ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു; പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലാലേട്ടന്.. അദ്ദേഹം ഇല്ലെങ്കിൽ ഞാന്‍ തകര്‍ന്ന് പോയേനെ
മലയാളികളുടെ പ്രിയ നടനാണ് ടിനി ടോം. മിമിക്രിരംഗത്ത് നിന്നാണ് ടിനി ടോം സിനിമയിലേക്ക് എത്തുന്നത് ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിനിടയിലെ രസകരമായ ഒരു ഓര്‍മ്മ പങ്കുവെക്കുകയാണ്.
മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പമുള്ള മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാണ് ടിനി പങ്കുവെച്ചത്. ബിഹൈന്‍ഡ്വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഒരിക്കല്‍ പനമ്പള്ളി നഗറില്‍ ഒരു സിനിമാ ഓഫീസിന്റെ വലിയൊരു ഉദ്ഘാടനം ചെയ്യാന്‍ മമ്മൂട്ടി വരുകയാണ് . പുള്ളി പെട്ടന്ന് എന്റെ അടുത്ത് വന്നു നിന്നു. എന്തിയേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിച്ചു. ആദ്യം ഞാന്‍ പേടിച്ചു എന്തിനാണ് അദ്ദേഹം വിളിക്കുന്നത് എന്ന് അറിയില്ലലോ. അപ്പോള്‍ ജനങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഞാന്‍ അവിടെ ഹീറോയായി.
എന്നാല്‍ അതെ പോലെ അദ്ദേഹം പങ്കെടുക്കുന്ന മറ്റൊരു ചടങ്ങില്‍ വെച്ച് മറ്റൊരു അനുഭവം കൂടി ഉണ്ടായി. മമ്മൂക്കയെ കാണാന്‍ വേണ്ടി ഞാന്‍ ഓടി ചെല്ലുന്നു. മമ്മൂക്ക എന്നെ കണ്ടില്ല, പുള്ളി അങ്ങോട്ട് പോവുകയും ചെയ്തു. അപ്പോള്‍ എന്റെ അവസ്ഥ ഓര്‍ത്ത് നോക്കിക്കേ. ഞാന്‍ പിന്നാലെ ഓടേണ്ടി വരും. പക്ഷേ ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു. പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലാലേട്ടന്. രണ്ട് പേരും പങ്കെടുക്കുന്ന പരിപാടിയാണ്. അല്ലെങ്കില്‍ ഞാന്‍ തകര്‍ന്ന് പോയേനെ. അല്ലെങ്കില്‍ ഞാന്‍ ശെരിക്കും നാണംകെട്ടു പോകുമായിരുന്നുവെന്ന് ടിനി ടോം പറയുന്നു
