Actress
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം.., അപ്‌സര ഇനി ആല്‍ബിന് സ്വന്തം; അപ്‌സരയുടെ ആദ്യ പ്രതികരണം
രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹം.., അപ്‌സര ഇനി ആല്‍ബിന് സ്വന്തം; അപ്‌സരയുടെ ആദ്യ പ്രതികരണം
ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് അപ്‌സര രത്‌നാകരന്‍. നെഗറ്റീവ് വേഷങ്ങളിലാണ് നടി അധികം എത്താറുള്ളതെങ്കിലും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് താരം. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത പൗർണ്ണമി തിങ്കളിലൂടെയാണ് അപ്സര പ്രേക്ഷകരുടെ ഇടയിൽ ആദ്യം ശ്രദ്ധിക്കപ്പെടുന്നത്.
എന്നാൽ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത് ഏഷ്യനെറ്റിന്റെ തന്നെ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെയാണ്. സ്ത്രീധനം, സംഗമം. ബന്ധുവാര് ശത്രുവാര് തുടങ്ങി സാന്ത്വനത്തിലെ ജയന്തിയില്‍ എത്തി നില്‍ക്കുകയാണ് അപ്‌സരയുടെ അഭിനയ ജീവിതം. സീരിയലിൽ ജയന്തി എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അപ്സര അവതരിപ്പിക്കുന്നത്.
2 വര്‍ഷത്തെ പ്രണയത്തിനൊടുവിലായി താരം കഴിഞ്ഞ ദിവസം വിവാഹിതയായിരിക്കുകയാണ്. സംവിധായകനായ ആല്‍ബി ഫ്രാന്‍സിസാണ് അപ്‌സരയ്ക്ക് കൂട്ടായെത്തിയത്. ചോറ്റാനിക്കരയിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു കല്യാണത്തിന് പങ്കെടുത്തത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. അപ്സരയ്ക്കും ആൽബിക്കും വിവാഹാശംസകൾ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്ത് എത്തിയിട്ടുണ്ട്.
അപ്സരയ്ക്ക് ആദ്യ വിവാഹത്തിൽ ഒരു മകനുണ്ടെന്നും ആ മകനുമായിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ രാവിലെ മുതൽക്ക് തന്നെ ഇടം പിടിച്ചിരുന്നു. എന്നാൽ പുറത്തുവരുന്ന വാർത്തകൾ പറയുന്നത് ഇത് ചേച്ചിയുടെ മകനാണെന്നുള്ള കാര്യമാണ്. സ്വന്തം മകനെ പോലെയാണ് അപ്സര ചേച്ചിയുടെ മകനെ നോക്കുന്നതെന്നുമാണ് പറയുന്നത്. അപ്സരയ്ക്ക് ഇതിനോടകം ഫാൻസ് പേജുകളുമുണ്ട്. ഈ ഫാൻസ് പേജുകളിലൂടെയും ഈ വരത്തക്ക ഇപ്പോൾ പ്രചരിക്കുന്നുണ്ട്.
വിവാഹ ശേഷം മാധ്യമങ്ങളുമായി ആൽബിയും അപ്സരയും സംസാരിച്ചിരുന്നു. മുൻപ് ഞങ്ങൾ രണ്ട് വ്യക്തികളായിരുന്നു, ഇപ്പോൾ അങ്ങനെയല്ല. എപ്പോഴും കൂടെയുള്ള നിങ്ങളുടെ പിന്തുണ ഇനിയും വേണമെന്നായിരുന്നു ആൽബി പറഞ്ഞത്. ചേട്ടാ ഹാപ്പിയായില്ലേയെന്നായിരുന്നു അപ്സരയുടെ ചോദ്യം. നിലവിൽ യൂട്യൂബ് ചാനൽ ഇല്ലാത്തവരാണ് ഞങ്ങൾ. അധികം വൈകാതെ തന്നെ തുടങ്ങുന്നുണ്ടെന്നും ഇരുവരും പറഞ്ഞിരുന്നു.
വളരെ സിമ്പിൾ ലുക്കിൽ ആയിരുന്നു അപ്സര വിവാഹത്തിനായി അണിഞ്ഞൊരുങ്ങിയത്. കേരള കസവ് സാരിയ്ക്കൊപ്പം ചുവന്ന കസ്റ്റമൈസ് ബ്ലൗസായിരുന്നു അപ്സര ധരിച്ചത്. മുണ്ടും ഗോൾഡൻ നിറത്തിലുള്ള ജുബ്ബയുമായിരുന്നു ആൽബിയുടെ വേഷം. സിമ്പിൾ മേക്കപ്പിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. വിവാഹത്തിന് മുൻപുള്ള നടിയുടെ ഫോട്ടോഷൂട്ടും പ്രേക്ഷകരുടെ ഇടയിൽ വൈറലായിരുന്നു . റെഡ് ക്രീം കോമ്പിനേഷൻ ആയിരുന്നു ഇരുവരും വിവാഹത്തിന് തിരഞ്ഞെടുത്തിരിക്കുന്നത്. താരങ്ങളുടെ വിവാഹ വസ്ത്രം മാത്രമല്ല ക്ഷണക്കത്തും റെഡ് ആൻഡ് ക്രീം കോമ്പോയിലുള്ളതായിരുന്നു. വളരെ കുറച്ച് ആഭരണങ്ങൾ മാത്രമാണ് അപ്സര വിവാഹത്തിന് ധരിച്ചിരിക്കുന്നത്.
സെലിബ്രിറ്റി കിച്ചണ്‍ പരിപാടിയിലെ താരങ്ങളെല്ലാം ചടങ്ങിനെത്തിയിരുന്നു. കഴിഞ്ഞ ദിവസം സര്‍പ്രൈസായി ഹല്‍ദി ചടങ്ങും ഇവര്‍ ഒരുക്കിയിരുന്നു. എലീന പടിക്കലുള്‍പ്പടെയുള്ളവരായിരുന്നു അപ്‌സരയ്ക്ക് സര്‍പ്രൈസ് നല്‍കിയത്. എല്ലാവരേയും ഒന്നിച്ച് കണ്ടതോടെ വികാരഭരിതയായ അപ്‌സരയുടെ വീഡിയോയും വൈറലായിരുന്നു.
അഭിനയിക്കാന്‍ ഒത്തിരി കൊതിച്ചിട്ടാണ് താന്‍ ഇവിടം വരെ എത്തി നില്‍ക്കുന്നതെന്ന് അപ്‌സര അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഥാപാത്രം തിരഞ്ഞെടുക്കുന്നത് പ്രായം നോക്കാറില്ലെന്നും പെര്‍ഫോം ചെയ്യാനുള്ള അവസരം ലഭിച്ചാല്‍ മതിയെന്നുമായിരുന്നു നടി പറഞ്ഞത്. കൂടാതെ ആങ്കറിംഗ് ഇഷ്ടമാണെന്നും താര പറഞ്ഞിരുന്നു, ആരും എന്നോട് സംസാരിക്കരുതെന്ന് മാത്രം പറയരുത്. ലൊക്കേഷനില്‍ അടങ്ങിയിരിക്കാത്ത ആളാണ് ഞാന്‍. എപ്പോഴും ലൈവ് ആയിട്ട് ഇരിക്കാനാണ് ഇഷ്ടമെന്നും നടി അന്ന് പറഞ്ഞിരുന്നു.
