണ് സിനിമയില്‍ വരുന്നത്. ഇത്രയും വര്‍ഷം കൊണ്ട് എല്ലാ തരം പ്രതികരണങ്ങള്‍ക്കും ഞാന്‍ തയ്യാറായിക്കഴിഞ്ഞു. പക്ഷെ അടിസ്ഥാനപരമായി എന്റെ ആശങ്ക, ഏഴാം ക്ലാസില്‍ പഠിയ്ക്കുന്ന എന്റെ മകള്‍ ഇതൊക്കെ കാണുമല്ലോ എന്നോര്‍ത്താണ്.
അവളുടെ സുഹൃത്തുക്കളും ടീച്ചേഴ്സും കാണുമ്പോഴുള്ള അവസ്ഥ. അവര്‍ അത് ഏത് തരത്തില്‍ എടുക്കും എന്ന് അറിയില്ല.എന്റെ മകള്‍ ഇതുവരെ അത്തരം ട്രോളുകള്‍ ഒന്നും കണ്ട് എന്നോട് വന്ന് ചോദിച്ചിട്ടില്ല. പക്ഷെ അച്ഛനോട് വളരെ വിശ്വാസമുള്ള ഒരാള്‍ വന്ന് നിന്റെ മകന് പ്രശ്നമുണ്ടല്ലോ എന്ന് പറഞ്ഞു. അച്ഛന് സോഷ്യല്‍ മീഡിയ ഒന്നും അറിയില്ല. ഇങ്ങിനെ ഒന്ന് കേട്ടപ്പോള്‍ അച്ഛന് എന്നെ വിളിച്ച് ചോദിച്ചു, ഞാന്‍ ഇല്ല എന്ന് പറഞ്ഞാലും അദ്ദേഹമത് പൂര്‍ണമായും വിശ്വസിക്കില്ല. വേദനിപ്പിക്കേണ്ട എന്ന് കരുതി പറയാതിരിക്കുകയാണെന്നേ കരുതൂ. കാരണം അത് പറഞ്ഞത് അത്രയും വിശ്വാസമുള്ള ആളാണ്. അത് അവരെ കണ്‍വിന്‍സ് ചെയ്യ്പ്പിക്കുക എന്നത് വളരെ പ്രയാസമാണ്.
തന്നെ കുറിച്ച് വിക്കി പീഡിയയിലുള്ള പല വിവരങ്ങളും തെറ്റാണ് എന്നും കൈലാഷ് പറയുന്നുണ്ട് . ഞാന്‍ ബിസിനസ്സ് കാരനാണെന്നും മറ്റുമൊക്കെയായിരുന്നു ഒരിടയ്ക്കുള്ള വിവരങ്ങള്‍. എന്നാല്‍ എനിക്ക് സിനിമ അല്ലാതെ മറ്റൊരു തൊഴില്‍ ഇപ്പോഴില്ല. സിനിമ കൊണ്ട് ജീവിക്കുന്ന ആളാണ് ഞാന്‍. സിനിമയില്‍ എത്തുന്നതിന് മുന്‍പ് ഇവന്റ്മാനേജ്മെന്റ് നടത്തിയിരുന്നു.
സിനിമയില്‍ എത്തിയ ശേഷം സിനിമ മാത്രമാണ് ജീവിതംമെന്നും താരം പറയുന്നുണ്ട് . എ നിക്ക് ഭാര്യയും രണ്ട് കുഞ്ഞുങ്ങളും ഉണ്ട്. മൂത്ത മകള്‍ നീലു, ഏഴിലാണ് പഠിയ്ക്കുന്നത്. നീലത്താമരയുടെ സമയത്ത് ആണ് മൂത്ത മകള്‍ ജനിച്ചത്. രണ്ടാമത്തെ ആള്‍ക്ക് നാല് വയസ്സായി. ഇതുവരെ സ്കൂളില്‍ പോയി തുടങ്ങിയിട്ടില്ല തുടങ്ങി കുടുംബവിശേഷങ്ങളും പങ്കുവെച്ചു .
about kailash
