Malayalam
നെഞ്ച് നീറുന്ന വേളയിലും പുറത്ത് കാണിക്കാതെ ലെച്ചു ആ ചിത്രം പുറത്ത്! ഇതാണ് ഞങ്ങൾക്ക് കാണണേണ്ടന്നതെന്ന് ആരാധകർ..
നെഞ്ച് നീറുന്ന വേളയിലും പുറത്ത് കാണിക്കാതെ ലെച്ചു ആ ചിത്രം പുറത്ത്! ഇതാണ് ഞങ്ങൾക്ക് കാണണേണ്ടന്നതെന്ന് ആരാധകർ..
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും.ഫ്‌ളവേ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരിപാടി പ്രേക്ഷകര്‍ എല്ലാവരും തന്നെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.
പരമ്പര മാത്രമല്ല, തന്മയത്വത്തോടെയുള്ള അഭിനയ മികവ് കൊണ്ടു തന്നെ ഇതിലെ കഥാപാത്രങ്ങളെയും പ്രേക്ഷകര്‍ സ്വീകരിച്ചു. ഉപ്പും മുളകും പരമ്പരയില്‍ ലച്ചുവെന്ന കഥാപാത്രം അവതരിപ്പിച്ച് മലയാളികളുടെ ഇഷ്ട താരമാവുകയായിരുന്നു ജൂഹി റുസ്തഗി. സോഷ്യല്‍ മീഡിയ പേജുകളില്‍ ലെച്ചു ഫാന്‍സ് എന്ന പേരില്‍ നിരവധി ഗ്രൂപ്പുകളും നിലവിലുണ്ട്.
സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാനായി പോയപ്പോഴായിരുന്നു ലച്ചുവിന് അഭിനയിക്കാന്‍ അവസരം ലഭിച്ചത്. തന്റെ ജീവിതവുമായി സാമ്യമുള്ള കഥാപാത്രം തന്നെയാണ് ലച്ചുവെന്ന് മുൻപ് ഒരിക്കൽ ജൂഹി തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.
ഒരിടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ സജീവമായ ജൂഹിയുടെ പുതിയ ചിത്രങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണിപ്പോള്‍. സാരിയണിഞ്ഞ് ചിരിച്ച മുഖത്തോടെയായിരുന്നു ജൂഹി ചിത്രങ്ങള്‍ക്ക് പോസ് ചെയ്തത്. ഈ ചിരിയാണ് ഞങ്ങള്‍ കാണാനാഗ്രഹിച്ചതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ദസറയെന്ന ക്യാപ്ഷനോടെ പങ്കിട്ട ചിത്രം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. ആരാധകര്‍ മാത്രമല്ല താരങ്ങളും കമന്റുകളുമായെത്തിയിട്ടുണ്ട്. മോഡേണ്‍ വേഷങ്ങള്‍ മാത്രമല്ല നാടന്‍ ലുക്കിലുള്ള ചിത്രങ്ങളും ജൂഹി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്.
രാജസ്ഥാന്‍ സ്വദേശിയായിരുന്നു ജൂഹിയുടെ പിതാവ്. റുസ്തഗി എന്നത് അച്ഛന്റെ സംഭാവനയാണ്. തൃപ്പൂണിത്തുറ സ്വദേശിനിയായിരുന്നു ജൂഹിയുടെ അമ്മ. പപ്പ മരണപെട്ടതോടെ അമ്മയാണ് ജൂഹിയ്ക്ക് ഒപ്പം ലൊക്കേഷനില്‍ എത്താറുള്ളത്. അടുത്തിടെയായിരുന്നു താരത്തിന്റെ അമ്മയുടെ വിയോഗം. മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം സംഭവിച്ചത്. പപ്പയ്ക്ക് പിന്നാലെ അമ്മയും പോയതോടെ ജൂഹിയും ചിരാഗും തനിച്ചാവുകയായിരുന്നു. എല്ലാ വേദനകളും മറന്ന് നാളുകൾക്ക് ശേഷം ജോലിയില്‍ സജീവമായിരിക്കുകയാണ് ജൂഹി.
ഉപ്പും മുളകും അവസാനിപ്പിച്ചുവെങ്കിലും താരങ്ങളോടുള്ള ഇഷ്ടം ഇപ്പോഴും അതേ പോലെയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഇടയ്ക്ക് എരിവും പുളിയിലൂടെ ഉപ്പും മുളകും താരങ്ങള്‍ ഒന്നിച്ചെത്തിയിരുന്നു. പാറുക്കുട്ടിയും മുടിയനും കേശുവും ശിവയും ലച്ചുവും ബാലുവും നീലുവും ഒരുമിച്ചുള്ള ചിത്രീകരണ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ഉപ്പും മുളകും തിരിച്ചെത്തുകയാണോയെന്നായിരുന്നു ആരാധകരുടെ ചോദ്യങ്ങള്‍. താരങ്ങള്‍ ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും വൈറലായതോടെ ആരാധകരും ആ സന്തോഷവാര്‍ത്ത കാത്തിരിക്കുകയാണ്.
