Malayalam
അതൊക്കെ വലിയ തുകയാണ് എന്നവൻ പറഞ്ഞിട്ടുണ്ട്; ആ അവന് ഇന്നെത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല; ടോവിനോയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാത്തുകുട്ടി!
അതൊക്കെ വലിയ തുകയാണ് എന്നവൻ പറഞ്ഞിട്ടുണ്ട്; ആ അവന് ഇന്നെത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല; ടോവിനോയെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മാത്തുകുട്ടി!
മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രദ്ധേയനായ താരമാണ് ടൊവിനോ തോമസ്. നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളികളുടെ മനം കവർന്നിരിക്കുകയാണ് താരം . മിന്നൽ മുരളി എന്ന ഒറ്റ ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്.
ഇപ്പോൾ ഇന്ത്യൻ സിനിമയിൽ മൊത്തമായി മിന്നൽ തരംഗമാണ് . സഹപ്രവർത്തകർ പോലും ഏറെ അഭിമാനത്തോടെയാണ് ടൊവിനോയെ കുറിച്ച് പറയുന്നത്. ഇപ്പോഴിത സിനിമ കോളങ്ങളിൽ വൈറൽ ആകുന്നത് ടൊവിനോയെ കുറിച്ച് സംവിധായകനും അവതാരകനുമായ മാത്തുക്കുട്ടി പറഞ്ഞ വാക്കുകളാണ്.
സിനിമയിലഭിനയിക്കുന്നതിന് മുമ്പേ ടോവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ ഒരേ ബെഡിൽ താമസിച്ച നല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് മാതു കുട്ടി പറയുന്നത് . . മാത്രമല്ല ഒരു അനുഭവകഥയും അദ്ദേഹം പങ്കിട്ടു. ആഗ്രഹത്തിന്റെ സന്തതിയായിരുന്നു അവൻ. നമ്മുടെ കൂട്ടത്തിൽ സിനിമയിൽ സ്റ്റാർ ആകും എന്ന ഉറപ്പ് ഉണ്ടായിരുന്നത് അവന്റെ കാര്യത്തിൽ ആയിരുന്നു.
എല്ലാവർക്കും സാമ്പത്തിക ഞെരുക്കം ഉണ്ടായിരുന്നു. ഞങ്ങൾ നാല് പേരിൽ ആകെ പണിക്ക് പോകുന്നത് ഞാൻ മാത്രമാണ്. ഞാൻ രാവിലെ എഴുന്നേറ്റ് ഇവിടെ റേഡിയോയിലേക്ക് വരും. അത് കഴിഞ്ഞിട്ട് തിരിച്ചു റൂമിൽ പോകും. അപ്പോൾ ടോവിനോ പറയുമായിരുന്നു നീ പണി കളയൂ എന്നിട്ട് ഇവിടെ ഇരിക്കാൻ.
അവൻ സ്റ്റാർ ആകും എന്നും നൂറുശതമാനം നമ്മൾക്ക് ഉറപ്പായ കാര്യം ആയിരുന്നു. അങ്ങനെയാണ് അവൻ അതിനു വേണ്ടി ആഗ്രഹിക്കുന്നതും അതിനു വേണ്ടി വർക്ക് ചെയ്യുന്നതും ഒക്കെ. അതൊരു ഭയങ്കര രസമുള്ള കാലയളവ് ആയിരുന്നു. ആരും ഒന്നും അല്ലാതിരുന്നത് കൊണ്ട് തന്നെ പരസ്പരം നമ്മൾ നല്ല സ്ട്രോങ്ങ് ആയിരുന്നു എന്നും മാത്തുക്കുട്ടി പറയുന്നു . അവൻ ഏറ്റവും ഒടുവിൽ ഒരു ബിഎംഡബ്ല്യൂവിന്റെ ഒരു ബൈക്ക് വാങ്ങിയ സമയത്ത് ഞാൻ അവന്റെ പോസ്റ്റിനു താഴെ ഒരു കമന്റ് ചെയ്തിരുന്നു.നിന്റെ പഴയ ബാറ്ററി ഇല്ലാത്ത ബുള്ളറ്റ് ഇപ്പോഴും ഉണ്ടോ എന്ന് ചോദിച്ചുകൊണ്ട് .
അത് എന്താണ് സംഭവം എന്ന് വച്ചാൽ അവന് എങ്ങോട്ട് എങ്കിലും പോകണം എങ്കിൽ ഞാനും എന്റെ സുഹൃത്തും കൂടി രാവിലെ അവന്റെ ബുള്ളറ്റ് തള്ളി സ്റ്റാർട്ട് ആക്കും. ബാറ്ററി ഇല്ലാതെ അവൻ അത് കുറേക്കാലം ഓടിച്ചു. ഞാൻ എന്റെ ബുള്ളറ്റ് പച്ച പെയിന്റ് അടിച്ചിട്ട് അവിടെ കൊണ്ട് വച്ചു. അപ്പോൾ ടോവി അത് നോക്കി നിന്നിട്ട് എനിക്കും ഇത് ചെയ്യണം എന്നുണ്ട് എന്ന് പറഞ്ഞു.അവന്റെ സംസാരം കേട്ടിട്ട് ഞാൻ പറഞ്ഞു എന്റെ വീടിനടുത്ത് ഒരു പുള്ളി ഉണ്ട്.
ഒരു അയ്യായിരം കൊടുത്തു കഴിഞ്ഞാൽ ഇത് നമ്മൾക്ക് ചെയ്യിച്ചെടുക്കാം എന്ന്. പുറത്തൊക്കെ കൊടുത്തു കഴിഞ്ഞാൽ എണ്ണായിരം രൂപയൊക്കെ ആകും എന്നും പറഞ്ഞു. അവൻ അപ്പോൾ അത് കേട്ടിട്ട് ഈ രണ്ടു ബുള്ളറ്റിലും നോക്കിയിട്ട് പറഞ്ഞു, അയ്യായിരം എന്നൊക്കെ പറഞ്ഞാൽ വലിയ തുകയാണ് മാത്തു. അത് ഇല്ല എന്ന് പറഞ്ഞു. ആ ടോവിനോയ്ക്ക് ഇപ്പോൾ എത്ര വണ്ടി ഉണ്ടെന്നു അറിയില്ലെന്നും സന്തോഷത്തോടെ മാത്തു പറയുന്നു.
ABOUT TOVINO