Connect with us

അയണ്‍മാനും ബാറ്റ്മാനുമൊപ്പം മിന്നൽ പിണറായി ‘മിന്നല്‍ മുരളി’; ടൊവിനോയ്ക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന വേഷം; പഴയ പോസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ!

Malayalam

അയണ്‍മാനും ബാറ്റ്മാനുമൊപ്പം മിന്നൽ പിണറായി ‘മിന്നല്‍ മുരളി’; ടൊവിനോയ്ക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന വേഷം; പഴയ പോസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ!

അയണ്‍മാനും ബാറ്റ്മാനുമൊപ്പം മിന്നൽ പിണറായി ‘മിന്നല്‍ മുരളി’; ടൊവിനോയ്ക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന വേഷം; പഴയ പോസ്റ്റ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ!

ബേസില്‍ ജോസഫ് ചിത്രം ‘മിന്നല്‍ മുരളി’ ഇറങ്ങി ദിവസങ്ങൾ പിന്നിടുമ്പോഴും സിനിമാ ചർച്ചകൾ ഏറുകയാണ്. സിനിമയില്‍ ടൊവിനോയെ കണ്ടപ്പോള്‍ സൂപ്പര്‍മാനെയും സ്പൈഡർ മാനേയും വരെ ഓർത്തുപോയവരുണ്ട്.. ചെറിയ ബജറ്റില്‍ മലയാളത്തില്‍ ഒരു സൂപ്പര്‍ ഹീറോയെ സൃഷ്ടിച്ചെടുക്കാനുള്ള ബേസില്‍ ജോസഫിന്റെ ധൈര്യത്തെ സമ്മതിക്കണമെന്നാണ് മലയാളി സിനിമാ പ്രേക്ഷകർ ഒന്നടങ്കം വാദിക്കുന്നത് .

കഴിഞ്ഞ 24 നാണ് ടൊവിനോ തോമസ് നായകനായ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി നെറ്റ്ഫ്‌ളിക്‌സിലൂടെ റീലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതിന് ഒപ്പം തന്നെ ടൊവിനോയുടെ പഴയ പല പോസ്റ്റുകളും ഇപ്പോള്‍ വൈറല്‍ ആകുന്നുണ്ട്. മിന്നല്‍ മുരളിയുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ പഴയ ഒരു പോസ്റ്റ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

2015ല്‍ ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ നിന്ന് ടൊവിനോ എടുത്ത ചിത്രാമണിത്. മൂന്ന് സൂപ്പര്‍ ഹീറോ കള്‍ കണ്ട് മുട്ടിയപ്പോള്‍’ എന്ന അടിക്കുറിപ്പോടെയാണ് താരം അന്ന് ഫേസ്ബുക്കില്‍ ചിത്രം പങ്കുവെച്ചത്.

ചിത്രത്തില്‍ അയേണ്‍മാനെയും ബാറ്റ്മാനേയും കാണാന്‍ സാധിക്കും ഇവര്‍ക്ക് രണ്ട് പേര്‍ക്കും ഇടയിലാണ് ടൊവിനോ നില്‍ക്കുന്നത്. എന്തായാലും ചിത്രം വൈറല്‍ ആയതിന് പിന്നാലെ നിരവധി ആളുകളാണ് രസകരമായ കമന്റുകളയുമായി എത്തുന്നത്.

‘ഇല്ലുമിനാറ്റി ആണെന്നും’ ‘ടൈം ട്രാവല്‍ ചെയ്താണോ എത്തിയത്’ എന്ന തരത്തിലൊക്കെ ആണ് കമന്റുകള്‍. കഴിഞ്ഞ 24 നായിരുന്നു മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി നെറ്റ്ഫ്‌ലിക്‌സിലൂടെ റീലീസ് ചെയ്തത്.

കുറുക്കന്‍ മൂലയുടെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയുടെ കഥയാണ് ചിത്രം പറയുന്നത്. നെറ്റ്ഫ്‌ളിക്സിന്റെ ഇന്ത്യന്‍ ട്രന്റിങ് ലിസ്റ്റില്‍ ഒന്നാമതായി തന്നെ തുടരുകയാണ് ചിത്രം ഇപ്പോഴും. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ പുറത്ത് വരുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. ടൊവിനോ തോമസ്-ബേസില്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രവും. നേരത്തെ ഇരുവരും ഗോദയില്‍ ഒന്നിച്ചിരുന്നു.

ടൊവിനോ തോമസിനെ കൂടാതെ അജു വര്‍ഗീസ് , തമിഴ് ചലച്ചിത്ര താരം ഗുരു സോമസുന്ദരം, മാമുക്കോയ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത് പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

about minnal murali

More in Malayalam

Trending

Recent

To Top