Malayalam
മണിക്കൂറുകളുടെ വ്യത്യാസത്തിൽ 2 മരണം, ഒന്നിനു പിറകേ മറ്റൊന്ന്! കരഞ്ഞ് തളർന്ന് ദിവ്യ ഉണ്ണി! അവസാനമായി കാണാൻ ഓടിയെത്തി
മണിക്കൂറുകളുടെ വ്യത്യാസത്തിൽ 2 മരണം, ഒന്നിനു പിറകേ മറ്റൊന്ന്! കരഞ്ഞ് തളർന്ന് ദിവ്യ ഉണ്ണി! അവസാനമായി കാണാൻ ഓടിയെത്തി
മലയാളികളെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചു. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. അദ്ദേഹത്തിന്റെ മരണവാർത്ത എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാച്ച രാവിലെയായിരുന്നു അന്ത്യം
അച്ഛൻ മരിച്ചതിന്റെ ഏതാനും മണിക്കൂറുകൾക്ക് മുൻപ് ആദ്യം മരിച്ചത് ദിവ്യ ഉണ്ണിയുടെ ഗുരുവായിരുന്നു. കഴിഞ്ഞ ദിവസം ദിവ്യയുടെ ഗുരു കലാമണ്ഡലം ഗോപിനാഥും വിട പറഞ്ഞിരുന്നു. “പ്രിയപ്പെട്ട ഗോപി മാഷിന്റെ വിയോഗത്തിൽ അതിയായ ദുഖം നടി രേഖപ്പെടുത്തുന്നു. നൃത്തത്തിന്റെ ലോകത്തേക്ക് ഞാൻ പിച്ചവച്ചത് അദ്ദേഹത്തിന്റെ കൈകൾ പിടിച്ചായിരുന്നു. തന്റെ ഓരോ വിദ്യാർത്ഥികളിലേക്കും അദ്ദേഹം പകർന്ന അധ്യാപനങ്ങളും കാഴ്ചപ്പാടുകളും കലയോടുള്ള അർപ്പണബോധവും എന്നെന്നും നിലനിൽക്കും,” എന്നാണ് ദിവ്യ കുറിച്ചത്.
ഗുരുവിന്റെ മരണവാർത്തയുടെ ഞെട്ടൽ മാറുന്നതിന് മുൻപായിരുന്നു അപ്രതീക്ഷിതമായി അച്ഛന്റെ മരണവാർത്ത നടിയെ തേടിയെത്തിയത്. ഗുരുവിനു പിന്നാലെ അച്ഛനും വിട പറഞ്ഞ സങ്കടത്തിലാണ് ദിവ്യ. ഒരേ സമയം മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന വാർത്തയാണ് ദിവ്യയെ തേടിയെത്തിയത്. ദിവ്യക്കും കുടുംബത്തിനും ഈ വലിയ സങ്കടത്തിൽ നിന്നും മുക്തരാകാൻ കഴിയട്ടെ എന്നാണ് ആരാധകർ പറയുന്നത്.
രണ്ട് പേരുടെയും സംസ്കാരം ഇന്ന് തന്നെയാണ്. വിദേശത്ത് നിന്ന് ദിവ്യ ഉണ്ണി വന്നതിന് ശേഷമായിരിക്കും സംസ്കാരം നടക്കുക. അച്ഛനെ യാത്രയാക്കാൻ ദിവ്യ ഉണ്ണി വിദേശത്ത് നിന്ന് ഇന്ന് നാട്ടിൽ എത്തും. അച്ഛനെയും ഗുരുവിനെയും ഒരുനോക്ക് കാണാനാണ് നടിയുടെ ആഗ്രഹവും. എയർ പോട്ടിൽ എത്തിയെന്നും അവിടെ നിന്ന് നിന്ന് തിരിച്ചുവെന്ന വാർത്തകളും ചിത്രങ്ങളും ഇപ്പോൾ പുറത്തുവരുന്നുണ്ട്
നടി ദേവിചന്ദന അടക്കമുള്ള താരങ്ങളും സങ്കടവാര്‍ത്ത പങ്കിട്ടുകൊണ്ട് രംഗത്ത് എത്തുകയുണ്ടായി.
വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്ക്കുന്ന ദിവ്യ നൃത്ത സ്കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്. സിനിമയില്‍ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്നേഹത്തിന് കുറവൊന്നുമില്ല.
തൊണ്ണൂറുകളില്‍ മഞ്ജു വാരിയര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളായ ദിവ്യ, വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ്? നായികയായി അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച ദിവ്യ വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുക്കുകയായിരുന്നു. ഇപ്പോള്‍ നൃത്തരംഗത്ത് സജീവമാണ്.
