പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ, കര്‍ക്കശക്കാരിയായ വ്യക്തിയാണ്, എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ ആ കാര്യങ്ങൾ അറിയുള്ളൂ.. നയന്‍താരയെ കുറിച്ച് അധികമാരും അറിയാത്ത ചില രഹസ്യങ്ങള്‍
പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ, കര്‍ക്കശക്കാരിയായ വ്യക്തിയാണ്, എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ ആ കാര്യങ്ങൾ അറിയുള്ളൂ.. നയന്‍താരയെ കുറിച്ച് അധികമാരും അറിയാത്ത ചില രഹസ്യങ്ങള്‍
പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ, കര്‍ക്കശക്കാരിയായ വ്യക്തിയാണ്, എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ ആ കാര്യങ്ങൾ അറിയുള്ളൂ.. നയന്‍താരയെ കുറിച്ച് അധികമാരും അറിയാത്ത ചില രഹസ്യങ്ങള്‍
കേരളത്തിന്റെ മകളായി ജനിച്ച് തമിഴ്നാടിന്റെ മരുമകളായും മകളായും മാറിയ ലേഡി സൂപ്പർസ്റ്റാറാണ് നയൻതാര. മലയാളത്തിൽ നിന്നും തമിഴകത്തെത്തിയ ഒട്ടേറെ നടികളുണ്ടെങ്കിലും നയന്‍താരയോളം തമിഴകം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ച മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ്.
‘ലേഡി സൂപ്പർ സ്റ്റാർ’ എന്നാണ് തമിഴ് മക്കൾ നയൻതാരയെ വിളിക്കുന്നത്, ഇടയ്ക്ക് സ്നേഹത്തോടെ ‘നയന്‍സ്’ എന്നും. നയൻസിന്റെ അഭിനയ മികവും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പുമാണ് താരത്തിന്റെ ഈ ജനപ്രീതിയ്ക്കടിസ്ഥാനം.
സംഗീത സംവിധായകനും ഗായകനുമായ അനിരുദ്ധ് രവിചന്ദ് നായന്‍താരയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
പുറമെ നിന്ന് നോക്കുന്നവര്‍ക്ക് നയന്‍താര വളരെ ബോള്‍ഡ് ആയ, കര്‍ക്കശക്കാരിയായ വ്യക്തിയാണ്. എന്നാല്‍ അടുത്തറിയാവുന്നവര്‍ക്ക് മാത്രമേ അറിയൂ, നയന്‍താര എത്രമാത്രം കെയറിങ് ആണ് എന്ന്. സ്നേഹിക്കുന്നവര്‍ക്ക് എന്തും കൊടുക്കും. ഒരാളോട് വെറുപ്പ് തോന്നിയാല്‍ പിന്നെ നയന്‍താര അവരെ അടുപ്പിയ്ക്കില്ല. പക്ഷെ ഇഷ്ടം തോന്നിയാല്‍ എന്തും കൊടുക്കും. വിശ്വസിയ്ക്കും. അവരെ എങ്ങിനെയെല്ലാം കംഫര്‍ട്ടായി നിര്‍ത്താന്‍ കഴിയുമോ അതെല്ലാം ചെയ്യും.. വളരെ കെയറിങ് ആണ്- അനിരുദ്ധ് പറഞ്ഞു.
നയന്‍താര നന്നായി പാചകം ചെയ്യുമത്രെ. ബിരിയാണിയും കേക്കുമാണ് മെയിന്‍. പാചകം മാത്രമല്ല, ഇന്റീരിയല്‍ ചെയ്യുന്നതിനും നയന്‍താരയ്ക്ക് വലിയ താത്പര്യമാണത്രെ. ഇപ്പോള്‍ താമസിയ്ക്കുന്ന വീട് നയന്‍താര സ്വയം ഇന്റീരിയല്‍ ചെയ്തതാണ് എന്ന് അനിരുദ്ധ് പറയുന്നു.
നാനും റൗഡി താന്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് നയന്‍താരയെ പരിചയപ്പെട്ടത്. എപ്പോഴും ഷൂട്ടിങ് തിരക്കിലായിരിയ്ക്കും. നാനും റൗഡി താന്‍ എന്ന ചിത്രം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ തന്നെ നയന്‍താര വേറെയും സിനിമകള്‍ ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം ഷൂട്ടിങ് ഇല്ലാതായാല്‍ നയന്‍ ടെന്‍ഷനാവും. അത്രയേറെ സിനിമ ആസ്വദിയ്ക്കുന്ന ആളാണ്. ബ്രേക്ക് എടുക്കാന്‍ പോലും ഇഷ്ടമല്ല- അനിരുദ്ധ് പറഞ്ഞു
തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് നയന്‍. അറ്റ്ലികുമാര് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന് ആണ് നായകന്. തമിഴില്‍ കാത്ത് വാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂര്‍ത്തിയാക്കി. മലയാളത്തില്‍ അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്യുന്ന ഗോള്‍ഡ് ആണ് മറ്റൊരു ചിത്രം.
തെന്നിന്ത്യൻ താര സുന്ദരിമാരിൽ ഇപ്പോഴും തിളങ്ങി നിൽക്കുന്ന നടിയാണ് ഖുഷ്ബു. മുംബൈയിൽ ജനിച്ച്, ബോളിവുഡിലൂടെ സിനിമാ ലോകത്തെത്തി തെന്നിന്ത്യൻ സിനിമകളിൽ നിറ...
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...