Actress
എനിക്ക് അഭിനയിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു…. ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങുന്നത് കാണാന്‍ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു; വേദനയോടെ കെ പി എ സി ലളിത
എനിക്ക് അഭിനയിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു…. ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങുന്നത് കാണാന്‍ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു; വേദനയോടെ കെ പി എ സി ലളിത
പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് കെപിഎസി ലളിത. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി മനസിൽ ചേക്കേറിയ കെപിഎസി ലളിത 50 വർഷത്തിലധികമായി കലാ ജീവിതത്തിൽ നിന്നും മാത്രം വരുമാനം കണ്ടെത്തി ജീവിക്കുന്ന പ്രതിഭയാണ്. ലളിത ചെയ്തതിൽ ഏത് കഥാപാത്രമാണ് മികച്ചത് എന്ന് ചോദിച്ചാൽ പോലും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും. അത്രയേറെ കൈയ്യടക്കത്തോടെയും ഭാവപ്രകടനങ്ങളിലൂടെയുമാണ് അവർ കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരിക്കുന്നത്.
നടി ശാരീരികമായ വിഷമതകകളിലാണെന്നുള്ള വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇതിന് പിന്നാലെ ചികിത്സാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. സർക്കാർ നടിയുടെ ചികിത്സാ ചെലവ് വഹിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടപ്പോൾ മറ്റ് ചിലർ അതിനെതിരെ സംസാരിച്ചു.
ഇപ്പോഴിതാ സിനിമയിലേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് പറഞ്ഞുള്ള കെപിഎസി ലളിതയുടെ അഭിമുഖം വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ചേട്ടന്റെ പോക്കോട് കൂടി ഞാന്‍ സിനിമാഭിനയം ഏതാണ്ട് നിര്‍ത്തിയ മട്ടായിരുന്നു. എനിക്ക് അഭിനയിക്കാന്‍ പറ്റുമോയെന്ന കാര്യത്തില്‍ സംശയമായിരുന്നു. അങ്ങനെയുള്ള സമയത്താണ് സത്യന് അന്തിക്കാട് എന്റെ മക്കളെ കൂട്ടുപിടിച്ച് വീണ്ടും അഭിനയിപ്പിച്ചത്. ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങുന്നത് കാണാന്‍ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു. അവരുടേയും കൂടി നിര്‍ബന്ധത്തിലാണ് ഞാന്‍ വീണ്ടും ചില വീട്ടുകാര്യങ്ങളില്‍ അഭിനയിച്ചത്.
എനിക്ക് വളരയെധികം വെറൈറ്റി കഥാപാത്രങ്ങള്‍ തന്നിട്ടുള്ള ഒരേയൊരു സംവിധായകന് സത്യന് അന്തിക്കാടാണ്. അത് എവിടേയും എനിക്ക് പറയാനാവും. അടൂര്‍ സാറിന്റെ പടത്തിലാണ് പിന്നെ രൂപമില്ലാതെ ഡബ്ബ് ചെയ്ത് നല്ലൊരു ശബ്ദമാണെന്ന് തെളിയിച്ചത്. സത്യന് അന്തിക്കാട് എല്ലാ വര്‍ഷവും ഓരോ പടം ചെയ്യും. എല്ലാ പടങ്ങളിലും അദ്ദേഹം എന്നെ കാസ്റ്റ് ചെയ്യാറുണ്ട്. ഇന്നസെന്റും ഞാനുമൊക്കെ അദ്ദേഹത്തിന്റെ സിനിമകളില്‍ സ്ഥിരമായി ഉണ്ടാവാറുണ്ട്.
എടോ വല്ലതും അറിഞ്ഞോയെന്ന് ചോദിച്ച് ഇന്നസെന്റ് വിളിക്കും. ഇല്ലെന്ന് പറഞ്ഞാല്‍ നമ്മളൊക്കെ കാണും കേട്ടോ, നോക്കിയിരുന്നോ എന്ന് പറയും. ഇത് കഴിഞ്ഞ് രണ്ടുമൂന്ന് പടങ്ങളില്‍ ഞാനില്ലാതെ വന്നു. എന്നെ ഉള്‍പ്പെടുത്താന്‍ പറ്റാത്ത സാഹചര്യമായിരുന്നു എന്ന് സത്യന് തന്നെ എന്നോട് പറഞ്ഞിരുന്നു. അങ്ങനെ എല്ലാ പടങ്ങളിലും അഭിനയിക്കണം എന്ന നിര്‍ബന്ധ ബുദ്ധി എനിക്കില്ല. തരുന്ന കഥാപാത്രങ്ങളെല്ലാം തികച്ചും വ്യത്യസ്തമാണ്.
അച്ചുവിന്റെ അമ്മയായാലും കനല്ക്കാറ്റായാലും എന്റെ കഥാപാത്രത്തെക്കുറിച്ച് എല്ലാവരും ചര്‍ച്ച ചെയ്യാറുണ്ട്. അങ്ങനെയുള്ള കഥാപാത്രമാണ് എനിക്ക് തരാറുള്ളത്. ഈയ്യിടെ ഞാന്‍ പ്രകാശനാണ് രണ്ടുമൂന്ന് പടങ്ങള്‍ക്ക് ശേഷം ഞാന്‍ അഭിനയിച്ചത്. കേറിക്കൂടി അല്ലേയെന്നായിരുന്നു ഇന്നസെന്റിന്റെ ചോദ്യം. കേറിക്കൂടിയതല്ല എന്നെ വിളിച്ചു അപ്പോള്‍ ഞാന്‍ പോയതാണ്. നിങ്ങള്‍ മണിയടിച്ച് കാണും അല്ലാതെന്താ എന്നെയൊക്കെ വിളിക്കേണ്ടതല്ലേയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിങ്ങള്‍ക്ക് വേഷം കാണത്തില്ല അതായിരിക്കും വിളിക്കാത്തത് എന്നായിരുന്നു ഞാന്‍ പറഞ്ഞത്.
