News
വരുണ്‍ ധവാന് യുഎഇ ഗോള്‍ഡന്‍ വിസ… യുഎഇ സര്‍ക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് നടൻ
വരുണ്‍ ധവാന് യുഎഇ ഗോള്‍ഡന്‍ വിസ… യുഎഇ സര്‍ക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് നടൻ
ബോളിവുഡ് താരം വരുണ്‍ ധവാന് യുഎഇ ഗോള്‍ഡന്‍ വിസ.ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിനോട് വളരെയധികം നന്ദിയുണ്ടെന്ന് വരുണ്‍ ധവാന് പ്രതികരിച്ചു.
ബോളിവുഡില്‍ നിന്നും മലയാള സിനിമയില്‍ നിന്നും നിരവധി താരങ്ങള്‍ക്കാണ് ഇതിനോടകം യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചത്.
ഷാരൂഖ് ഖാന്, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, സോനു നിഗം, സഞ്ജയ് കപൂര്‍, ബോണി കപൂര്‍, മക്കളായ ജാന്‍വി, ഖുഷി എന്നിവരടക്കമുള്ള ബോളിവുഡ് താരങ്ങള്‍ ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന്, നൈല ഉഷ, ടൊവിനോ തോമസ്, ആശാ ശരത്, ആസിഫ് അലി, മിഥുന് രമേശ്, ലാല്‍ ജോസ്, മീര ജാസ്മിന്, സംവിധായകന് സലീം അഹമ്മദ്, സിദ്ദിഖ്, ഗായിക കെ എസ് ചിത്ര, എം ജി ശ്രീകുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിര്‍മ്മാതാവ് ആന്റോ ജോസഫ്, പ്രണവ് മോഹന്‍ലാല്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിട്ടുണ്ട്.
വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യുഎഇ സര്‍ക്കാര്‍ നല്‍കുന്നതാണ് ദീര്‍ഘകാലത്തേക്കുള്ള ഗോള്‍ഡന്‍ വിസ. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കും യുഎഇ ഭരണകൂടം പത്ത് വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസകള്‍ അനുവദിക്കുന്നുണ്ട്.
