Malayalam
നെഞ്ച് പൊട്ടി കരഞ്ഞതാണ്, ഒരുപാട് വൈകിപോയി! 2022 ജനുവരിയില്‍ അത് നടക്കും, മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ആര്യയുടെ ആദ്യ പ്രതികരണം
നെഞ്ച് പൊട്ടി കരഞ്ഞതാണ്, ഒരുപാട് വൈകിപോയി! 2022 ജനുവരിയില്‍ അത് നടക്കും, മുന്‍ ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ കുറിച്ച് ആര്യയുടെ ആദ്യ പ്രതികരണം
ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആര്യ. ബിഗ് ബോസിലും താരം മത്സരിച്ചിരുന്നു. അഭിനയത്തിന് പുറമെ അവതാരകയായും തിളങ്ങുകയാണ് ആര്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആര്യ പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.
അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത്തായിരുന്നു ആര്യയെ വിവാഹം ചെയ്തത്. ബിഗ് ബോസില്‍ പങ്കെടുത്തപ്പോള്‍ രോഹിത്തുമായി വേര്‍പിരിയാനുണ്ടായ സാഹചര്യത്തെ കുറിച്ചൊക്കെ ആര്യ പറയുകയും ചെയ്തിരുന്നു. താന്‍ രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതിനെ കുറിച്ചും നടി വ്യക്തമാക്കി.
അതേ സമയം ആദ്യ ഭര്‍ത്താവുമായി നല്ല സൗഹൃദമുണ്ടെന്നും എന്നും അങ്ങനെ ആയിരിക്കുമെന്നുമെല്ലാം ആര്യ നിരന്തരം പറയാറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു രോഹിത്ത് രണ്ടാമതും വിവാഹിതനായത്. രോഹിത്തിന്റെ വിവാഹവുമായി ബന്ധപ്പെടുത്തി അനേകം വ്യാജ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. അവര്‍ക്കെല്ലാമുള്ള രസകരമായ മറുപടിയുമായി ആര്യയും രംഗത്ത് വന്നു.
രോഹിത്തിന്റെ വിവാഹത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് കൊണ്ടാണ് ആര്യ വന്നത്. എന്നാല്‍ ചിലര്‍ ആര്യ നെഞ്ച്‌പൊട്ടി കരയുകയാണെന്ന തരത്തിലൊക്കെ വാര്‍ത്ത നല്‍കിയിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ തമാശനിറഞ്ഞൊരു മറുപടി നല്‍കി കൊണ്ടാണ് ആര്യ വന്നിരിക്കുന്നത്. ‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഇന്നലെ എറണാകുളം കാക്കനാട് ഭാഗത്ത് പെയ്ത മഴ കാലവസ്ഥ കൊണ്ട് പെയ്ത മഴ അല്ല. എന്റെ നെഞ്ച് പൊട്ടി ഞാന്‍ കരഞ്ഞ മഴ ആയിരുന്നു അത്. നിങ്ങളത് മനസിലാക്കണം… എന്നായിരുന്നു ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയില്‍ ആര്യ പറയുന്നത്.
എന്താണ് യൂട്യൂബ് ചാനല്‍ തുടങ്ങാത്തതെന്നായിരുന്നു ഒരാള്‍ ആര്യയോട് ചോദിച്ചത്. ഒരുപാട് വൈകി എന്നറിയാം 2022 ജനുവരിയില്‍ താന്‍ ചാനല്‍ തുടങ്ങുമെന്നായിരുന്നു ആര്യയുടെ മറുപടി. ചുറ്റും പോസിറ്റീവായ കാര്യങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് നെഗറ്റീവിലേക്ക് നോക്കുന്നത്. വാല്‍ക്കണ്ണാടിയെക്കുറിച്ച് പോസിറ്റീവായുള്ള അഭിപ്രായം കേള്‍ക്കുന്നത് സന്തോഷമാണ്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അച്ഛന്റെ ഫോട്ടോയായിരുന്നു ആര്യ പോസ്റ്റ് ചെയ്തത്. ജീവിതത്തില്‍ ഒരു കാര്യത്തെക്കുറിച്ചോര്‍ത്തും തനിക്ക് റിഗ്രറ്റ് തോന്നുന്നില്ലെന്നും ആര്യ വ്യക്തമാക്കിയിരുന്നു.
ഭര്‍ത്താവിന്റെ രണ്ടാം വിവാഹ ചിത്രങ്ങള്‍ കണ്ട് നെഞ്ചു പൊട്ടി ആര്യ എന്ന പേരിലൊരു വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ സീരിയല്‍ നടി അര്‍ച്ചന സുശീലന്റെ രണ്ടാം വിവാഹത്തിന്റെ ഫോട്ടോ ആയിരുന്നിത്. ഡിസംബര്‍ ഏഴിന് അമേരിക്കയില്‍ വെച്ചാണ് അര്‍ച്ചന സുശീലനും പ്രവീണ്‍ നായരും തമ്മിലുള്ള വിവാഹം നടക്കുന്നത്. ആര്യയുടെ ആദ്യ ഭര്‍ത്താവിന്റെ സഹോദരിയാണ് അര്‍ച്ചന. ഇരുവരും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നവരുമാണ്. അര്‍ച്ചനയുടെ വിവാഹത്തിന് എല്ലാവിധ ആശംസകളും അറിയിച്ച് ആര്യ എത്തുകയും ചെയ്തിരുന്നു.
ഇതിനിടയിലാണ് അര്‍ച്ചനയുടെ സഹോദരനും ആര്യയുടെ മുന്‍ഭര്‍ത്താവുമായ രോഹിത് സുശീലനും വിവാഹിതനായെന്ന വിവരം പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ പ്രിയതമയുടെ ഫോട്ടോസ് പങ്കുവെച്ച് കൊണ്ടാണ് രോഹിത്ത് എത്തിയത്. ജീവിത പങ്കാളിയുടെ കൂടെ പുതിയൊരു അധ്യായം തുടങ്ങുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന് മറുപടി പറഞ്ഞും ആര്യ വന്നിരുന്നു. ഇതോടെയാണ് ചിലര്‍ ആര്യയുടെ ഭര്‍ത്താവ് ആണെന്ന് തെറ്റിദ്ധരിച്ച് അര്‍ച്ചനയുടെ കല്യാണ ഫോട്ടോ വെച്ച് വാര്‍ത്ത നല്‍കിയത്.
2018 ലാണ് ആര്യയും രോഹിത്തും പത്ത് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നത്. സ്‌കൂള്‍ കാലം മുതല്‍ പ്രണയിച്ച് തുടങ്ങിയ ആര്യയും രോഹിത്തും 2008 ലാണ് വിവാഹിതരാവുന്നത്. റോയ എന്ന പേരിലൊരു മകളും താരങ്ങള്‍ക്കുണ്ട്. തന്റെ ഭാഗത്ത് നിന്നുണ്ടായ ചില പ്രശ്‌നങ്ങളൊക്കെയാണ് വിവാഹബന്ധം തകരാനുള്ള കാരണത്തിലേക്ക് എത്തിയതെന്നാണ് ബിഗ് ബോസില്‍ പങ്കെടുക്കവേ ആര്യ പറഞ്ഞത്. ഇടക്കാലത്ത് ആര്യയ്ക്ക് ഒരു പ്രണയം ഉണ്ടായിരുന്നെങ്കിലും അടുത്തിടെ അത് ബ്രേക്കപ്പ് ആയിരുന്നു.
