Malayalam
മഴ പെയ്തു തോർന്നു, ഇനി ആഘോഷ നാളുകൾ.. പ്രേഷകർ കാത്തിരുന്ന നിമിഷം…. ആ ചിത്രം പുറത്ത്!
മഴ പെയ്തു തോർന്നു, ഇനി ആഘോഷ നാളുകൾ.. പ്രേഷകർ കാത്തിരുന്ന നിമിഷം…. ആ ചിത്രം പുറത്ത്!
ഉപ്പും മുളകുമെന്ന പരമ്പര കണ്ടവരാരും ജൂഹി റുസ്തഗിയെ മറക്കാനിടയില്ല. ബാലു-നീലു ദമ്പതികളുടെ മൂത്ത മകളായ ലച്ചുവിനെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. കവിതയെഴുത്തും പാട്ടും ഡാന്‍സുമൊക്കെയായി പാറമട വീട്ടില്‍ ലച്ചുവും സജീവമായിരുന്നു. പരമ്പരയിലൂടെ വലിയ ആരാധക പിന്‍ബലം നടിയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയ പേജുകളില്‍ ലെച്ചു ഫാന്‍സ് എന്ന പേരില്‍ നിരവധി ഗ്രൂപ്പുകളും നിലവിലുണ്ട്.
താന്‍ പ്രണയത്തിലാണെന്നും കാമുകന് ഒരു ഡോക്ടറാണെന്നും നടി ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. പ്രതിശ്രുത വരനായ ഡോ. റോവിനെ പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തു.ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായിരുന്നു
ജൂഹിയുടെ പ്രണയവും വിവാഹവുമെല്ലാം ചര്‍ച്ചയായി കൊണ്ടിരിക്കുമ്പോഴാണ് നടി പരമ്പരയില്‍ നിന്നും പിന്മാറിയത്. ഉപ്പും മുകളിലും ലെച്ചുവിന്റെ കല്യാണം നടക്കുന്നതുമായി ബന്ധപ്പെട്ട എപ്പിസോഡുകള്‍ക്ക് ശേഷമാണ് ഈ പിന്മാറ്റമുണ്ടായത്. വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും വന്നതോടെയാണ് താരം പിന്മാറിയത്. ഇനി പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്നും സിനിമയില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കാന്‍ പോവുമെന്നും ജൂഹി വ്യക്തമാക്കിയിരുന്നു. ശേഷം ഒരു യൂട്യൂബ് ചാനലും ആരംഭിച്ചു.
മാസങ്ങള്‍ക്ക് മുന്‍പ് നടിയുടെ അമ്മ വാഹനാപകടത്തില്‍ മരിച്ചതും വലിയ ആഘാതമായി. അമ്മയുടെ വേര്‍പാടില്‍ പൊട്ടിക്കരയുന്ന ജൂഹിയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ശേഷം അഭിനയത്തിലേക്ക് വീണ്ടും മടങ്ങി എത്തിയിരിക്കുകയാണ് താരം
അമ്മയുടെ മരണ ശേഷം തിരിച്ചുവന്ന ജൂഹിയുടെ അക്കൗണ്ടിൽ റോവിന്റെ പുത്തൻ ചിത്രങ്ങൾ പ്രത്യക്ഷപ്പെടുകയാണ്. റോവിന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെച്ചാണ് ജൂഹി ഇപ്പോൾ സ്നേഹം പ്രകടിപ്പിച്ചത്. ജൂഹിയുടെ അമ്മ മരണപ്പെട്ടപ്പോൾ ജൂഹിയ്ക്ക് സ്നേഹവും തണലുമായി എത്തിയത് റോവിനായിരുന്നു. അതോടൊപ്പം തന്നെ ഇവരുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നുള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. എന്തായാലും ജൂഹിയ്ക്കും റോവിനും ആശംസകൾ അറിയിക്കുകയാണ് പുതിയ ചിത്രത്തിന് താഴെ അആരാധകർ. അതേസമയം തന്നെ റിഷിയ്ക്ക് ഒപ്പം ജൂഹിയുടെ പുത്തൻ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. കൂട്ടുകാർക്ക് ഒപ്പം അതിസുന്ദരിയായിട്ടാണ് ജൂഹി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്
ആല്‍ബം ഷൂട്ടിംഗിനിടയിലായിരുന്നു ജൂഹിയും റോവിനും പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന് സ്ഥിരികരീച്ചതിന് ശേഷമായി ചാനല്‍ പരിപാടിയില്‍ ഒന്നിച്ചെത്തിയിരുന്നു. പാട്ടും മോഡലിംഗുമായും സജീവമാണ് റോവിന്. ജൂഹിയുമായുള്ള പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ എതിര്‍പ്പുകളുണ്ടായിരുന്നു. പിന്നീടാണ് അത് മാറിയതെന്ന് റോവിന് പറഞ്ഞിരുന്നു. ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങിയ ജൂഹി യൂട്യൂബ് ചാനലുമായി സജീവമാണ്. ഇടയ്ക്ക് റോവിനൊപ്പം നടത്തിയ യാത്രകളുടെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു.
