Connect with us

ഞാൻ നിന്നെ സ്നേഹിക്കുന്നു സാം! എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു! ആരാധകരെ ഞെട്ടിച്ച് മഞ്ജു.. ചിത്രം പുറത്ത്…അമ്പരന്ന് ആരാധകർ

Actress

ഞാൻ നിന്നെ സ്നേഹിക്കുന്നു സാം! എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു! ആരാധകരെ ഞെട്ടിച്ച് മഞ്ജു.. ചിത്രം പുറത്ത്…അമ്പരന്ന് ആരാധകർ

ഞാൻ നിന്നെ സ്നേഹിക്കുന്നു സാം! എന്നോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു! ആരാധകരെ ഞെട്ടിച്ച് മഞ്ജു.. ചിത്രം പുറത്ത്…അമ്പരന്ന് ആരാധകർ

കഴിഞ്ഞ ദിവസമായിരുന്നു സംയുക്തവർമ്മയുടെ പിറന്നാൾ. സുഹൃത്തുക്കൾ സംയുക്തയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടെത്തിയിരുന്നു. ഇവർക്കുളള നന്ദിയും സംയുക്ത സോഷ്യൽ മീഡിയ വഴി രേഖപ്പെടുത്തുകയും ചെയ്തു. തന്റെ പ്രിയ ചിന്നുവിന്റെ പിറന്നാൾ ദിനം സുഹൃത്ത് മഞ്ജു കുറിച്ച വാക്കുകൾ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.

ഒരു നല്ല സുഹൃത്തിന് നിങ്ങളുടെ എല്ലാ നല്ല കഥകളും അറിയാം, പക്ഷേ ഒരു നല്ല സുഹൃത്ത് നിങ്ങളോടൊപ്പം തന്നെയാകും എപ്പോഴും. ഞാൻ നിന്നെ സ്നേഹിക്കുന്നു സാം!!! ജന്മദിനാശംസകൾ!!! എന്നാണ് മഞ്ജു സംയുക്തയ്ക്ക് ഒപ്പമുള്ള ചിത്രത്തിന് നൽകിയ കുറിപ്പ്.

മഞ്ജു മാത്രമല്ല ഗീതുവും തന്റെ വർമ്മയ്ക്ക് ആശംസകൾ എന്നുപറഞ്ഞുകൊണ്ട് പോസ്റ്റ് പങ്കിട്ടെത്തിയിരുന്നു. മാന്യ നായിഡു, ഭാവന, സംയുക്തയുടെ ചെറിയമ്മ കൂടിയായ ഊർമ്മിള ഉണ്ണി എന്നിവരാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ആശംസ അറിയിച്ച എല്ലാവർക്കും സംയുക്ത നന്ദി പറയുകയും ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സംയുക്ത എല്ലാവർക്കും നന്ദി പറഞ്ഞത്.

ഒരുമിച്ചുസിനിമയിൽ എത്തിയ മഞ്ജു ഒരു ബ്രേക്കിന് ശേഷം വീണ്ടും മടങ്ങിയെത്തി ലേഡി സൂപ്പർസ്റ്റാറായി സിനിമാലോകത്തുണ്ട്. ഗീതു നടിയിൽ നിന്ന് സംവിധായികയായി മാറി. സംയുക്ത സിനിമാ മേഖല വിട്ട് യോഗയും വീട്ടുകാര്യങ്ങളും മറ്റുമൊക്കെയായി തിരക്കിലുമാണ്.

മലയാള സിനിമയിലെ പ്രണയ ജോഡികളിൽ നിന്നും ജീവിത പങ്കാളികളായി മാറിയ ജനപ്രിയ താരങ്ങളിൽ രണ്ടുപേരാണ് ബിജു മേനോനും സംയുക്ത വർമ്മയും. 2002ലായിരുന്നു ഇവരുടെ വിവാഹം. സിനിമാ മേഖലയിൽ പലരും പ്രവചിച്ച പോലെ തന്നെ നടന്ന പ്രണയ വിവാഹമായിരുന്നു ബിജു മേനോന്റെയും സംയുക്തയുടെയും. ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെ കെമിസ്ട്രി കണ്ടപ്പോൾ തന്നെ ഇവർ ജീവിതത്തിലും ഒന്നിക്കുമെന്നോ, ഒന്നിക്കണമെന്നോ ആരാധകർ ആശിച്ചിരുന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ ചിത്രങ്ങളിൽ ബിജുവും സംയുക്തയും നായികാനായകന്മാരായി എത്തി

വിവാഹശേഷം വീട്ടമ്മയായി മാറിയ സംയുക്ത സിനിമയിൽ നിന്നും പൂർണ്ണമായി മാറി നിന്നു. പിന്നീട് വല്ലപ്പോഴും മാത്രമായി ഏതെങ്കിലും പരിപാടികളിലോ ചിത്രങ്ങളിലോ കാണുമെന്നല്ലാതെ സംയുക്ത തനി വീട്ടമ്മയായി തന്നെ ഒതുങ്ങി. ഇടയ്ക്കെപ്പോഴോ ചില പരസ്യ ചിത്രങ്ങളിൽ ബിജുവിനൊപ്പം വേഷമിട്ടു. ബിജുവിനെയും സംയുക്തയെയും ഒന്നിച്ച് അധികം പൊതുപരിപാടികളിൽ കാണാറില്ല. പക്ഷെ അടുത്തിടെ ബന്ധു കൂടിയായ ഉത്തര ഉണ്ണിയുടെ വിവാഹ ചടങ്ങുകളിൽ ഇരുവരും പങ്കെടുത്തിരുന്നു.

അതേസമയം തന്നെ താൻ സിനിമയിൽനിന്നും വിട്ടുനിൽക്കുന്നതിന്റെ കാരണം മുൻപ് ഒരു അഭിമുഖത്തിൽ സംയുക്ത വ്യക്തമാക്കിയിരുന്നു. ”സിനിമയിലേക്ക് ഇനിയില്ല എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇപ്പോ ഞാൻ എന്തിനാ അഭിനയിക്കുന്നത്? ഒന്നുകിൽ അത്രയും ഇഷ്ടമാകുന്ന ഒരു കഥയായിരിക്കണം. അല്ലെങ്കിൽ അത്രയും ഇഷ്ടപ്പെട്ട കഥാപാത്രമാവണം. അതൊന്നുമല്ലെങ്കിൽ പിന്നെ പണത്തിനും പ്രശസ്തിക്കും വേണ്ടീട്ടാവണം. ബിജു ഇപ്പോ വർക്ക് ചെയ്യുന്നുണ്ട്. ഞാനും കൂടി വർക്ക് ചെയ്യാൻ തുടങ്ങിയാൽ ആകെ സ്ട്രെസ്ഡ് ആവും. പിന്നെ മോന്റെ കാര്യം എന്റെ ഉത്തരവാദിത്വമാണ്. വീട്ടിലിരിക്കുന്നത് ഞാൻ ആസ്വദിക്കുന്നുണ്ട്. ഇപ്പോ വളരെ സുഖായി പോവുന്നു. എന്തിനാ അത് ഇല്ലാതാക്കുന്നേ?,” എന്നായിരുന്നു സംയുക്ത പറഞ്ഞത്.

Continue Reading
You may also like...

More in Actress

Trending

Recent

To Top