Connect with us

കൂടെവിടെ പരമ്പരയുടെ ആ പ്രതീക്ഷ അവസാനിച്ചു; ആദി സാർ വന്നാലും കൃഷ്ണകുമാർ ആയിരിക്കില്ല; ഇനിയും കഴിയാത്ത സെമിനാർ ; നിരാശയിൽ കൂടെവിടെ പ്രേക്ഷകർ !

Malayalam

കൂടെവിടെ പരമ്പരയുടെ ആ പ്രതീക്ഷ അവസാനിച്ചു; ആദി സാർ വന്നാലും കൃഷ്ണകുമാർ ആയിരിക്കില്ല; ഇനിയും കഴിയാത്ത സെമിനാർ ; നിരാശയിൽ കൂടെവിടെ പ്രേക്ഷകർ !

കൂടെവിടെ പരമ്പരയുടെ ആ പ്രതീക്ഷ അവസാനിച്ചു; ആദി സാർ വന്നാലും കൃഷ്ണകുമാർ ആയിരിക്കില്ല; ഇനിയും കഴിയാത്ത സെമിനാർ ; നിരാശയിൽ കൂടെവിടെ പ്രേക്ഷകർ !

മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ.. ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. പരമ്പരയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് ഹൈലൈറ്റ് . ക്യാംപസ് ലവ് സ്റ്റോറിയായിട്ടെത്തി യൂത്തിനെയും കീഴടിക്കിയ പരമ്പര ത്രസിപ്പിക്കുന്ന പ്രണയ നർമ്മ മുഹൂർത്തങ്ങളിലൂടെയാണ് കടന്നു പോകുന്നത്.

2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് നമ്മുടെ മലയാളം കൂടെവിടെ . മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ ഭാഷയിലും സീരിയലിന് ലഭിക്കുന്നത്.

സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയായിരുന്നു സീരിയൽ തുടങ്ങിയത് . മിടുക്കിയായി പഠിക്കുന്ന സൂര്യയെ അച്ഛന്റെ കട ബാധ്യതകൾ കാരണം ആ നാട്ടിലെ ഗുണ്ടാകൂടിയായ ബസുവണ്ണ വിവാഹം കഴിക്കാൻ ഒരുങ്ങുന്നതും, പഠിക്കണം എന്ന ഒറ്റ ആഗ്രഹത്താൽ വീട്ടുകാർ നിശ്ചയിച്ച വിവാഹത്തിൽ നിന്നും അതി വിദഗ്ധമായി ആൾമാറാട്ടം നടത്തി ഓടിപ്പോകുന്നതും പിന്നീട് തന്റെ പ്രിയപ്പെട്ട ടീച്ചറുടെ അടുത്തേക്ക് വരുന്നതുമാണ് കഥ.

പഠിക്കാനായി കോളേജിലെത്തുന്ന സൂര്യയ്ക്ക് നിരവധി വെല്ലുവിളികളും കഷ്ടപ്പാടുകളും നേരിടേണ്ടി വരുന്നുണ്ട്. അതിനെ അതിജീവിച്ച് തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെ സഞ്ചരിക്കുകയാണ് താരം. നടി അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ബിപിൻ ജോസ് ആണ് നായക കഥാപാത്രമായ ഋഷിയെ അവതരിപ്പിക്കുന്നത്. നടൻ കൃഷ്ണകുമാറും സീരിയലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു . ശ്രീധന്യയും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

സൂര്യയുടെയും ഋഷിയുടെയും കഥയ്‌ക്കൊപ്പം ആദി സാറിന്റെയും അഥിതി ടീച്ചറുടെയും കഥ ആരാധകർ ഏറ്റെടുത്തു. പരമ്പരയുടെ സസ്പെൻസ് സ്റ്റോറി ആയി ഇന്നും ആരാധകർ കാണാൻ കാത്തിരിക്കുന്നത് അഥിതി ടീച്ചറുടെ കഥയ്ക്ക് വേണ്ടിയാണ്.

കൂട് തേടി ടീച്ചറുടെ അടുത്തെത്തുന്നതോടെ ടീച്ചറുടെ കൂട്ടിലേക്ക് ടീച്ചർക്ക് വേണ്ടപ്പെട്ടവരും കടന്നുവരുകയാണ് . എന്തുനല്ല കഥയാണ് അല്ലെ…. പക്ഷെ ഈ കഥയിൽ നമ്മൾ അറിയാത്ത മറ്റൊരു കഥയുണ്ട്. എങ്ങനെ ടീച്ചർക്ക് ഋഷിയെ നഷ്ടമായി എന്നുള്ള കഥ. അതറിയാനാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഇപ്പോഴുള്ള കൂടെവിടെയുടെ പോക്ക് ‘അമ്മ മകൻ വാത്സല്യവും സ്നേഹവും നിറഞ്ഞതായതുകൊണ്ടുതന്നെ കാണാൻ നല്ല സുഖമുള്ള കുറെ കാഴ്ചകൾ സമ്മാനിക്കുന്നുണ്ട്. ഇതിനിടയിൽ അച്ഛനെ കൂടി കൊണ്ടുവരാൻ ആരാധകർ പറയുന്നുണ്ട്. സെമിനാർ എന്നും പറഞ്ഞു പോയ ആദി സാറിന്റെ ഒരു വിവരവും ഇല്ലല്ലോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.

പരമ്പരയുടെ തുടക്കം മുതൽ തന്നെ ആദി സാറും അതിഥി ടീച്ചറും പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. സിനിമയായാലും സീരിയലായാലും ടീനേജ് പ്രണയത്തിനു മാത്രമായിരിക്കും സ്ഥാനം. സിനിമകളിൽ വ്യത്യസ്തതകൾ കടന്നുവന്നാലും സീരിയലിൽ അത്ര വലിയ വ്യത്യാസം വരാറില്ല. പിന്നല്ലെങ്കിൽ അവിഹിതം കൊണ്ടുവന്നു കുഴപ്പിക്കും. പക്ഷെ അതൊന്നുമില്ലാതെ കൂടെവിടെയിൽ ആദി അതിഥി കോംബോ വന്നപ്പോൾ സീരിയൽ കാണാത്ത യൂത്തും സീരിയലിലേക്ക് ചുവടുവച്ചു.

അതുകൊണ്ടുണ്ടായ വലിയ പ്രശ്നം, സീരിയലിൽ വരുന്ന ചെറിയ മിസ്റ്റേക്കുകൾ പോലും ചൂണ്ടിക്കാണിക്കുന്നു എന്നതാണ്. കൂടെവിടെ പ്രേക്ഷകർ സപ്പോർട്ട് ചെയ്യേണ്ടതിനെ സപ്പോർട്ടും ചെയ്യുന്നുണ്ട്… വിമര്ശിക്കേണ്ടതിനെ വിമർശിക്കുന്നുമുണ്ട്.

പരമ്പര എന്തുതന്നെയായാലും ഒരു കഥാപാത്രത്തിന്റെ മുഖം മനസ്സിൽ പതിഞ്ഞാൽ പിന്നെ അതിനെ പറിച്ചുമാറ്റാൻ സാധിക്കില്ല. പ്രത്യേകിച്ച് ലീഡിങ് റോൾ ചെയ്യുന്ന കഥാപാത്രമാണെങ്കിൽ. അവിടെയാണ് ഇപ്പോൾ കൂടെവിടേയ്‌ക്ക് തിരിച്ചടി കിട്ടിയത്. ആദി സാർ ആയിട്ട് കൂടെവിടെയുടെ നട്ടെല്ലായി മാറിയത് നടൻ കൃഷ്ണകുമാർ ആയിരുന്നു. സീരിയലുകളിലും സിനിമകളിലും സജീവമായ അദ്ദേഹം ഒരു ഇടവേളയ്ക്ക് ശേഷം സീരിയലിൽ തിരിച്ചെത്തി എന്ന പ്രത്യേകതയും കൂടെവിടേയ്‌ക്ക് ഉണ്ടായിരുന്നു. പക്ഷെ, ഒരു സെമിനാറിന്റെ പേരും പറഞ്ഞ് ബനാറസിൽ പോയ ആദി സാർ പിന്നെ തിരിച്ചുവന്നില്ല.

ആദി സീരിയലിൽ തുടർച്ചയായി കാണാതെ വന്നപ്പോൾ തന്നെ പ്രേക്ഷകർ അന്വേഷിച്ചു തുടങ്ങിയിരുന്നു. ചോദ്യങ്ങൾ കൃഷ്ണകുമാറിൽ തന്നെയെത്തിയപ്പോൾ അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നീണ്ട ഒരു എക്സ്പ്ലനേഷൻ തരുകയും ചെയ്തു. അതിൽ തന്നെ കൃഷ്ണകുമാർ ആദി സാർ എന്ന കിഥാപാത്രത്തിൽ നിന്നും മാറി എന്നത് വ്യക്തമായിരുന്നു. എന്നാൽ അത് തുറന്നുസമ്മതിക്കാതെ വന്നതിനാൽ തന്നെ വീണ്ടും പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്നു.

അടുത്തിടെ കൃഷ്ണകുമാറിനു പകരം വാനമ്പാടി സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ സായി കിരണിനെ ആദി സാറായി കൊണ്ടുവരുമെന്ന വാർത്തകൾ പ്രചരിച്ചപ്പോഴും ഒരു കൂട്ടം പ്രേക്ഷകർ തൃപ്തരായില്ല. അപ്പോഴും കൃഷ്ണകുമാറിനെ തിരികെ കൊണ്ടുവരാൻ കൂടെവിടെ ടീമിനോട് പ്രേക്ഷകർ അഭ്യർത്ഥിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ കൃഷ്ണകുമാർ പോസ്റ്റ് ചെയ്ത ചിത്രവും അതിനു ഒരു വ്യക്തി കൊടുത്ത കമെന്റും തുടർന്നുള്ള കൃഷ്ണകുമാറിന്റെ മറുപടിയുമാണ് ഇനി ആദി സാർ ആയിട്ട് കൃഷ്ണകുമാർ വരില്ല എന്ന വാർത്ത സ്ഥിതീകരിക്കുന്നത്. കൃഷ്ണകുമാർ പങ്കിട്ട അദ്ദേഹത്തിന്റെ ചിത്രത്തിന് താഴെ “കൂടെവിടെയിലെ. അഭിനയം നിര്‍ത്തി യോ?” എന്നൊരാൾ ചോദിക്കുന്നുണ്ട്.

അതിനെ ശരിവച്ചു കൊണ്ട് യെസ് എന്ന ഉത്തരം കൃഷ്ണകുമാർ പറയുകയും ചെയ്തു. സൊ…കൃഷ്ണകുമാർ എന്ന നടൻ ആയിരിക്കില്ല ആദി സാർ തിരികെയെത്തിയാലും കൂടെവിടെയിൽ വരുക. കഥാപാത്രങ്ങൾ മാറുന്നത് സാധാരണ വിഷയമാണ്. പക്ഷെ ആദി സാർ എന്ന കഥാപാത്രം കൃഷ്ണകുമാറിന്റെ കൈകളിൽ ഭദ്രമായിരുന്നു. അത്രത്തോളം മികച്ച ഒരു നടനെയായിരിക്കണം ഇനി ആദി സാറിനെ ഏൽപ്പിക്കാൻ. നമുക്കെന്തായാലും ആദി സാറിന് വേണ്ടി കാത്തിരിക്കാം. മറ്റൊരു മികച്ച നടൻ തന്നെ കൂടെവിടെ ടീം തരും എന്ന പ്രതീക്ഷയിൽ.

about koodevide

More in Malayalam

Trending

Recent

To Top