Connect with us

പ്രണയം തേടി പതിനേഴാം ഭാഗത്തേക്ക് ; ദത്തൻ അവൾക്കുനേരെ ആ പുസ്തകം നീട്ടി; എസ് കെ പൊറ്റക്കാടിന്റെ നാടൻ പ്രേമം; ഇനി സനയുടെ ലോകം പുസ്തകങ്ങളുടേത് !

Malayalam

പ്രണയം തേടി പതിനേഴാം ഭാഗത്തേക്ക് ; ദത്തൻ അവൾക്കുനേരെ ആ പുസ്തകം നീട്ടി; എസ് കെ പൊറ്റക്കാടിന്റെ നാടൻ പ്രേമം; ഇനി സനയുടെ ലോകം പുസ്തകങ്ങളുടേത് !

പ്രണയം തേടി പതിനേഴാം ഭാഗത്തേക്ക് ; ദത്തൻ അവൾക്കുനേരെ ആ പുസ്തകം നീട്ടി; എസ് കെ പൊറ്റക്കാടിന്റെ നാടൻ പ്രേമം; ഇനി സനയുടെ ലോകം പുസ്തകങ്ങളുടേത് !

സനയുടെ പ്രണയം തേടിയുള്ള യാത്ര പതിനേഴാം ഭാഗമായിരിക്കുകയാണ്. പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. കാണണം അഭിപ്രായങ്ങൾ അറിയിക്കണം.

“വിഷ്ണു എവിടെ ഉണ്ടന്ന് അറിയുക സനയ്ക്ക് വലിയ ഒരു ആവശ്യമായി . അവൻ എന്നോട് അന്ന് കാണിച്ച ചതിയ്ക്ക് എനിക്ക് പകരം ചോദിക്കണം.” അങ്ങനെ സന യൂണിഫോം പോലും മാറ്റാതെ ആശയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങി…

ദത്തൻ ചേട്ടന്റെ വീട് തനിക്ക് ഇന്ന് ട്യൂഷൻ ക്ലാസ് ആണ് . അതുകൊണ്ടുതന്നെ അവിടേക്ക് ചെന്നുകയറാൻ സനയ്ക്ക് ഭയം തോന്നിയില്ല.

ടെറസിൽ, എസ് കെ പൊറ്റക്കാട് എഴുതിയ ” നാടൻ പ്രേമം” വായിച്ചിരിക്കെ ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് ദത്തൻ താഴേക്ക് നോക്കി.

” സനയോ?… സ്വയം പറഞ്ഞുകൊണ്ട് ദത്തൻ ചിരിയോടെ അവളുടെ ചേഷ്ടകൾ നോക്കിനിന്നു. “

ശേഷം, “സനാ….. ഇങ്ങ് കയറി പോരെ”

ദത്തൻ ചേട്ടൻ വിളിച്ചപ്പോൾ സന ഒന്ന് ഞെട്ടിപ്പോയി… എങ്കിലും ധൈര്യം നടിച്ചുകൊണ്ട് അവൾ മുകളിലേക്ക് കയറി.

“പരീക്ഷ എങ്ങനെയുണ്ടായിരുന്നു? പഠിച്ചത് ഒക്കെയല്ലേ വന്നത് . ” ദത്തൻ കയ്യിലിരുന്ന പുസ്തകം അടുത്തിരുന്ന ചെയറിൽ ഇട്ടിട്ട് അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.

“കുഴപ്പമില്ലായിരുന്നു സാർ” അവൾ പറഞ്ഞു.

“ആശയ്‌ക്കോ? “

” അറിയില്ല…”

“അവളെ കാണാൻ പോയില്ലേ? “

“ഇല്ല…. ഞാൻ ഇവിടേക്ക് വന്നതാണ്… ‘

“ഇവിടേക്കോ.. എല്ലാ പരീക്ഷയും കഴിഞ്ഞില്ലേ? എന്താ കാര്യം”… ദത്തൻ കുറേക്കൂടി സനയോട് ചേർന്ന് നിന്നുകൊണ്ട് ചോദിച്ചു.

“കാര്യം…. അടുത്തത് ഇനി എന്താണ് പഠിക്കേണ്ടത് … അത് ചോദിക്കാനാണ്…” സന അല്പം പരുങ്ങലോടെ പറഞ്ഞു.

“ഓ അതാണോ… അതിനെ കുറിച്ചൊക്കെ ഇന്ന് തന്നെ ചിന്തിക്കണോ? പരീക്ഷ കഴിഞ്ഞതല്ലേ ഉള്ളു കുട്ടി…. തല്ക്കാലം പോയി നന്നായി കിടന്നു ഉറങ്ങ്.” ചിരിച്ചുകൊണ്ട് ദത്തൻ അവളോട് പറഞ്ഞു.

ഒപ്പം തന്നെ ദത്തൻ ചെയറിൽ നിന്നും പുസ്തകം എടുത്ത് , അവൾക്ക് നേരെ നീട്ടി…

” ഇതെന്റെ എത്രാമതോ ഉള്ള വായനയാണ്. ഒറ്റ ദിവസം കൊണ്ട് ഈ നോവൽ വായിച്ചു തീർക്കാൻ സാധിക്കും. സനയ്ക്ക് വായിക്കാൻ ഇഷ്ടമാണോ? ” ദത്തൻ അലിവോടെ സനയെ നോക്കി ചോദിച്ചു.

ആദ്യമായി തികച്ചും വ്യത്യസ്തമായ ഒരു ലോകം കണ്ടപോലെ സന മിഴിച്ചു നിന്നു.
എങ്കിലും അവൾക്ക് നേരെ നീട്ടിയ ആ പുസ്തകം അവൾ കൈനീട്ടി വാങ്ങി.

” നാടൻ പ്രേമം, എസ് കെ പൊറ്റക്കാട്…. “

അവൾ അതിന്റെ പുറം ചട്ടയിലൂടെ കണ്ണോടിച്ചു. എസ് കെ പൊറ്റക്കാടിനെ അറിയാം , പക്ഷെ ഇങ്ങനെ ഒരു പുസ്തകത്തെ കുറിച്ചറിയില്ല.

” വായിക്കും… വായിക്കാം…. ” സന ദത്തനെ നോക്കി പറഞ്ഞു.

ആഹാ… വായിക്കാനിഷ്ടം ആണല്ലേ… അപ്പോൾ ഇത് വായിച്ചിട്ടു വന്നാൽ ഇതുപോലെ നല്ല പുസ്തകങ്ങൾ തരാം. പിന്നെ പ്ലസ് വണ്ണിലേക്ക് ഏത് വിഷയം എടുക്കണം എന്നൊക്കെ നമുക്ക് ആലോചിക്കാം/. സന എന്തിനാണ് പഠിക്കുന്നത് ?”

ചോദ്യങ്ങൾക്ക് പിന്നാലെ ചോദ്യങ്ങൾ. സേനയുടെ കൈകൾ വിയർപ്പ് കൊണ്ട് നനഞ്ഞിരുന്നു. അവൾ അവളുടെ തട്ടം കൈകളിൽ ചുരുട്ടിപ്പിടിച്ച് വിയർപ്പ് അതിൽ ഒതുക്കിപ്പിടിക്കുന്നുണ്ടായിരുന്നു, ശേഷം പുതകത്തിൽ കൈകൾ ചേർത്തു.

“ബാ ഇരിക്ക് . പോകാൻ ധൃതി കാണുമോ ദത്തൻ ചോദിച്ചു. ”

“ഹും ഹും … ആശയുടെ വീട്ടിലേക്ക് എന്ന് പറഞ്ഞാണ് ഞാൻ വന്നത്….”

“അതെന്താ അങ്ങനെ പറഞ്ഞത്? ദത്തൻ പെട്ടന്ന് ചോദിച്ചു.

അയ്യോ ഞാൻ അതിവിടെ പറയാൻ പാടില്ലായിരുന്നു…. എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്, സന തുടർന്നു…

” അത് സാർ… ഞാൻ ഇവിടേക്ക് എന്ന് പറഞ്ഞില്ല അത്രേ ഉള്ളു… സയൻസാണോ ഹ്യൂമാനിറ്റിസ് ആണോ കൊമേഴ്‌സ് ആണോ എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്… ഇതിൽ ഏതാ പഠിക്കേണ്ടത് ? ” തന്ത്രപൂർവം സന വിഷയം മാറ്റി.

“ഹാഹാ … താൻ കൊള്ളാലോ…. തനിക്ക് അറിയില്ലേ ഇതിൽ ഏതാണ് തനിക്ക് വേണ്ടതെന്ന് ? “ദത്തൻ അവളുടെ കുഞ്ഞു മുഖത്ത് നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

സനയ്ക്ക് ആകെ വല്ലാതെ തോന്നി…” ശേ എനിക്ക് ഒന്നും അറിയില്ല എന്ന് സാർ കരുതുമോ>?”

“അത് സാർ എനിക്ക് ആക കൺഫ്യൂഷൻ….. “സന പറഞ്ഞൊപ്പിക്കുകയായിരുന്നു.

“ഹും…… അല്ല…. തനിക്ക് ഡോക്ട്ടർ ആകണ്ടേ?” ദത്തൻ പെട്ടെന്നെന്തോ ഓർത്തപോലെ ചോദിച്ചു…

“അയ്യോ ? അതിപ്പോൾ …. ഹാ ഒരിക്കൽ ദത്തൻ സാർ ചോദിച്ചായിരുത്തിനു… ഇനി ഇപ്പോൾ അത് മാറ്റിപ്പറയേണ്ട… ” സനയുടെ തലച്ചോർ പുകഞ്ഞു പുകഞ്ഞു ഒരു പരുവമായി .

“അതെ ഡോക്ടർ… ” അവൾ മറുപടി പറഞ്ഞു….

എന്തിനാണ് ഡോക്ടർ ആകുന്നത്? ദത്തൻ വീണ്ടും ചോദിച്ചു.

“ശോ …. ഈ സാർ വിടുന്ന മട്ടില്ലല്ലോ ? എന്തിനാണ് ഞാൻ ഡോക്ടർ ആകുന്നത്? രോഗികളെ ചികിൽസിക്കാൻ എന്ന് പറയാം… അതിനു എന്നെ അങ്ങനെ ഒന്നും വീട്ടിൽ നിന്നും വിടില്ലല്ലോ ? “

സന മനസ്സിൽ കുറെ ചിന്തിച്ചു കൂട്ടി…. പക്ഷെ ഒന്നും വാക്കുകളായി പുറത്തേക്ക് വന്നില്ല.

അവളുടെ മൗനം കുറച്ചുനേരം നോക്കിയിരുന്നിട്ട് ദത്തൻ എഴുന്നേറ്റു. നീ പോയി ഇത് വായിക്കു കുട്ടീ.. പതിയെ പതിയെ നല്ല പുസ്തകങ്ങൾ തരാം. നിനക്ക് അപ്പോൾ നീ മനസ്സിൽ ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരമാകും.

അവൾ കൈയിലെ പുസ്തകത്തിലേക്ക് നോക്കി തല കുനിച്ചു നിന്നു.

” ബാ താഴെ അമ്മയുണ്ട്… സ്‌കൂളിൽ നിന്നും നേരെ വന്നതല്ലേ… ഒരു ചായ കുടിക്കാം… ” ദത്തൻ അതും പറഞ്ഞ് മുന്നോട്ട് നടന്നു.

അവളും മിണ്ടാതെ പിന്നാലെ പോയി… താഴെയെത്തി അവളെ ഹാളിൽ തന്നെ ഇരുത്തിയിട്ട് അമ്മയെ അടുക്കളയിൽ നിന്നും വിളിച്ചു കൊണ്ട് വന്നു…

” മോൾ വന്നത് ഞാൻ കണ്ടില്ല… പരീക്ഷ ഒക്കെ നല്ലപോലെ എഴുതിയോ മോളെ…?” ‘അമ്മ ചായയും കൊണ്ടാണ് വന്നത്. അത് സനയ്ക്ക് കൊടുത്തുകൊണ്ട് ‘അമ്മ ചോദിച്ചു…

“കുഴപ്പമില്ലായിരുന്നു സാറിന്റെ അമ്മെ…. ” അവൾ അതും പറഞ്ഞ് പുസ്തകം താഴെ വച്ചിട്ട് ചായ വാങ്ങി….

“ആഹാ മോളും പുസ്തകം വായിക്കുമോ? അവന്റെ റൂമിൽ കയറി നോക്ക് … കുറെ കാണാം…. ” ‘അമ്മ പറഞ്ഞു…

സന ദത്തനെ നോക്കി….

ചിരിയോടെ ദത്തൻ….. “ചായ കുടിക്ക് കുട്ടി… ‘അമ്മ ഇങ്ങനെ പലതും പറയും…. ” എന്ന് പറഞ്ഞു അവളെ അഭിമുഖീകരിച്ചു ചെന്നിരുന്നു.

അവൾ ചായ കപ്പ് ചുണ്ടോടടുപ്പിച്ച് രണ്ടു കണ്ണുകൾ കപ്പിനിടയിലൂടെ പുറത്തേക്ക് ഉയർത്തി ദത്തനെ തന്നെ നോക്കി… ആ തുറിച്ചു നോട്ടം ശ്രദ്ധിച്ചിട്ടെന്നോണം ദത്തൻ ഒന്നും കൂടി ചിരിച്ചു.

അവൾ പിന്നെ അധികം അവിടെ ഇരിക്കാൻ കൂട്ടാക്കിയില്ല കപ്പ് താഴെ വച്ചിട്ട് പുസ്തകം കയ്യിലെടുത്തുകൊണ്ട് എഴുന്നേറ്റു. പുറത്തേയ്ക്ക് നോക്കി , ഇറങ്ങിപ്പോയാലോ ? എന്നിങ്ങനെ സ്വയം ചിന്തിച്ചു…

ദത്തൻ അവളുടെ ചേഷ്ടകൾ ഒന്നും വിടാതെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു….

ഒന്നും അറിയാത്ത പോലെ സനയും നിന്നുകൊടുത്തു… ” സാറിന്റെ അമ്മെ ഞാൻ ഇറങ്ങുകയാണ് “

ദത്തൻ അത് കേട്ട് പൊട്ടിച്ചിരിച്ചു…

സന ആ ചിരി എന്തിനെന്നു മനസിലാകാതെ നോക്കി നിന്നെങ്കിലും ദത്തൻ വീണ്ടും വീണ്ടും ചിരിച്ചു…

അവൾ അവളുടെ ശരീരത്തിലേക്ക് പോലും നോക്കിപ്പോയി… ” ഇതിപ്പോൾ എന്തിനാണ് ചിരിക്കുന്നത്”

ദത്തൻ ചിരി നിർത്തിയിട്ട് … ” ഒന്നുമില്ലടോ താൻ ഇനി ഇത് നോക്കി വട്ടക്കണ്ട… ചെല്ല്… “

അമ്മയും അപ്പോൾ അടുക്കളയിൽ നിന്നും പുറത്തേക്ക് വന്നു… കൈയിൽ ഒരു കവറും ഉണ്ടായിരുന്നു…

“അതിൽ കുറെ കോവക്ക ആയിരുന്നു… വീട്ടിൽ പിടിച്ചതാ എന്നും പറഞ്ഞ് അത് അവളുടെ കൈയിലേക്ക് ‘അമ്മ വെച്ചു.

അവൾ പിന്നെ ദത്തനെ ശ്രദ്ധിക്കാത്തതുപോലെ ശരി സാറിന്റെ അമ്മെ എന്നും പറഞ്ഞ് ഇറങ്ങി….

നല്ലൊരു മഴ പെയ്തു ഒഴിഞ്ഞ മുറ്റം… ഇളം ചൂടടിക്കുന്ന വെട്ടവും… അവൾ ചെരുപ്പെടുത്തിട്ട് തിരിഞ്ഞു നോക്കില്ല എന്നുറപ്പിച്ചു നടന്നു….

ഗേറ്റ് അടക്കവേ അവൾ അകത്തേക്ക് കണ്ണെത്തിച്ചു… ദത്തൻ ചിരിച്ചുകൊണ്ട് അവളെ അങ്ങനെ നോക്കി നിൽക്കുകയാണ്…

പെട്ടന്നു അവൾ തിരിഞ്ഞു നടന്നു.. അവിടുന്ന് വേഗത കൂടിയെങ്കിലും പതിയെ വേഗത കുറച്ചുകൊണ്ട്…..

” ശേ എന്തൊക്കെയാ നീ അവിടെ പോയി കാണിച്ചത് ? എന്തിനാ നീ ഇപ്പോൾ സത്യത്തിൽ അവിടെ പോയത് ? വിഷ്ണു എവിടെ ? ഒന്നും ചോദിച്ചില്ല…” ( തുടരും )

about pranayam thedi

Continue Reading
You may also like...

More in Malayalam

Trending

Recent

To Top