Connect with us

കുടുംബവിളക്ക് കത്തിയില്ല ;കൂടെവിടെയ്ക്കും നിരാശ; പോയവാരം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളുടെ റേറ്റിങ് ഇങ്ങനെ ; സാന്ത്വനം കുടുംബം മുന്നിൽ !

Malayalam

കുടുംബവിളക്ക് കത്തിയില്ല ;കൂടെവിടെയ്ക്കും നിരാശ; പോയവാരം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളുടെ റേറ്റിങ് ഇങ്ങനെ ; സാന്ത്വനം കുടുംബം മുന്നിൽ !

കുടുംബവിളക്ക് കത്തിയില്ല ;കൂടെവിടെയ്ക്കും നിരാശ; പോയവാരം മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളുടെ റേറ്റിങ് ഇങ്ങനെ ; സാന്ത്വനം കുടുംബം മുന്നിൽ !

കുടുംബ പരമ്പരകളോടുള്ള താല്പര്യം യൂത്തിലും കൂടിവരുമ്പോൾ സോഷ്യൽ മീഡിയയിലും സീരിയൽ ചർച്ചകൾ നിറയുന്നുണ്ട്. ഇപ്പോൾ ടെലിവിഷനിൽ തന്നെ ചാനലുകളും സീരിയലുകളും കൂടുകയാണ്. എന്നിരുന്നാലും ഇന്നും ഏഷ്യാനെറ്റ് സീരിയലുകൾക്ക് ഒരു പ്രൗഢി തന്നെയാണ് . ഏഷ്യാനെറ്റ് സീരിയലുകളിൽ തന്നെ മിക്ക പരമ്പരകളും തമ്മിൽ വലിയ മത്സരമാണ്.

ഓരോ ആഴ്ചയും റേറ്റിംഗില്‍ ശക്തമായ മത്സരമാണ് പരമ്പരകള്‍ക്കിടയില്‍ നടക്കുന്നത്. പോയ വാരത്തിലേയും റേറ്റിംഗ് പുറത്ത് വന്നപ്പോൾ കഴിഞ്ഞ ആഴ്‌ചയിലെ പോലെത്തന്നെ ഒന്നാം സ്ഥാനത്തിനായി സാന്ത്വനവും കുടുംബവിളക്കും നന്നായി മത്സരിച്ചിട്ടുണ്ട്.

പോയ വാരത്തിലേതിന് സമാനമായ കുതിപ്പുകളാണ് ഈ വാരത്തിലും പരമ്പരകള്‍ക്കിടയില്‍ നടന്നിരിക്കുന്നത്. കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയായ സാന്ത്വനം തന്നെയാണ് ഏഷ്യാനെറ്റിലെ പരമ്പരകളില്‍ ഇത്തവണയും മുന്നിലുള്ളത്. പോയ വാരവും സാന്ത്വനം തന്നെയായിരുന്നു മുന്നില്‍. ഗര്‍ഭിണിയായ അപ്പുവിനെ കാണാന്‍ തമ്പി സ്വാന്തനം വീട്ടിലെത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് കഴിഞ്ഞ രണ്ട് ആഴ്ചയായി സാന്ത്വനത്തെ ആരാധകരുടെ ആകാംഷ നിലനിര്‍ത്താന്‍ സഹായിച്ചത്.

വരും ദിവസങ്ങളിലും സാന്ത്വനം സംഭവബഹുലവും ആകാംഷഭരിതവുായി മാറുമെന്നുറപ്പാണ്. തമ്പി സാന്ത്വനത്തിലേക്ക് വരുമ്പോള്‍ ശിവന്‍ അവിടെയുണ്ടാകാന്‍ പാടില്ലെന്ന നിബന്ധന മുന്നോട്ട് വച്ചതിനെക്കുറിച്ച് വീട്ടിലുള്ളവര്‍ അറിഞ്ഞിരിക്കുകയാണ്. ഇതോടെ ശിവനോടുള്ള വീട്ടുകാരുടേയും അഞ്ജുവിന്റേയും സ്‌നേഹവും ബഹുമാനവുമൊക്കെ വര്‍ധിച്ചിരിക്കുകയാണ്.

അതേസമയം ഹരിയേയും അപ്പുവിനേയും തമ്പി വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ തമ്പി എന്താകും ചെയ്യുക എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അടുത്ത ആഴ്ച്ചയിലേക്കുള്ള ട്വിസ്റ്റും കരുതിവച്ചിരിക്കുകയാണ് സാന്ത്വനം. ഇത്തവണ സാന്ത്വനം വലിയ ഒരു കുതിപ്പ് തന്നെയാണ് കാഴ്ച വച്ചിരിക്കുന്നത്. കഴിഞ്ഞ വാരം 19 .4 നേടിയ സാന്ത്വനം 20 .8 ആണ് ഇത്തവണ നേടിയിരിക്കുന്നത്.

പോയ വാരവും മുന്‍വാരത്തിലേത് പോലെ തന്നെ കുടുംബവിളക്കാണ് രണ്ടാമതായിപ്പോയി . തുടര്‍ച്ചയായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന പരമ്പരയാണ് കുടുംബവിളക്ക്. എന്നാല്‍ കഴിഞ്ഞ രണ്ടാഴ്ചയായി സാന്ത്വനത്തിന് പിന്നില്‍ രണ്ടാമത് എത്താനാണ് കുടുംബവിളക്കിന് സാധിച്ചിട്ടുള്ളത്.

വേദികയുടെ ഗര്‍ഭവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സിദ്ധുവിന്റേയും സുമിത്രയുടേയും ജീവിതങ്ങളെ ഇളക്കിമറിക്കുന്നതായിരിക്കും ഈ വാര്‍ത്ത. ഇതിനാല്‍ വരും ദിവസങ്ങളില്‍ പരമ്പര സംഭവബഹുലമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തലുകള്‍. പോയ്ന്റ്റ് നില പരിശോധിച്ചാൽ കുടുംബവിളക്കിന് മുന്നേറ്റം താനാന്യൻ സംഭവിച്ചിരിക്കുന്നത്. 18 .1 ൽ നിന്നും 19 . 7 ആണ് കുടുംബവിളക്കിന്റെ റേറ്റിങ്.

അതേസമയം മൂന്നാം സ്ഥാനം ഇത്തവണയും അമ്മയറിയാതെ പരമ്പര നിലർത്തി . അലീനയ്ക്കും അമ്പാടിയ്ക്കും ഇടയില്‍ മറ്റൊരു പെണ്‍കുട്ടി വന്നത് റേറ്റിംഗിനെ എങ്ങനെ ബാധിക്കും എന്നത് ആകാംക്ഷയോടെയാണ് പ്രേക്ഷകരും കാത്തിരുന്നത്. നിലവിൽ ഇരുവരുടേയും പ്രണയം സങ്കീര്‍ണമായ വഴികളിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ വാരം 15 .6 നേടിയ പരമ്പര ഇത്തവണ 17 .1 ആണ് നേടിയിരിക്കുന്നത്.

നാലാം സ്ഥാനത്തുള്ള പരമ്പര മൗനരാഗമാണ്. പുതിയ കഥാപാത്രത്തിന്റെ വരവോടെ മൗനരാഗവും ഉഷാറായിട്ടുണ്ട്. കാത്തുകാത്തിരുന്നുള്ള സോണിയുടെ പ്രസവവും പെൺകുഞ്ഞിന്റെ വരവും വരും ദിവസങ്ങളില്‍ പരമ്പര നാടകീയമാകുമെന്നുറപ്പായിരിക്കുകയാണ്. 13 .1 ൽ നിന്നും ഒരു കുതിച്ചുചാട്ടം മൗനരാഗത്തിനും ഉണ്ടായിട്ടുണ്ട്. അതായത് കഴിഞ്ഞ വാരം 13 .1 നേടിയ പരമ്പര ഇത്തവണ 15 .2 ആണ് നേടിയിരിക്കുന്നത്.

തൊട്ടുപിന്നിലായി തൂവൽസ്പര്ശമാണ് ഉള്ളത്. തൂവൽസ്പർശം സീരിയലിന്റെ മുന്നേറ്റം എടുത്തുപറയേണ്ടതുതന്നെയാണ്. നായികാ പ്രാധ്യാന്യമുള്ള പരമ്പര തുടക്കം മുതൽ റേറ്റിംഗിൽ അഞ്ചാം സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. 12 .1 ൽ നിന്നും 13 ലേക്കാണ് കടന്നിരിക്കുന്നത്. അതേസമയം പ്രണയം കൊണ്ടും താരങ്ങൾ കൊണ്ടും സമ്പുഷ്ടമായ കൂടെവിടെ അഞ്ചാം സ്ഥാനത്തേക്ക് എത്തിയില്ല എന്നുള്ളത് പ്രേക്ഷകർക്ക് നിരാശ തന്നെയാണ്. എങ്കിലും കഴിഞ്ഞ വാരം ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കൂടെവിടെ ഇപ്പോൾ ആറാമതെത്തി എന്നത് പ്രതീക്ഷ ഉണർത്തുന്നുമുണ്ട്.

11 .3 ൽ നിന്നും 12 .3 ലേക്കാണ് കൂടെവിടെയുടെ പോയ്ന്റ്റ് ഉയർന്നിരിക്കുന്നത്. കൂടെവിടെ മുന്നോട്ട് വന്നപ്പോൾ പോയിന്റ് വ്യത്യാസത്തിൽ രേഖ രതീഷിന്റെ ‘അമ്മ കേന്ദ്രീകൃതമായ പരമ്പര പിന്നിലേക്ക് പോയിരിക്കുകയാണ്. 6 .30 നു സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് കിട്ടുന്ന പോയിന്റുകൾ വിലകുറച്ചുകാണേണ്ടതല്ല. അതുകൊണ്ടുതന്നെ സസ്നേഹത്തിനും നല്ല മുന്നേറ്റമുണ്ട്.. ഓരോ വാരം പിന്നിടുമ്പോഴും പരമ്പരകൾ മറ്റു ടെലിവിഷൻ പരിപാടികളിൽ നിന്നും മുന്നേറുന്നുണ്ട്.

about serial news

More in Malayalam

Trending