Connect with us

വർഷങ്ങളായി അതിഥിയെയും ഋഷിയെയും തമ്മിൽ അകറ്റിനിർത്തി; ആദി സാറും അതിഥി ടീച്ചറും ബന്ധം വേർപെടുത്തി; റാണിയമ്മയുടെ കൊടും ചതി നമിച്ചു; പക്ഷെ ഇത് അതിലും വലിയ ചതി; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി!

Malayalam

വർഷങ്ങളായി അതിഥിയെയും ഋഷിയെയും തമ്മിൽ അകറ്റിനിർത്തി; ആദി സാറും അതിഥി ടീച്ചറും ബന്ധം വേർപെടുത്തി; റാണിയമ്മയുടെ കൊടും ചതി നമിച്ചു; പക്ഷെ ഇത് അതിലും വലിയ ചതി; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി!

വർഷങ്ങളായി അതിഥിയെയും ഋഷിയെയും തമ്മിൽ അകറ്റിനിർത്തി; ആദി സാറും അതിഥി ടീച്ചറും ബന്ധം വേർപെടുത്തി; റാണിയമ്മയുടെ കൊടും ചതി നമിച്ചു; പക്ഷെ ഇത് അതിലും വലിയ ചതി; കൂടെവിടെ ഇന്നത്തെ എപ്പിസോഡ് അടിപൊളി!

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലുകളിൽ ഒന്നായ കൂടെവിടെ ഉദ്യോ​ഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആഴ്ചകളോളം നീണ്ട അഞ്ജാത വാസം ഒഴിവാക്കിയ റിഷിയും സൂര്യയും തിരികെ നാട്ടിലെത്തിയിരിക്കുകയാണ്. അടുത്ത രംഗങ്ങൾക്കായി കാത്തിരിക്കുന്ന പ്രേക്ഷകർക്ക് വലിയ നിരാശയാണ് പ്രൊമോ വീഡിയോയിൽ കിട്ടിയത്. അത് കഥ മോശമായി എന്നുള്ളതല്ല, പകരം രണ്ടു ദിവസം കാത്തിരിക്കണമല്ലോ എന്നുള്ളതായിരുന്നു.

അങ്ങനെ തിങ്കളാഴ്‌ച രാവിലെ തന്നെ അടുത്ത പ്രൊമോ വീഡിയോയ്ക്കായി കാത്തിരുന്നെകിലും കൂടെവിടെ പ്രൊമോ വീഡിയോ ഒന്നും തന്നെ എത്തിയില്ല. ഇപ്പോഴുള്ള പ്രേക്ഷകരുടെ പ്രതികരണം ഇങ്ങനെയാണ്…”ഞങ്ങൾ കൂടെവിടെ പ്രേക്ഷകർ തീർത്തും അസ്വസ്ഥരാണ്. ഈ പരുപാടി ഉപ്ലൂ ഉപേക്ഷിക്കണം. സൺ ഡേ കഴിഞ്ഞു വരുന്നതുകൊണ്ടാണോ അതോ സീരിയലുകൾ ഉള്ളതുകൊണ്ടാണോ എന്നറിയില്ല, തിങ്കളാഴ്‌ച വലിയ ഉത്സാഹമാണ്… പക്ഷെ രാവിലെ മുതൽ ഏഷ്യാനെറ്റ് യു ട്യൂബ് ചാനലിൽ തപസ്സിരുന്നാലും ഒരു പ്രൊമോ വീഡിയോ പോലും വരില്ല… ഈ പരുപാടി അങ്ങേയറ്റം ചതിയാണ്.” എന്നാണ് രസകരമായി പ്രേക്ഷകർ പറയുന്നത്.

പക്ഷെ ഇന്നത്തെ എപ്പിസോഡ് തീർത്തും സംഭവബഹുലമാണ്. ഇന്നത്തെ എപ്പിസോഡിലെ ഓരോ രംഗങ്ങളും അത്ര പ്രാധാന്യമുള്ളതുകൊണ്ട് പ്രൊമോ വിഡിയോയ്ക്ക് വേണ്ടി എന്ത് എടുത്തിടും എന്ന കൺഫ്യൂഷനിലാകാം ഉപ്ലൂ വൈകുന്നത്. അതോ ഇനി ഉപ്ലൂ ഉറങ്ങിപ്പോയതാണോ? ഏതായാലും ഞാൻ ഇത് പറയുമ്പോഴേക്കും ഉപ്ലൂ വരും എന്ന പ്രതീക്ഷയിൽ ഞാൻ ഇന്നത്തെ എപ്പിസോഡിലെ പ്രധാന ട്വിസ്റ്റുകളിലേക്ക് നിങ്ങളെ ഒന്ന് കൊണ്ടുപോകാം..

ഇന്നത്തെ ഹൈലൈറ്റ് എന്ന് പറയുന്നത്, ഋഷി മാളിയേക്കലിൽ ചെന്നുകയറുന്ന സീനാണ്. പക്ഷെ ഋഷി ചെല്ലുന്നത് റാണിയമ്മയെ ഭയന്നിട്ടാണോ ? അതോ ഭയപ്പെടുത്തിക്കൊണ്ടാണോ എന്നാണ് കാണേണ്ടത്. അതിഥി ടീച്ചർ പറഞ്ഞു നിർത്തിയ കഥ, അതിൽ തന്നെയുണ്ട് റാണിയമ്മയെ വെറുക്കാനുള്ള മരുന്ന്. പക്ഷെ ഋഷിയ്ക്ക് അതും പോരായിരുന്നു. സ്വന്തം മകനെ ഉപേക്ഷിച്ച് സ്വാർത്ഥ താല്പര്യങ്ങൾ തേടി പോയവളാണ് റാണിയമ്മ പറഞ്ഞ കഥയിലെ അതിഥി ടീച്ചർ. അത് ഊട്ടി വളർത്തിയത് കൊണ്ട് ഋഷിയും പെട്ടന്നൊന്നും അതിഥി ടീച്ചറെ ഉൾക്കൊള്ളില്ല. എന്നാൽ അമ്മയ്ക്ക് ഇപ്പോഴും താൻ ആണ് ജീവിതം എന്നതൊക്കെ ഋഷി മനസിലാക്കിക്കഴിഞ്ഞു.

അതുകൊണ്ട് അമ്മയെ സ്വീകരിക്കാൻ തയ്യാറായി. എന്നാൽ റാണിയമ്മയെ വെറുക്കാൻ വേണ്ടി ഒന്നും ഋഷിയ്ക്ക് കിട്ടിയില്ല. ഇന്ന് അതിഥി ടീച്ചർ പറയുന്ന കഥയിൽ നിന്നും അങ്ങനെ ഒരു കാര്യം കിട്ടുന്നുണ്ട്. അതോടെ ഋഷി റാണിയമ്മയെ വെറുക്കും. പക്ഷെ റാണിയമ്മയെ വെറുത്തിട്ടൊന്നും ഒരു കാര്യവുമില്ല . എന്നെങ്കിലും ഒരിക്കൽ ഋഷി തനിക്കെതിരെ തിരിയും എന്ന തിരിച്ചറിവ് ഉള്ളതുകൊണ്ടുതന്നെ റാണിയമ്മ ഒരു മുഴം മുന്നേ കടന്നിരിക്കുകയാണ്.

ഒരു ചക്രവ്യൂഹം തീരത്തു വച്ചിരിക്കുന്ന റാണിയമ്മയുടെ അടുത്തേക്കാണ് ഋഷി കടന്നുചെല്ലുന്നത്. പക്ഷെ ആദി സാർ അല്ല, ഋഷി…. കലിപ്പൻ ഋഷി വീണ്ടും എത്തുന്നു എന്ന് തന്നെ പറയാം.. എത്തണം എന്നാൽ മാത്രമേ നയനയുടെ ഋഷ്യത്തിലെ ഋഷികേശ് ആകാൻ നമ്മുടെ കൂടെവിടെയിലെ ഋഷിയ്ക്ക് സാധിക്കു. ഏതായാലും വളരെ ഇന്റെരെസ്റ്റിങ് ആയിട്ടുള്ള എപ്പിസോഡ് ആണ് ഇന്നുള്ളത്.

കൂടെവിടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം തുടങ്ങിയിട്ട് ഒരു മാസം കൂടി കഴിഞ്ഞാൽ ഒരു വർഷം പിന്നിടും. അത് ഒരു ആഘോഷമാക്കാനാകും കൂടെവിടെ ടീം ഇപ്പോൾ വലിയ ട്വിസ്റ്റുകളിലേക്ക് നമ്മളെ കൊണ്ടുപോകുന്നത്.

ഏതായാലും ജനറൽ പ്രൊമോയിൽ മിത്ര സൂര്യയോട് പറയുന്ന ഡയലോഗ് പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. എന്റെ സുന്ദരൻ ചെക്കനെ തട്ടിയെടുത്തല്ലോ എന്ന്… അതിനു നമ്മുടെ കൂടെവിടെ പ്രേക്ഷക സുബിന റാഫി കുറിച്ച കവിത ഇങ്ങനെയായിരുന്നു.

“കാത്തു വച്ചൊരു കസ്തുരി മാമ്പഴം…..സൂര്യ കൊണ്ടുപോയി …. മിത്രെ…..സൂര്യ കൊണ്ടുപോയി………
നോക്കി വളർത്തിയ കാര കാര പഴം
അതിഥി കൊണ്ടുപോയി ….അയ്യോ….റാണിയമ്മെ…….
അതിഥി കൊണ്ടുപോയി….”

അതുപോലെ കുടുംബം എന്ന ഒരു പശ്ചാത്തലത്തിലാണ് കൂടെവിടെ പോകുന്നത്,. അതിൽ കൂടെവിടെ എന്ന ടൈറ്റിൽ തന്നെ വളരെയധികം പ്രാധാന്യം അർഹിക്കുന്നുണ്ട്. സൂര്യ കൈമൾ എന്ന പെൺകുട്ടിയുടെ കൂടുതേടിയുള്ള യാത്ര ഒരു ചിന്നിച്ചിതറിയെ കൂട്ടിലേക്കായിരുന്നു. അവൾ ആ കൂട്ടിലേക്ക് എല്ലാവരെയും ഒന്നിപ്പിക്കാൻ നിമിത്തമാകുന്നു.

“ചിന്നി ചിതറിയ കുടുംബമാണ് ആദിയുടെ…എല്ലാവരും പല മരക്കൊമ്പിലാണ്…..മനസുകൊണ്ട് ഒന്നായ അച്ഛനും അമ്മയും മകനും ഇവരെ ഒരു കൂടണയ്ക്കാൻ നിമിത്തമായ സൂര്യയും… എല്ലാവരുടെയും ഉള്ളിലെ ആ തേങ്ങൽ ആണ് title songil നിറഞ്ഞു നില്കുന്നത്. കൂടെവിടെ…. എന്ന കമന്റ് വായിച്ചപ്പോൾ ആ ടൈറ്റിൽ സോങ് എത്ര പ്രാധാന്യമുള്ളതാണെന്ന് ഓർമ്മിപ്പിച്ചു.

ആ സോങിനെ കുറിച്ചും കൂടെവിടെ പ്രേക്ഷകർ വ്യാകുലപ്പെടുന്നുണ്ട്. വളരെ മനോഹരമായ ഒരു title song ഉണ്ടായിട്ട് അതെന്തേ serial ൽ use ചെയ്യാത്തത്? ഏതോ ഒരു എപ്പിസോഡിൽ എട്ടാമത്തെ എപ്പിസോഡ് വരെ മാത്രമാണ് അതിന്റെ humming play ചെയ്ത് കേട്ടിട്ടുള്ളത്. അതിന് ശേഷം കേട്ടിട്ടില്ലല്ലോ. Song play ചെയ്യാൻ പറ്റില്ലെങ്കിൽ അതിന്റെ humming അല്ലെങ്കിൽ ഇടയിലുള്ള മ്യൂസിക്ക്… ബാക്ക്ഗ്രൗണ്ട് ആയി ഉപയോഗിച്ചൂടെ? എന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്.

പിന്നെ ഉള്ള പ്രധാന കമെന്റുകൾ എല്ലാം തന്നെ ജനറൽ പ്രൊമോ വളരെ ചുരുക്കിയതിനെ കുറിച്ചാണ്. അത് പറയുന്നതിന് മുൻപ് എനിക്ക് കുറച്ചു കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ ഉണ്ട്. അന്നൊരു മഴക്കാലത്താണോ വെയിൽക്കാലത്താണോ എന്നറിയില്ല. ഉപ്ലൂ ഒരു പ്രൊമോ ഇട്ട്.. സൂര്യയും ഋഷിയും വിവാഹം കഴിഞ്ഞ് ഹെലിക്കോപ്റ്ററിൽ പറന്നുയരുന്ന ഒരു കാഴ്ച…

“ആകാശത്തിന്റെ അതിരുകൾ കടന്നു പ്രണയത്തിന്റെ വർണ്ണലോകത്തേക്ക് കൂട് തേടി പറക്കുകയാണവർ എന്നും പറഞ്ഞ് വന്ന ആ പ്രൊമോ പിന്നെ എപ്പിസോഡ് കഴിഞ്ഞിട്ടും എയറിൽ തന്നയായിരുന്നു. പറക്കലിന് ഒരു റെസ്റ്റ് കൊടുത്തില്ല….അപ്പോൾ എന്നറിയാതെ കൈ തട്ടിയെണ്ടാണ്ട് മൂന്ന് മാസത്തിനു മുന്നേയുള്ള പ്രൊമോ ഇട്ട ഉപ്ലൂ മാമൻ പിന്നെ ഇപ്പോൾ അറിഞ്ഞോണ്ട് പോലും മൂന്ന് ദിവസത്തിൽ കൂടുതൽ പ്രൊമോയിൽ കാണിക്കില്ല…

Expect ചെയ്യുന്ന Scenes Edit ചെയ്യ്ത് GP ഇടുന്നതൊക്കെ അന്ത കാലം, Old Fashion. GP യിൽ ഇല്ലാത്തതൊക്കെ Episode ൽ Surprise ആക്കി വെക്കുന്നതാണ് പുതിയ Trend.KE എന്നാ സുമ്മാവാ… എന്നും പറഞ്ഞു തഗ് അടിക്കുന്ന പ്രേക്ഷകർ കൂടെവിടെയുടെ മാത്രം സ്വത്താണ് .

about koodevide

More in Malayalam

Trending

Recent

To Top