Malayalam
ആരും തെറ്റിദ്ധരിക്കേണ്ട ഞങ്ങള്‍ അങ്ങനെ പോവാറില്ല, ഞങ്ങളെ മനസിലാക്കിയവര്‍ക്ക് അത് ബോധ്യമാവും’ മഷൂറയുടെ വാക്കുകൾ; ബഷീറും കുടുംബവും ദുബൈയിലേക്ക്!
ആരും തെറ്റിദ്ധരിക്കേണ്ട ഞങ്ങള്‍ അങ്ങനെ പോവാറില്ല, ഞങ്ങളെ മനസിലാക്കിയവര്‍ക്ക് അത് ബോധ്യമാവും’ മഷൂറയുടെ വാക്കുകൾ; ബഷീറും കുടുംബവും ദുബൈയിലേക്ക്!
മലയാളികൾ ഏറ്റെടുത്ത ഫാമിലി വ്ലോഗേഴ്സാണ് ബിഗ് ബോസ് ഫെയിം ബഷീർ ബഷിയും കുടുംബവും. രണ്ട് ഭാര്യമാർക്കും മക്കൾക്കും ഒപ്പം സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാൻ സാധിക്കുമെന്ന് ബഷീർ തെളിയിച്ചിട്ടുമുണ്ട്. ബിസിനസിലും മോഡലിങിലും തിളങ്ങി നിൽക്കുന്ന കാലത്താണ് ബഷീർ ബിഗ് ബോസ് മലയാളത്തിന്റെ ആദ്യ സീസണിൽ മത്സരാർഥിയായി എത്തിയത്. ബിഗ് ബോസിൽ പങ്കെടുത്തതോടെ കേരളത്തിൽ അങ്ങോളം ഇങ്ങോളം ആരാധകരേയും ബഷീർ സ്വന്തമാക്കി. രണ്ട് വിവാഹം ചെയ്തിട്ടുണ്ട് എന്നതും ആ രണ്ട് ഭാര്യമാർക്കുമൊപ്പം ഒരു വീട്ടിൽ ഒരുമിച്ചാണ് സന്തോഷകരമായി ജീവിക്കുന്നത് എന്നതുമായിരുന്നു ബഷീർ ബഷിയെ കൂടുതൽ ജനപ്രിയനാക്കിയത്.
ബിഗ് ബോസിൽ വിജയി ആയില്ലെങ്കിലും ഇന്നും പ്രക്ഷക മനസ്സിൽ വിജയികളാണ് ഇവർ. വീട്ടുവിശേഷങ്ങളെല്ലാം ആരാധകരുമായി ബഷീറും കുടുംബവും പങ്കുവെക്കാറുണ്ട്. ബഷീറിനും ഭാര്യമാരായ സുഹാനയ്ക്കും മഷൂറയ്ക്കും യുട്യൂബ് ചാനലുകളുണ്ട്. ഈ ചാനലുകൾ വഴിയാണ് മൂവരും വീട്ടുവിശേഷങ്ങൾ പങ്കുവെക്കാറുള്ളത്. ഇവരുടെ വീഡിയോകളെല്ലാം വലിയ തോതിൽ വൈറലാകാറുമുണ്ട്.
ഇപ്പോഴിതാ പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബഷീറും കുടുംബവും. കുടുംബത്തോടെ ദുബൈയിൽ നടക്കുന്ന എക്സ് പോ കാണാൻ പോകാനുള്ള തയ്യാറെടുപ്പിലാണ് ബഷീറിന്റെ കുടുംബം. ആദ്യ ഭാര്യ സുഹാനയ്ക്കും മക്കൾക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഇതുവരെ കുടുംബത്തോടെ ദുബൈയിൽ പോകാൻ സാധിച്ചിട്ടില്ലെന്നും ജനുവരിയിൽ ആ ആഗ്രഹം സഫലമാകും എന്നുമാണ് ബഷീർ ബഷി പറയുന്നത്. രണ്ടാമത്തെ ഭാര്യയായ മഷൂറയുടെ ചാനലിലാണ് സോനുവും പിള്ളേരും ദുബൈയിലേക്ക് എന്ന പേരിൽ പുതിയ സന്തോഷം പങ്കുവെച്ചുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തനിക്കും ബഷീറിനും പാസ്പോർട്ട് ഉണ്ടെന്നും എന്നാൽ സോനുവിനും പിള്ളേർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ കുടുംബത്തോടെയുള്ള വിദേശയാത്രകൾ മാറ്റിവെച്ചിരിക്കുകയായിരുന്നുവെന്നും ബഷീറും മഷൂറയും പറഞ്ഞു. പലപ്പോഴും വിദേശത്ത് പരിപാടികളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ സോനുവിനും പിള്ളേർക്കും വേണ്ടി അത് വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ബഷീർ പറഞ്ഞു. ‘സോനുവിനും പിള്ളേർക്കും പാസ്പോർട്ട് ഇല്ലാത്തതിനാൽ ഞങ്ങൾ വിദേശയാത്രകൾ നടത്തിയിരുന്നില്ല. എനിക്കും മഷൂറയ്ക്കും പാസ്പോർട്ട് ഉണ്ട്. ഇപ്പോൾ ഞങ്ങൾ സോനുവിനും പിള്ളേർക്കും പാസ്പോർട്ട് എടുക്കാനുള്ള കാര്യങ്ങൾക്ക് വേണ്ടിയുള്ള ഓട്ടത്തിലാണ്. ജനുവരിയിൽ ദുബൈയിൽ നടക്കുന്ന എക്സ് പോ കാണാൻ പോകണമെന്നാണ് ആഗ്രഹം അഞ്ച് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന ഒന്നാണല്ലോ. പലപ്പോഴും വിദേശ യാത്രകൾക്ക് അവസരം ലഭിച്ചിട്ടുണ്ടെങ്കിലും സോനുവിനും പിള്ളേർക്കും വരാൻ സാധിക്കാത്തതിനാൽ വേണ്ടെന്ന് വെക്കുകയായിരുന്നു’ ബഷീർ ബഷി പറഞ്ഞു.
‘ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും പാസ്പോര്ട്ടുണ്ടായിട്ട് കാര്യമില്ല… ഇവര്‍ ഞങ്ങളെ പോവാന്‍ അനുവദിക്കില്ല. നമ്മള് അങ്ങനെ പോയാല്‍ യുദ്ധം നടക്കും. ആരും തെറ്റിദ്ധരിക്കേണ്ട ഞങ്ങള്‍ അങ്ങനെ പോവാറില്ല. ഞങ്ങളെ മനസിലാക്കിയവര്‍ക്ക് അത് ബോധ്യമാവും’ മഷൂറ പറഞ്ഞു. സൈഗുവിന്റെയും സുനുവിന്റേയും ഇപ്പോഴത്തെ ലുക്കിലുള്ള ഫോട്ടോ എടുക്കുകയാണ് ആദ്യത്തെ ജോലിയെന്നും ജനുവരി ആവുന്നതിന് മുമ്പ് പാസ്പോര്‍ട്ട് എടുത്ത് ജനുവരിയിൽ യാത്രപോകാൻ ആണ് ഉദ്ദേശിക്കുന്നതെന്നും മഷൂറ പറഞ്ഞു. ഫോട്ടോ എടുപ്പ് കഴിഞ്ഞതിന് ശേഷം ബാങ്കിലേക്കായിരുന്നു ബഷീറും കുടുംബവും പോയത്. ബാങ്കിലെത്തിയപ്പോൾ കോടികൾ പിൻവലിക്കാനുണ്ടെന്ന് മഷൂറ തമാശ രൂപേണ പറയുന്നതും കാണാം. ബഷീർ കുടുംബത്തെ ഒഴിവാക്കി യാത്രകൾ നടത്തുന്ന വ്യക്തിയല്ലെന്നും ബിസിനസ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് വല്ലപ്പോഴും അത്തരം യാത്രകൾ നടത്താറുള്ളതെന്നും ബഷീറിന്റെ ഭാര്യമാർ പറഞ്ഞു.
കുടുംബമാണ് എല്ലാമെന്ന് കരുതിയാണ് ബഷീർ ബഷി ജീവിക്കുന്നതെന്നും മഷൂറയും സുഹാനയും പറഞ്ഞു. താര കുടുംബത്തിന്റെ ദുബായ് യാത്രയുടെ വ്ലോഗ് എത്തിയതോടെ നിരവധി പേർ ആശംസകൾ നേർന്നു. ‘യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്തുകൊണ്ടാണ് ഇതുവരെ ദുബൈയിൽ പോകാതിരുന്നത് എന്ന പോലപ്പോഴും ചിന്തിച്ചിരുന്നുവെന്നും അതിനുള്ള ഉത്തരം ഇപ്പോൾ ലഭിച്ചു’വെന്നുമായിരുന്നു ആരാധകരിൽ ഒരാൾ കമന്റ് ചെയ്തത്. ‘സോനുവും പിള്ളേരും ദുബൈയിലേക്ക് പോകുന്നുവെന്ന് അറിഞ്ഞ് ഓടിയെത്തിയതാണ്’ എന്നാണ് മറ്റൊരു ആരാധകൻ കമന്റായി കുറിച്ചത്.
about koodevide
