Connect with us

ആതിര ​ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞതും അഞ്ചാം മാസത്തിൽ ; കുടുംബവിളക്കിലെ ഭാര്യയെ കുറിച്ച് ആനന്ദ്!

Malayalam

ആതിര ​ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞതും അഞ്ചാം മാസത്തിൽ ; കുടുംബവിളക്കിലെ ഭാര്യയെ കുറിച്ച് ആനന്ദ്!

ആതിര ​ഗർഭിണിയാണെന്ന വിവരം താൻ അറിഞ്ഞതും അഞ്ചാം മാസത്തിൽ ; കുടുംബവിളക്കിലെ ഭാര്യയെ കുറിച്ച് ആനന്ദ്!

മലയാളികളുടെ പ്രിയപ്പെട്ട പാരമ്പരയായിരിക്കുകയാണ് കുടുംബവിളക്ക്. സുമിത്രയെന്ന വീട്ടമ്മയുടെ ഉദ്യോ​ഗഭരിതമായ ജീവിത മൂഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് സഞ്ചരിക്കുന്നത്. നിരവധി പുതുമുഖ താരങ്ങളടക്കം അഭിനയിക്കുന്ന സീരിയയിലെ എല്ലാ കഥാപാത്രങ്ങൾക്കും വലിയ ആരാധകരുമുണ്ട്. സീരിയലിൽ സുമിത്രയുടെ മകൻ അനിരുദ്ധായി അഭിനയിക്കുന്നത് ആനന്ദ് നാരായണനാണ്. നെ​ഗറ്റീവ് ഷെഡുള്ള കഥാപാത്രത്തെ മനോഹരമായാണ് ആനന്ദ് അവതരിപ്പിക്കുന്നത്. അനിരുദ്ധിന്റെ ഭാര്യ അനന്യയായി സീരിയലിൽ വേഷമിട്ടിരിക്കുന്നത് ആതിര മാധവാണ്.

സീരിയലിനെ സംബന്ധിച്ചിടത്തോളം നെഗറ്റിവ് ഷെഡ് ഉള്ള കഥാപാത്രമായാലും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ ജീവിത്തിൽ അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് ആതിര മാധവ്. രാജീവ് മേനോൻ ആണ് താരത്തിന്റെ ജീവിതപങ്കാളി. ഒന്നാം വിവാഹ വാർഷിക ദിനത്തിലാണ് ഇൻസ്റ്റഗ്രാമിൽ കുറിപ്പിലൂടെ ഗർഭിണിയാണെന്ന് ആതിര വെളിപ്പെടുത്തിയത്. താരമിപ്പോൾ ​ഗർഭാവസ്ഥയുടെ അഞ്ചാം മാസത്തിലൂടെ കടന്നുപോകുന്നത്. ​ഗർഭിണിയായ റീൽ ഭാര്യയെ കാണാൻ റിയൽ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ആനന്ദ് നാരായണൻ ആതിരയുടെ വീട്ടിൽ എത്തിയിരുന്നു. അഞ്ച് കൂട്ടം പലഹാരവുമായാണ് ആനന്ദ് നാരായണനും കുടുംബവും ആതിരയെ കാണാനെത്തിയത്.

​ആതിര ​ഗർഭിണിയാണെന്ന വിവരം താനും കുടുംബവിളിക്കിലെ എല്ലാ താരങ്ങളും അഞ്ചാം മാസത്തിൽ തന്നെയാണ് അറിഞ്ഞതെന്നും ആനന്ദ് വെളിപ്പെടുത്തി. ഷൂട്ടിങിനിടെ ആതിര ആദ്യമായി തല കറങ്ങി വീണപ്പോൾ നടന്ന രസകരമായ സംഭവത്തെ കുറിച്ചും ആനന്ദ് ആരാധകരോട് തന്റെ യുട്യൂബിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തി.

‘ഞാനും ആതിരയും മാത്രമുള്ള സീൻ ചിത്രീകരിക്കുകയായിരുന്നു. സീനിന് വേണ്ടി ഒരു ​ഗ്ലാസ് ചൂട് കട്ടൻചായയുമായിട്ടാണ് ആതിര നിൽക്കുന്നത്. ഷൂട്ട് തുടങ്ങാൻ എല്ലാവരും തയ്യാറായി നിന്നു. പെട്ടന്ന് ആതിര ഒരു മിനിറ്റ് എന്ന് പറഞ്ഞ് തലകറങ്ങി വീണു. വീഴാൻ പോവുകയാണെന്ന് മനസിലാക്കിയതിനാൽ ഞാനും മറ്റുള്ളവരും ചേർന്ന് പിടിച്ചു. ബോധം നഷ്ടപ്പെട്ടതിനാൽ ആതിരയുടെ കൈയ്യിലെ ​ഗ്ലാസ് മറിഞ്ഞ് മുഴുവൻ ചൂട് ചായയും എന്റെ പാന്റിലേക്കാണ് വീണത്. പൊള്ളുന്നുണ്ടായിരുന്നു. എന്നാൽ ആതിരയെ താങ്ങി പിടിച്ചിരിക്കുന്നതിനാൽ ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയായിരുന്നു’ ആനന്ദ് പറഞ്ഞു.

​ഗർഭിണിയാണെന്ന വിവരം മനപൂർവ്വം മറച്ചുവെച്ചതല്ലെന്നും അഞ്ചാം മാസമയപ്പോഴാണ് പുറത്ത് പറയാവുന്ന തരത്തിൽ എല്ലാം ഉറപ്പിച്ചതെന്നും അല്ലാതെ വൈരാ​ഗ്യം വെച്ച് മനപൂർവം ഒളിപ്പിച്ചതല്ലെന്നും ആതിര വ്യക്തമാക്കി. ‘സ്നേഹിച്ചും തല്ലുകൂടിയും നിനക്കൊപ്പം പിന്നിട്ട 365 ദിവസങ്ങൾ. ഞാനാരു ഉത്തമ ഭാര്യയല്ലെന്ന് എനിക്കറിയാം.

പക്ഷേ അങ്ങനെ ആകാൻ ഞാൻ പരമാവധി ശ്രമിക്കും. നിന്റെ സഹിഷ്ണുതയ്ക്കും ക്ഷമയ്ക്കും നന്ദി. വഴക്കിട്ടും മനസിലാക്കിയും നമുക്ക് ഒന്നിച്ച് മുന്നേറാം. ഒപ്പം ഞങ്ങൾ മാതാപിതാക്കൾ ആകാൻ പോകുന്ന വിവരവും അതിയായ സന്തോഷത്തോടെ പങ്കുവയ്ക്കുന്നു’ എന്നാണ് ​ഗർഭിണിയാണെന്ന വിവരം പങ്കുവെച്ചുകൊണ്ട് ആതിര കുറിച്ചത്. 2020 നവംബർ 9ന് ആയിരുന്നു ആതിരയുടെ വിവാഹം.

about kudumbavilakku

More in Malayalam

Trending

Recent

To Top