മമ്മൂട്ടിയ്ക്കൊപ്പമുള്ള ഈ കുട്ടി ഇന്ന് തെന്നിന്ത്യയിലെ താരസുന്ദരി!
പ്രിയ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ക്ക് പ്രേക്ഷകര്‍ വലിയ സ്വീകാര്യതയാണ് നല്‍കുന്നത്. അത്തരത്തില്‍ തെന്നിന്ത്യയുടെ മനം കവര്‍ന്ന സൂപ്പര്‍ നായികയുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആരാണ് ആ താരം എന്ന് കണ്ടുപിടിക്കുക പ്രയാസമായിരിക്കും. എന്നാല്‍ അത് വേറെയാരുമല്ല, പ്രേക്ഷകരുടെ സ്വന്തം മീന ആണ്. ബാലതാരമായ് ആണ് മീന ബിഗ്സ്ക്രീനില്‍ എത്തുന്നത്. 1982ല്‍ ‘നെഞ്ചങ്ങള്‍’എന്ന ശിവാജി ഗണേശന് ചിത്രത്തിലാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മലയാളത്തിലും തെലുങ്കിലുമുള്‍പ്പെടെ 45 ല്‍ ഏറെ ചിത്രങ്ങളില്‍ മീന ബാലതാരമായി അഭിനയിച്ചു.
മമ്മൂട്ടി നായകനായ ‘ഒരു കൊച്ചുകഥ ആരും പറയാത്ത കഥ’, മോഹന്‍ലാല്‍ നായകനായ ‘മനസ്സറിയാതെ’ തുടങ്ങിയ മലയാള ചിത്രങ്ങളിലും മീന ബാലതാരമായി അഭിനയിച്ചിരുന്നു. 1990 ല്‍ റിലീസായ ‘ഒരു പുതിയ കഥൈ’ എന്ന ചിത്രത്തിലൂടെയാണ് മീന നായികയായി എത്തുന്നത്. ശേഷം ‘സാന്ത്വനം’ എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു കൊണ്ടാണ് മീന മലയാള സിനിമയിലേക്ക് ഒരു തിരിച്ചു വരവ് നടത്തുന്നത്. പിന്നീട് സുരേഷ് ഗോപിയുടെ തന്നെ നായികയായി ‘ഡ്രീംസി’ല്‍ അഭിനയിച്ചു. ഗ്ലാമര്‍ കഥാപാത്രങ്ങള്‍ ചെയ്തിരുന്ന സമയവും ‘അവ്വൈ ഷണ്മുഖി’യിലെ പക്വതയുള്ള അമ്മ കഥാപാത്രവും മീന കൈകാര്യം ചെയ്തിരുന്നു.
മിക്ക സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ മീനയ്ക്ക് സാധിച്ചു. അത്തരത്തില്‍ അവസരം കിട്ടുന്ന അപൂര്‍വ്വം നായികമാരില്‍ ഒരാളാണ് മീന. മലയാളത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങിയ താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച മീനയുടെ പുതിയ ചിത്രം ദൃശ്യം 2 ആണ്. റിലീസിന് ഒരുങ്ങുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ഒരുകാലത്ത് മീന മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുപിടി നല്ല ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മലയാളത്തില്‍ മീന ഏറ്റവും കൂടുതല്‍ തവണ നായികയായി അഭിനയിച്ചതും മോഹന്‍ലാലിനൊപ്പം ആണ്.
വര്‍ണപകിട്ട്, ഉദയനാണ് താരം, നാട്ടുരാജാവ്, ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ചന്ദ്രോത്സവം എന്നിവയൊക്കെ മോഹന്‍ലാലിനൊപ്പം മീന അഭിനയിച്ച ചിത്രങ്ങളാണ്. മമ്മൂട്ടിയുടെ ‘ഷൈലോക്ക്’ ആണ് ഒടുവില്‍ റിലീസിനെത്തിയ മീനയുടെ മലയാളചിത്രം. കുസൃതിക്കുറിപ്പ്, രാക്ഷസരാജാവ്, കറുത്ത പക്ഷികള്‍, ബ്ലാക്ക് ക്യാറ്റ്സ്, മാജിക് ലാംപ്സ് എന്നീ ചിത്രങ്ങളും മീനയുടെ എടുത്തു പറയേണ്ട ചിത്രങ്ങളാണ്. മീരയുടെ പഴയകാല ചിത്രങ്ങള്‍ വൈറലാകുമ്പോള്‍, ‘തെറി’ എന്ന ചിത്രത്തില്‍ വിജയ്യുടെ മകളായി എത്തിയ കുട്ടി കുറുമ്പത്തിയെ ആണ് എല്ലാവരും പെട്ടെന്ന് ഓര്‍ക്കുക. മീരയുടെ മകള്‍ നൈനിക ആയിരുന്നു ചിത്രത്തില്‍ വിജയ്യുടെ മകളായി വേഷമിട്ടത്. ബേബി മീനയുമായി നല്ല മുഖസാദൃശ്യം നൈനികയ്ക്കുണ്ട്.
