മോഹൻലാൽ ചിത്രം ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. 5000 സ്ക്രീനുകളിൽ, അഞ്ചു ഭാഷകളിലായി, 2020 മാർച്ച് 26ന് മലയാള സിനിമയുടെ ബ്രഹ്മാണ്ഡ ചിത്രമായ മരയ്ക്കാർ തിയേറ്ററിൽ തന്നെ കാണണമെന്ന് ഓരോ സിനിമാ പ്രേമികളും ആഗ്രഹിച്ചിരിക്കുകയാണ്.
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം എന്ന പ്രത്യേകതയായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുത്തത്. പ്രിയദർശന്റെ കരീയറിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം കൂടിയാണ് മരക്കാർ.
സിനിമ വൻ ഹിറ്റായതോടെ കുഞ്ഞു കുഞ്ഞാലി എന്ന പാട്ടിന്റെ സംഗീത സംവിധായകൻ റോണി റാഫേലിനൊപ്പം ഗാനം ആലപിച്ച വാനമ്പാടി കെ എസ് ചിത്ര, പിന്നണി ഗായിക സരിത റാമിന്റെ ബഡി ടോക്സ് എന്ന യൂട്യൂബ് ചാനലിൽ ലൈവ് ആയി പാടിയ പാട്ടും ഹിറ്റായിരിക്കുകയാണ്. കുഞ്ഞു കുഞ്ഞാലി എന്ന പാട്ടിനെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചിത്ര ഈ മനോഹര ഗാനം ആലപിച്ചത്.
സിനിമയേക്കാൾ സിനിമാ പ്രേമികൾ ഏറ്റെടുത്തത് കുഞ്ഞു കുഞ്ഞാലി പാട്ടിനെയാണ് എന്ന് നിസംശയം പറയാം. കുഞ്ഞു കുഞ്ഞാലി എന്ന പാട്ട് പിറന്നതിന് പിന്നിലും അധികം ആർക്കും അറിയാത്ത കഥയുണ്ട്. അതിനെ കുറിച്ചും പാട്ട് പാടിയപ്പോഴുള്ള അനുഭവത്തെ കുറിച്ചും ചിത്ര പറയുന്ന വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. വീഡിയോ കാണാം കൂടുതൽ വിശേഷങ്ങൾ അറിയാം…!
കേരളത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടത്. ഇപ്പോൾ കേസ് അന്തിമ ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. തുടക്കകാലത്ത് ഈ കേസിലെ ഒന്നാം പ്രതിയായ...
നടി വിൻസിയുടെ വെളിപ്പെടുത്തലിന് പിന്നാലെ മലയാള സിനിമയിലെ ലഹരി ഉപയോഗം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അറസ്റ്റിലായ നടൻ...