Malayalam
പുതുവത്സര സമ്മാനമായി കോമഡി സ്റ്റാർസ് സീസൺ 3 ; രാജമൗലിയുടെ ആർ ആർ ആർ ടീമും ദിലീപും വേദി കീഴടക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!
പുതുവത്സര സമ്മാനമായി കോമഡി സ്റ്റാർസ് സീസൺ 3 ; രാജമൗലിയുടെ ആർ ആർ ആർ ടീമും ദിലീപും വേദി കീഴടക്കുന്നു; ആകാംക്ഷയോടെ പ്രേക്ഷകർ!
സിനിമയുടെ സംവിധായകനായ രാജമൗലി , സൂപ്പർ താരങ്ങളായ റാം ചരൺ , ജൂനിയർ എൻ ടി ആർ എന്നിവർ കോമഡി സ്റ്റാറിന്റെ വേദിയെ നൃത്തചുവടുകളാലും നിരവധി കലാപരിപാടികളാലും ധന്യമാക്കി. ബിഗ് ബജറ്റ് ചിത്രം ആർ ആർ ആർ ന്റെ പ്രചാരണാർഥമാണ് കോമഡി സ്റ്റാർസ് സീസൺ 3 യിൽ എത്തിയത് .
കൂടാതെ തുടർന്ന് ജനപ്രിയനായകൻ ദിലീപും നാദിര്‍ഷയും ഈ വേദിയിൽ എത്തുന്നു. ചിരിയുടെ പൂരമൊരുക്കുന്ന നമ്പറുകളാൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ദിലീപിനൊപ്പം മുകേഷും ടിനി ടോമും നോബിയും ബിഗ് ബോസ് താരങ്ങളും അണിനിരക്കുന്നു. പാഷാണം ഷാജിയും കോട്ടയം നസിറും ജനപ്രിയ കോമഡി താരങ്ങളും ഒരുക്കുന്ന സ്കിറ്റുകളും പുതുവത്സരഎപ്പിസോഡിന്റെ പ്രത്യേകതയായിരിക്കും .
ന്യൂ ഇയർ സ്പെഷ്യൽ കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റിൽ ജനുവരി 1, ശനിയാഴ്ച രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. ആർ ആർ ആർ ടീം എത്തുന്നു എന്നതും പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയിലാക്കിയിട്ടുണ്ട്. ആര്.ആര്.ആറിന്റെ പ്രീ റിലീസ് ചടങ്ങ് കഴിഞ്ഞ ദിവസമായിരുന്നു തിരുവനന്തപുരത്ത് നടന്നത് . മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങ് കൊവിഡ് പോലും മറന്നു പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു.
സംവിധായകന് രാജമൗലി, താരങ്ങളായ രാം ചരണ്‍, ജൂനിയര്‍ എന്‍. ടി. ആര്, പ്രൊഡ്യൂസര്‍ ഡി.വി.വി രാമയ്യ, ടോവിനോ, ഷിബു തമീന്‍സ് എന്നിവര്‍ പങ്കെടുത്തു.കേരളത്തിലെ സിനിമ പ്രേക്ഷകര്‍ ബാഹുബലിക്കു നല്കിയ പിന്തുണ ആര്.ആര്.ആറിനും ലഭിക്കും എന്ന വിശ്വാസം തനിക്കുണ്ടെന്നു രാജമൗലി പങ്കുവെച്ചു.
കേരളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും തിയേറ്റര്‍ ഭാരവാഹികളും, വിതരണക്കാരും ചടങ്ങില്‍ പങ്കെടുത്തു. എച്ച്.ആര് പിക്ചര്‍സിന്റെ ബാനറില്‍ റിയ ഷിബു കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്ന ആര്.ആര്.ആര് ജനുവരി 7നാണ് തിയേറ്ററുകളിലെത്തുക.
about koodevide
