Connect with us

കൂടെവിടെ റൈറ്റർ മാമൻ കണ്ട കിനാശ്ശേരി പ്രേക്ഷകർ തരിപ്പണമാക്കി; മിനിസ്ക്രീൻ സീരിയൽ ചരിത്രത്തിൽ ഇതുപോലെ ഒരു ആരാധക കൂട്ടം വേറെയുണ്ടാകില്ല; തകർപ്പൻ കൂടെവിടെ എപ്പിസോഡിനായി കട്ടക്കാത്തിരിപ്പ് !

Malayalam

കൂടെവിടെ റൈറ്റർ മാമൻ കണ്ട കിനാശ്ശേരി പ്രേക്ഷകർ തരിപ്പണമാക്കി; മിനിസ്ക്രീൻ സീരിയൽ ചരിത്രത്തിൽ ഇതുപോലെ ഒരു ആരാധക കൂട്ടം വേറെയുണ്ടാകില്ല; തകർപ്പൻ കൂടെവിടെ എപ്പിസോഡിനായി കട്ടക്കാത്തിരിപ്പ് !

കൂടെവിടെ റൈറ്റർ മാമൻ കണ്ട കിനാശ്ശേരി പ്രേക്ഷകർ തരിപ്പണമാക്കി; മിനിസ്ക്രീൻ സീരിയൽ ചരിത്രത്തിൽ ഇതുപോലെ ഒരു ആരാധക കൂട്ടം വേറെയുണ്ടാകില്ല; തകർപ്പൻ കൂടെവിടെ എപ്പിസോഡിനായി കട്ടക്കാത്തിരിപ്പ് !

മലയാളി പ്രേക്ഷരുടെ മനം കവർന്ന പരമ്പര കൂടെവിടെ, ഇന്നത്തെ ദിവസം എല്ലാവരും അറിയാൻ കാത്തിരിക്കുന്നത് ഋഷിയുടെ ഓർമ്മ നഷ്ടപ്പെടുമോ, ഋഷിയ്ക്കാണോ സൂര്യയ്ക്കാണോ ഓർമ്മ നഷ്ടപ്പെടുന്നത് എന്നൊക്കെയുള്ള കാര്യങ്ങൾക്കാണ് . അതെന്തായാലും ഇന്നത്തെ എപ്പിസോഡ് വരുമ്പോൾ അറിയാം..

പ്രൊമോ വീഡിയോ പുറത്തുവന്നപ്പോൾ തന്നെ ഒരുകാര്യം ഉറപ്പിച്ചു. കൂടെവിടെ റൈറ്റർ മാമനെക്കാൾ വലിയ എഴുത്തുകാരാണ് കൂടെവിടെ പ്രേക്ഷകർ. രസകരമായ കുറെ എഴുത്തുകൾ കമെന്റ് ബോക്സിൽ നിറഞ്ഞിട്ടുണ്ട്. അതിൽ ഋഷിയുടെ ഓർമ്മ നഷ്ടപ്പെടുന്നു… ഋഷിയുടെ മുടി ഒക്കെ വെട്ടി താടി ഒക്കെ ഡ്രിം ചെയ്ത്… അങ്ങനെ കട്ട ശോകമായിട്ടിരിക്കുന്ന ഋഷി…

ഒരിക്കലും തിരികെ കിട്ടില്ല എന്ന് കരുതിയ മകൻ അരികിൽ വന്നിട്ട് പെട്ടന്ന് തന്നെ തിരികെ പോയത് ഓർത്ത് വിലപിക്കുന്ന അതിഥി ടീച്ചർ. തനിക്കുള്ള പ്രണയം തിരിച്ചു തന്നോടും ഉണ്ടെന്ന് തിരിച്ചറിഞ്ഞ് ഒരുമിച്ചു ജീവിക്കാൻ സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയ സൂര്യ…. ഋഷിയെ കൊണ്ട് പോയി ഈ അവസ്ഥയിൽ എത്തിച്ചു എന്ന് പറഞ്ഞ് ദിനവും അതിഥിയെയും സൂര്യയും നോവിക്കുന്ന റാണിയമ്മ…

ഋഷിയോടുള്ള തന്റെ ആത്മാർത്ഥ സ്നേഹം പ്രകടിപ്പിക്കാൻ അവസരമായി എന്ന് കരുതി ഋഷിയ്‌ക്കൊപ്പം നിന്ന് സ്വന്തം ജീവിതം ത്യജിച്ചു ഋഷിയെ ശുശ്രൂഷിക്കുന്ന മിത്ര. മിത്ര മോളുടെ അവസ്ഥ കണ്ട് കണ്ണീരും പരിവെട്ടവുമായി ഹേമ നിൽകുമ്പോൾ ഉള്ള സമ്പാദ്യമെല്ലാം ചിലവിട്ട് ഋഷിയെ രക്ഷിക്കുന്ന തമ്പി… അങ്ങനെ ഋഷി ജീവിതത്തിലേക്ക് ,, പഴയ ഓർമ്മകളിലേക്ക് തിരികെ വരുമ്പോൾ സൂര്യയോ മിത്രയോ?

ഇതാണ് റൈറ്റർ മാമൻ കണ്ട കിനാശ്ശേരി.. എങ്കിൽ കൂടെവിടെ പ്രേക്ഷകർ ഈ കിനാശ്ശേരി ആദ്യം തന്നെ പത്താക്കി മടക്കി കൈയിൽ കൊടുത്തിട്ടുണ്ട്. ഏതായാലും അപകടത്തിൽ കാര്യമായ തകരാർ സംഭവിക്കുന്നില്ല എന്നുള്ളത് എല്ലാ പ്രേക്ഷകരും മനസിലാക്കിക്കഴിഞ്ഞു. പക്ഷെ തകരാർ സംഭവിക്കുന്നുണ്ട്. അത് റൈറ്റർ മാമൻ ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. നിങ്ങൾ അതും കൂടി സങ്കൽപ്പിച്ചു പറഞ്ഞാൽ പിന്നെ റൈറ്റർ മാമന് എഴുതാൻ കഥ ഉണ്ടാകില്ല….

ഏതായാലും മലയാള മിനിസ്ക്രീൻ ചരിത്രത്തിൽ ഇങ്ങനെ ഒരു പരമ്പര ഇത് ആദ്യമായിരിക്കും. കമെന്റ് ബോക്സ് കണ്ടിട്ട് ചിരി സഹിച്ചില്ല.. പാവം റൈറ്റർ മാമൻ… ഇത് വായിക്കേണ്ടി വരുന്ന അദ്ദേഹത്തിന്റെ അവസ്ഥയാണ് ഒരു അവസ്ഥ.

ഏതായാലും ഇത്രയും ആത്മാർത്ഥമായിട്ട് കൂടെവിടെ സീരിയൽ കാണുന്ന പ്രേക്ഷകരെ കൂടെവിടെ ടീം കൈ വിടില്ല… ഇനി ഇന്നത്തെ എപ്പിസോഡിൽ ആക്സിഡന്റും ആശുപത്രിയും മാത്രമല്ല… മറ്റൊരു പ്രധാന കാര്യം കൂടി ഉണ്ട്… ഋഷിയെയും സൂര്യയെയും മാളിയേക്കലിലേക്ക് സ്വീകരിക്കുന്ന ചടങ്ങ്. അതിന്റെ ആദ്യ പടി… കഴിഞ്ഞ വീഡിയോയിൽ തന്നെ ഞാൻ സൂചിപ്പിച്ചതാണ് റാണിയമ്മയാണോ ജഗന്നാഥനാണോ യഥാർത്ഥ വില്ലൻ എന്ന്… ആരാണ് കൂടുതൽ അപകടകാരി ? അത് ജഗൻ ആകുമെന്ന് എല്ലാവരും കരുതും പക്ഷെ, നിങ്ങൾ തന്നെ ഓർത്തു നോക്കു…

ജഗൻ നേടാൻ ആഗ്രഹിക്കുന്നത് പണവും സ്വത്തും മാത്രമാണ് എന്നാൽ, മാളിയേക്കൽ റാണിയോ? റാണിയ്ക്ക് പണം അല്ല… ഋഷിയെ ഒപ്പം നിർത്തുക എന്നത് മാത്രമാണ് ആവശ്യം… അതിനു വേണ്ടി റാണി ഏതറ്റം വരെയും പോകും. അതുകൊണ്ട് ഇനിയാണ് കാണേണ്ടത്. ഋഷി അഥിതിയ്‌ക്കൊപ്പം ചേർന്നു എന്ന അവസ്ഥ വരുമ്പോൾ റാണിയുടെ റിയാക്ഷൻ അത് ജഗനിലും വലുതായിരിക്കും…

അതുപോലെ മിത്ര, മിത്രയുടെ അടവ് എന്താകുമെന്നുള്ളതും കണ്ടറിയാം. ഇതിനിടയിൽ സൂര്യയും ഋഷിയും കോളേജിൽ തിരിച്ചെത്തുന്നുണ്ട്.. പക്ഷെ ഒരു അപേക്ഷ അവർ ആ കോളേജിൽ എത്തുമ്പോൾ ഈ പ്രശ്ങ്ങളെല്ലാം കൂടി ഇട്ടിട്ട് ആ പ്രണയ നിമിഷങ്ങൾ മുക്കരുത്…. ഋഷി സാർ എന്നും വിളിച്ചു പിന്നാലെ നടക്കുന്ന സൂര്യയെ ഒന്ന് കാണിക്കണം….

പിന്നെ നമ്മുടെ റൈറ്റർ മാമാനല്ലേ … പറയാനൊക്കില്ല.. പ്രൊമൊയിൽ ഒന്നും കാണിക്കാതെ എപ്പിസോഡിൽ എല്ലാ ട്വിസ്റ്റും കാണിച്ചു നമ്മളെ ഞെട്ടിച്ചു കളയും. ശെരിക്കും ജെനെറൽ പ്രൊമോയിൽ കാണിച്ചതെല്ലാം കഴിഞ്ഞില്ലേ…

അത്തരത്തിൽ ഒരു കമെന്റ് ഉണ്ടായിരുന്നു …. “Gp യിൽ കാണിച്ചതൊക്കെ തീർന്നില്ലേ അപ്പോൾ നാളെ എന്താരിക്കും. ഇനി വല്ല special ആയിട്ട് എന്തെങ്കിലും ഉണ്ടോ. അന്ന് oct 14 കാറിൽ വന്നു ഋഷി ഇറങ്ങുവോ അതോ വേറെ ആരെങ്കിലും ആകുവോ എന്ന് കരുതി tension അടിച്ചു promo ക്ക് വേണ്ടി wait ചെയ്ത്. പ്രോമോ കണ്ട് കിളി പാറിച്ച പോലെ ഇനിയും ഞെട്ടിക്കാൻ വല്ല പ്ലാനും ഉണ്ടോ. എന്നാണ് ചോദിക്കുന്നത്… ഈ സംഭവം അന്ന് കരിപ്പെട്ടി സാബുവിനെ അടിച്ചിടാൻ ഋഷിയായിരുന്നോ ആ കാറിൽ എന്നത് ഒരു വലിയ ആകാംക്ഷയായിരുന്നു. ആകാംക്ഷാഭരിതമായ മുഹൂർത്തത്തിലൂടെ കൂടെവിടെ . 9.30 നു കാത്തിരിക്കുക.

about koodevide

More in Malayalam

Trending

Recent

To Top