Connect with us

മരയ്കാരും, റോണി റാഫേലും വേറെ ലെവൽ… കുഞ്ഞ് കുഞ്ഞാലിയുടെ സംഗീത സംവിധായകൻ ഇവിടെയുണ്ട്! ബഡി ടോക്സ് അഭിമുഖം വീണ്ടും വൈറൽ

Malayalam

മരയ്കാരും, റോണി റാഫേലും വേറെ ലെവൽ… കുഞ്ഞ് കുഞ്ഞാലിയുടെ സംഗീത സംവിധായകൻ ഇവിടെയുണ്ട്! ബഡി ടോക്സ് അഭിമുഖം വീണ്ടും വൈറൽ

മരയ്കാരും, റോണി റാഫേലും വേറെ ലെവൽ… കുഞ്ഞ് കുഞ്ഞാലിയുടെ സംഗീത സംവിധായകൻ ഇവിടെയുണ്ട്! ബഡി ടോക്സ് അഭിമുഖം വീണ്ടും വൈറൽ

മൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ പ്രിയദർശൻ മോഹൻലാൽ കൂട്ട് കെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബ്രഹ്മാണ്ഡ ചിത്രം തിയറ്ററുകളിൽ എത്തിയിരിക്കുന്നു. വർഷങ്ങളുടെ നീണ്ട കാത്തിരിപ്പ് ഇതോടെ അവസാനിച്ചിരിക്കുകയാണ്.

തിയറ്ററുകൾക്ക് മുമ്പിൽ ആർത്തു വിളിച്ചും ചെണ്ടക്കൊട്ടിയും സിനിമാസ്വാദകരും ആരാധകരും ചിത്രത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കുക ആയിരുന്നു. മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ചരിത്രം കുറിക്കാൻ ചിത്രത്തിന് സാധിച്ചു

മോഹൻലാലിന്റെ ഫേസ്ബുക് പേജിലൂടെയായിരുന്നു കെ എസ് ചിത്ര പാടിയ ‘കുഞ്ഞു കുഞ്ഞാലി’ എന്ന പാട്ടിന്റെ വരികൾ ഉള്ള വീഡിയോ ആദ്യം പങ്കുവെച്ചത്. ഹരി നാരായണന്റെ വരികള്‍ക്ക് റോണി റാഫേലാണ് സംഗീതം നൽകിയത്. കുഞ്ഞാലിയുടെ ചെറുപ്പം കാലത്തെ രംഗങ്ങളുടെ ചിത്രങ്ങളാണ് ലിറിക്കൽ വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്.

കുഞ്ഞു കുഞ്ഞാലി എന്ന പാട്ടിന്റെ സംഗീത സംവിധായകൻ റോണി റാഫേൽ സിനിമയുടെ ഭാഗമായതിനെ കുറിച്ച് ബഡി ടോക്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖം സിനിമ തിയേറ്ററിൽ എത്തിയതോടെ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

മരക്കാർ എന്ന സിനിമയുടെ സംഗീത സംവിധായകനായി എത്തിയ കഥയായിരുന്നു അദ്ദേഹം പറഞ്ഞത്. മലയാളത്തിന്റെ വാനമ്പാടി കെ.എസ് ചിത്ര അഞ്ചു ഭാഷകളിൽ പാടിയ പാട്ടുകൂടിയാണ് മരക്കാരിലെ കുഞ്ഞുകുഞ്ഞാലി എന്ന പാട്ട്. അതിന് ആദ്യം തന്നെ സന്തോഷമറിയിച്ചായിരുന്നു റോണി റാഫേൽ അഭിമുഖം തുടങ്ങിയത്.

കുഞ്ഞു കുഞ്ഞാലി എന്ന പാട്ടായിരുന്നു റോണി ആദ്യമായി സിനിമയ്ക്ക് വേണ്ടി കമ്പോസ് ചെയ്തിരുന്നത്. മറ്റൊരു ഹിന്ദി സിനിമയുടെ തിരക്കിനിടയിലാണ് മരക്കാർ സിനിമയിലേക്ക് രണ്ട് പാട്ട് കൊടുക്കാൻ പ്രിയദർശൻ സാറിന്റെ വിളിവരുന്നത്. ആദ്യം കേട്ടപ്പോൾ വലിയ സന്തോഷം തോന്നിയെങ്കിലും കമ്പോസിന്റെ സമയത്ത് നല്ല പേടിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സിനിമയുടെ റെക്കോർഡിങ്ങിനിടയിൽ രാത്രി പതിനൊന്നു മണിയോടെ പ്രിയദർശൻ സാറിന്റെ വിളി വരുകയും സ്റ്റുഡിയോയിൽ ഉണ്ടോ എന്നന്വേഷിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ ചെയ്ത റീൽ കാണാൻ നേരിട്ട് എത്തുകയും കണ്ടതിന് ശേഷം മരക്കാർ സിനിമയുടെ കമ്പോസിംഗിന് ഇരിക്കാം എന്നദ്ദേഹം പറയുകയായിരുന്നെന്നും റോണി പറഞ്ഞു.

ആ സമയത്ത് സന്തോഷം കൊണ്ട് നല്ല എക്സൈറ്റഡ് ആയ നിമിഷവും അദ്ദേഹം പങ്കുവച്ചു. പ്രിയദർശന്റെ പ്രതീക്ഷയ്‌ക്കൊത്ത് ചെയ്യാൻ പറ്റുമോ എന്നുള്ള പേടി അഞ്ചു റ്റ്യുൺ ചെയ്തപ്പോഴും ഉണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ചെയ്തതൊക്കെ ആദ്യ റ്റ്യുണിൽ തന്നെ ശരിയായെന്നും അദ്ദേഹം പറഞ്ഞു. അതിനെ ദൈവാനുഹ്രഹമായി കാണുന്നു എന്നാണ് റോണി പറഞ്ഞത്. സംഗീത സംവിധാനത്തിന്റെ അനുഭവം പങ്കുവക്കുന്നതിനൊപ്പം പ്രിയദർശൻ സാറിനൊപ്പമുമുള്ള അനുഭവവും അദ്ദേഹം പറഞ്ഞു. കൃത്യമായി എന്താണ് വേണ്ടത് എന്ന് പ്രിയൻ സാറിന് അറിയാം എന്നും ആ പ്രതീക്ഷയിൽ കൊടുക്കാൻ സാധികച്ചെന്നും റോണി പറഞ്ഞു. ഈ വീഡിയോയാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുഞ്ഞ് കുഞ്ഞാലി ഗാനം പിറന്നതിനെക്കുറിച്ച് കൂടുതൽ അറിയാം… വീഡിയോ കാണാം!

ലോകമെമ്പാടുമുള്ള 4100 സ്‌ക്രീനുകളിലാണ് മരക്കാർ പ്രദർശിപ്പിക്കുന്നത്. ദിവസേന 16,000 ഷോകളാണ് ഈ ചിത്രത്തിന് ഉണ്ടാവുക. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. മരക്കാർ റിലീസ് പ്രഖ്യാപിച്ച അന്ന് മുതൽ തന്നെ പ്രീ ബുക്കിങ് തുടങ്ങിയിരുന്നു. റിസർവേഷനിലൂടെ മാത്രമായി ചിത്രം നൂറ് കോടി നേടിക്കഴിഞ്ഞു.

കേരളത്തിൽ 631 റിലീസിങ് സ്‌ക്രീനുകളാണ് ഉള്ളത്. ഇതിൽ 626 സ്‌ക്രീനുകളിലും ആദ്യദിനം മരക്കാർ പ്രദർശിപ്പിക്കുന്നു. കേരളത്തിലും ഇത്രധികം സ്‌ക്രീനുകളിൽ ഒരു സിനിമ റിലീസ് ചെയ്യുന്നതും ഇത് ആദ്യമായിട്ടാണ്. അതിന് പുറമെയാണ് ലോകമെമ്പാടുമുള്ള 4000ത്തിലധികം സ്‌ക്രീനുകളിൽ ഒരു മലയാള സിനിമ പ്രദർശനത്തിന് ഇടം നേടുന്നത്.

More in Malayalam

Trending

Recent

To Top