Connect with us

പെൺകുട്ടി ആണെങ്കിൽ അതുപാടില്ല, ഒന്നിനോടും അറപ്പ് പാടില്ല എന്നാണ് അമ്മ പറഞ്ഞു തന്നിട്ടുള്ളത്; വിധുബാലയുടെ വൈറലായ വാക്കുകൾ ഇതാണ്; പഴമയുടെ തെറ്റായ പാഠങ്ങൾ !

Malayalam

പെൺകുട്ടി ആണെങ്കിൽ അതുപാടില്ല, ഒന്നിനോടും അറപ്പ് പാടില്ല എന്നാണ് അമ്മ പറഞ്ഞു തന്നിട്ടുള്ളത്; വിധുബാലയുടെ വൈറലായ വാക്കുകൾ ഇതാണ്; പഴമയുടെ തെറ്റായ പാഠങ്ങൾ !

പെൺകുട്ടി ആണെങ്കിൽ അതുപാടില്ല, ഒന്നിനോടും അറപ്പ് പാടില്ല എന്നാണ് അമ്മ പറഞ്ഞു തന്നിട്ടുള്ളത്; വിധുബാലയുടെ വൈറലായ വാക്കുകൾ ഇതാണ്; പഴമയുടെ തെറ്റായ പാഠങ്ങൾ !

ഇന്ന് സോഷ്യൽ മീഡിയയിൽ പലതരം വിമർശങ്ങൾ ആണ് നിറയുന്നത്. സിനിമകൾ മുതൽ ടെലിവിഷൻ പരിപാടികൾ വരെ വിമർശിക്കപ്പെടുമ്പോൾ തെറ്റും ശരിയും പുരോഗമന ചിന്താഗതിയും ചർച്ചയാകാറുണ്ട്. അത്തരത്തിൽ, സോഷ്യൽ മീഡിയയിൽ പലപ്പോഴും ചർച്ചകളായ ഷോകളാണ് ആനീസ് കിച്ചണും കഥയല്ലിത് ജീവിതം പരിപാടിയും. പഴയകാല നടിമാരായ ആനി, വിധുബാല തുടങ്ങിയവരാണ് അവതാരകർ ആയെത്തുന്നത് .

നിമിഷ സജയൻ, നവ്യ നായർ, സരയൂ തുടങ്ങിയ നടിമാർ ആനീസ് കിച്ചണിൽ പങ്കെടുക്കാൻ എത്തിയപ്പോൾ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയുന്നതും അതിനു ആനി നൽകിയ മറുപടികളും ഒക്കെ ഏറെ വിമർശങ്ങൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ പഴമയും പഴക്കം ചെന്ന ആശയവുമൊക്കെ അവതാരകർ പങ്കിടുന്നത് പലപ്പോഴും ട്രോളുകളിൽ നിറയാറുമുണ്ട്.

ഇപ്പോഴിതാ ആനിയും വിധുബാലയും നടത്തിയ സംഭാഷണത്തിൻ്റെ വീഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വീഡിയോ പരാമർശിച്ച് നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.

സിനിമയിലേക്ക് മടങ്ങി വരുന്നതിനെക്കുറിച്ചും, കുടുംബത്തെക്കുറിച്ചും ഇന്ത്യ കണ്ടതിനെക്കുറിച്ചും എല്ലാം പ്രിയ നടിമാർ വാചാലർ ആകുന്നുണ്ട്. മകൻ എൻജിനീയറിങ് ബിരുദം കഴിഞ്ഞതായും, കുടുംബത്തിന് വേണ്ടിയാണ് അഭിനയം ഉപേക്ഷിച്ചതെന്നും വിധുബാല സംസാരിക്കുന്നു. ഒപ്പം തനിക്ക് മടുത്തിട്ടാണ് അഭിനയ രംഗം ഉപേക്ഷിച്ചതെന്നുള്ള സംസാരങ്ങളും ഷോയിൽ നടക്കുന്നുണ്ട്.

കുറെ ഐസ്ക്രീം കഴിച്ചു കഴിഞ്ഞാൽ നമുക്ക് പിന്നീട് അത് കഴിക്കാൻ തോന്നുമോ മടുക്കില്ലേ. ഇതേ അവസ്ഥ ആണ് എനിക്ക് തോന്നിയതെന്നും, ഇനി ഒരിക്കലും അത് കഴിക്കണം എന്ന് തനിക്ക് തോന്നുകയില്ലെന്നും വിധുബാല ആനിയോട് പറയുന്നു. ഇതിനിടയിൽ കൈലാസത്തിലേക്കും മറ്റും യാത്ര പോയപ്പോൾ ഭക്ഷണ കാര്യങ്ങളിൽ ബുദ്ധിമുട്ട് ഉണ്ടായോ എന്നുള്ള ആനിയുടെ ചോദ്യത്തിന് ഒരിക്കലും സ്വാദ് എന്ന വിഷയം ബാധിച്ചിട്ടില്ലെന്നും അങ്ങനെയാണ് അമ്മ പഠിപ്പിച്ചിട്ടുള്ളതെന്നും പറഞ്ഞു വിധുബാല വാചാലയാകുന്നു.

സ്വാദ് എനിക്ക് ഒരു വിഷയം അല്ല. അത് എന്റെ അമ്മ എന്നെ നിർബന്ധമായും പഠിപ്പിച്ച കാര്യങ്ങളാണ്. സ്വാദ് നോക്കി ഭക്ഷണം കഴിക്കാൻ പാടില്ല. പെൺകുട്ടി ആയാൽ അത് പാടില്ല എന്നുള്ളതാണ് പറഞ്ഞുതന്നിട്ടുള്ളത്. കാരണം നാളെ പെണ്ണ് മറ്റൊരു വീട്ടിൽ ചെന്നു കയറുമ്പോൾ അവിടെ ഫ്രസ്ട്രേറ്റഡ് ആകാതെ സന്തോഷത്തോടെ ജീവിക്കാൻ ഇത് ഉപകരിക്കും എന്നതായിരുന്നു നമ്മുടെ തിയറി.

പെണ്ണായാൽ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം, പെണ്ണായാൽ അറപ്പ് പാടില്ല, പെണ്ണായാൽ കറിയിലെ കഷണങ്ങൾ നോക്കി എടുക്കരുത്, പെണ്ണായാൽ ഒരു ഭക്ഷണവും ഇഷ്ടമില്ല എന്നു പറയരുത്, എന്തും ഇഷ്ടപ്പെടണം അങ്ങനെ ഒരുപാട് കാര്യങ്ങൾ എന്റെ അമ്മ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. വെറും പഴം കഴിച്ചു ജീവിച്ച ദിവസങ്ങൾ ഉണ്ട്, അതുകൊണ്ടുതന്നെ എന്ത് ബുദ്ധിമുട്ടിലും ജീവിക്കാൻ അത് സഹയായിക്കും- വിധുബാല പറയുന്നു

ഇതു കേട്ട ആനി സന്തോഷത്തോടെ ചേച്ചിയുടെ അമ്മയുടെ ഉപദേശം എനിക്ക് ഒത്തിരി ഇഷ്ടമായെന്നും ഇത് ഈ തലമുറക്കും, മുൻ തലമുറയ്ക്കും വലിയ ഗുണപാഠമാണെന്നും പറയുന്നു. ഈ ഡിവോഴ്‌സ്ഡ് ആകുന്ന പെൺകുട്ടികൾ ഇതൊക്കെ ഒന്ന് ശ്രദ്ധിക്കാവുന്നതാണ് അല്ലെ ചേച്ചി എന്ന് പറയുമ്പോൾ തീർച്ചയായും ഈ ഉപദേശങ്ങളെല്ലാം ട്രൈഡ് ആൻഡ് പ്രൂവ്ഡ് റെസിപ്പി ആണെന്നും മറ്റൊരു വീട്ടിൽ പോകുന്ന സ്ത്രീ സന്തോഷമായിരിക്കാൻ ഇതെല്ലാം അത്യാവശ്യമാണെന്നും വിധുബാല ഒന്നു കൂടി ആവർത്തിക്കുന്നു.

ഇത്തരം വാക്കുകൾ ഈ കാലഘട്ടത്തിൽ എന്ത് ആശയമാണ് പങ്കുവെക്കുന്നതെന്ന് ചോദിച്ചു നിരവധിപേരാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നത്. വളരെ ടോക്സിക്കായ ഉപദേശങ്ങൾ പറയുകയും അതിനെ കയ്യടിച്ചു പാസാക്കുകയും ചെയ്യുന്ന ഈ താരങ്ങളുടെ ആശയങ്ങൾ വിമർശിക്കേണ്ടത് തന്നെയാണ്.

about vidhu bala

More in Malayalam

Trending