Connect with us

കൈക്കുഞ്ഞിനെയും തന്ന് ആദ്യ ഭാര്യ പോയി; വാവക്കുട്ടനെ ദൈവം തന്നത്, സുധിയുടെ ആരും അറിയാത്ത ജീവിത കഥ

Malayalam

കൈക്കുഞ്ഞിനെയും തന്ന് ആദ്യ ഭാര്യ പോയി; വാവക്കുട്ടനെ ദൈവം തന്നത്, സുധിയുടെ ആരും അറിയാത്ത ജീവിത കഥ

കൈക്കുഞ്ഞിനെയും തന്ന് ആദ്യ ഭാര്യ പോയി; വാവക്കുട്ടനെ ദൈവം തന്നത്, സുധിയുടെ ആരും അറിയാത്ത ജീവിത കഥ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് കൊല്ലം സുധി. കോമഡി സ്‌കിറ്റുകളിലൂടെ ജഗദീഷിനെ അവതരിപ്പിച്ച് പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച സുധി നിരവധി സിനിമകളിലും കോമഡി പ്രോഗ്രാമുകളിലും സജീവ സാന്നിധ്യമാണ്. ഫ്‌ലവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്കിലൂടെയാണ് ഇപ്പോള്‍ സുധി പ്രേക്ഷകരുടെ മനം കവരുന്നത്. സീരിയല്‍-മിമിക്രി താരങ്ങളാണ് ഈ പരിപാടിയില്‍ മാറ്റുരയ്ക്കുന്നത്. നോബിയും നെല്‍സണും കൊല്ലം സുധിയുമെല്ലാം തുടക്കം മുതല്‍ ഈ പരിപാടിയിലുള്ളവരാണ്.

പ്രേക്ഷകര്‍ എന്നും മുടങ്ങാതെ കാണാറുളള ഈ പരിപാടിയ്ക്ക് സോഷ്യല്‍ മീഡിയയിലും വന്‍ പിന്തുണ ആണ് ലഭിക്കുന്നത്. കൗണ്ടറുകള്‍ മാത്രമല്ലാതെ, താരങ്ങള്‍ അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും തുറന്ന പറയാറുണ്ട്. സുധി സ്റ്റേജില്‍ മിമിക്രി അവതരിപ്പിക്കുമ്പോള്‍ താരത്തിന്റെ മകന്‍ രാഹുലിനെയും നോക്കി ഇരിക്കാറുണ്ടെന്ന് അസീസ് പറഞ്ഞിരുന്നു. കൈക്കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ രാഹുലിനെ സുധി സ്റ്റേജ് പരിപാടികളില്‍കൊണ്ടു പോകാറുണ്ട്. ആദ്യഭാര്യ അവനേയും എന്റെ കൈയ്യില്‍ തന്ന് പോവുകയായിരുന്നുവെന്ന് സുധി പറഞ്ഞത് വൈറലായിരുന്നു. കടന്നുവന്ന വഴികളെക്കുറിച്ച് സുധി തുറന്നുപറഞ്ഞതോടെ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ട കാര്യമായിരുന്നു അദ്ദേഹത്തിന്റെ കുടുംബത്തെ കാണണമെന്നുള്ളത്. തുടര്‍ന്നാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കുടുംബസമേതം സുധി സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ എത്തിയത്.

രേണുവെന്നാണ് ഭാര്യയുടെ പേര്. രാഹുലാണ് എന്റെ ആദ്യത്തെ ലൈഫ്. ഇവനെ എനിക്ക് തന്നിട്ട് പോയി. രണ്ടാമത് ദൈവമായി കൊണ്ടുതന്നതാണ് വാവക്കുട്ടനെ. ആദ്യ ബന്ധത്തിലെ മകനാണ് രാഹുലെന്ന് പറയുന്നത് ഭാര്യയ്ക്ക് ഇഷ്ടമില്ല. പുള്ളിക്കാരിയുടെ മൂത്ത മോനാണ് രാഹുല്‍. രേണുവിന്റെ ആദ്യത്തെ വിവാഹമായിരുന്നു.സുധിക്കുട്ടനെന്നാണ് താന്‍ തിരിച്ചുവിളിക്കാറുള്ളതെന്നായിരുന്നു രേണു പറഞ്ഞത്. സുധി ചേട്ടനുമായി സൗഹൃദമുണ്ടായിരുന്നു. കാര്യങ്ങളൊക്കെ അറിഞ്ഞപ്പോള്‍ സങ്കടമായി. പിന്നീട് സ്‌നേഹത്തിലായി. ജഗദീഷേട്ടനെ പണ്ടേ ഇഷ്ടമായിരുന്നു. അദ്ദേഹത്തിന്റെ ഷേപ്പിലുള്ളൊരാള്, കൊള്ളാലോയെന്ന് തോന്നി, അങ്ങനെയാണ് പ്രണയത്തിലായത്. പ്രണയം അധിക സമയമെടുത്തിട്ടില്ല.

എന്റെ പരിപാടി കണ്ട് നിര്‍ബന്ധിച്ച് നമ്പര്‍ വാങ്ങിക്കുകയായിരുന്നു. അങ്ങനെയാണ് പ്രണയത്തിലായതെന്നായിരുന്നു സുധി പറഞ്ഞത്. കിച്ചു അവന്റെ അമ്മയെല പോലെ തന്നെയാണ് പെരുമാറുന്നതെന്നും അവനെന്നെ അമ്മേന്ന് വിളിച്ചത് സന്തോഷിപ്പിച്ചുവെന്നും രേണു പറഞ്ഞു. അച്ഛനും മോനും ഡ്രസും ഷൂവുമൊക്കെ മാറിയിടാറുണ്ട്. രണ്ടും നല്ല കൂട്ടുകാരെപ്പോലെയാണ്, പണ്ട് അടിയൊക്കെയുണ്ടായിരുന്നു. ഇതിനും യോഗം വേണമെന്നായിരുന്നു സുധി പറഞ്ഞത്. മോന്‍ എന്ത് പറഞ്ഞാലും അദ്ദേഹം സാധിച്ചുകൊടുക്കുമെന്നും രേണു പറയുന്നു.
കുറേ പരിപാടികളൊക്കെ വന്ന സമയത്ത് വീടും പറമ്പും വാങ്ങാനുളള നീക്കത്തിലായിരുന്നു. അവര്‍ക്ക് പൈസ കൊടുക്കാനൊന്നും പറ്റിയില്ല. അഡ്വാന്‍സ് പോലും തിരിച്ച് കിട്ടാത്ത അവസ്ഥയിലാണ്.

ഭര്‍ത്താവ് മാത്രമല്ല കൂട്ടുകാരനും ചേട്ടനുമൊക്കെയാണ് സുധി. ഇടയ്ക്ക് പപ്പയെപ്പോലെ സംസാരിക്കും. അമ്മയെപ്പോലെ സംസാരിക്കാറുണ്ട്. നല്ലൊരു ഭര്‍ത്താവും അച്ഛനുമാണ് അദ്ദേഹം. ആ ക്വാളിറ്റിയാണ് ഏറെയിഷ്ടം. സുധിച്ചേട്ടന്റെ കാര്യത്തില്‍ ഭയങ്കര കെയറിങാണ് രേണുവെന്നായിരുന്നു സാധിക പറഞ്ഞത്. എവിയേഷന്‍ കഴിഞ്ഞതാണ് രേണു. ബാംഗ്ലൂരിലും തിരുവനന്തപുരത്തുമൊക്കെ ജോലി ചെയ്തിരുന്നു. പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളൊക്കെയുണ്ടായിരുന്നു. എത്ര വലിയ ആര്‍ടിസ്റ്റാണെന്ന് പറഞ്ഞാലും വിവാഹം കഴിഞ്ഞതല്ലേ, ഒരു മോനില്ലേയെന്നൊക്കെ പറഞ്ഞ് വഴക്കുണ്ടാക്കിയിരുന്നു. പിന്നെ എല്ലാവരും സമ്മതിക്കുകയായിരുന്നുവെന്നും രേണു പറഞ്ഞു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top