Connect with us

സി എസ് ആരെന്ന സത്യമറിഞ്ഞ് അമ്പരക്കുന്ന കല്യാണി ; അച്ഛനാണെന്നറിയാതെ സ്നേഹിക്കാൻ കിരണും കല്യാണിയും; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക് !

Malayalam

സി എസ് ആരെന്ന സത്യമറിഞ്ഞ് അമ്പരക്കുന്ന കല്യാണി ; അച്ഛനാണെന്നറിയാതെ സ്നേഹിക്കാൻ കിരണും കല്യാണിയും; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക് !

സി എസ് ആരെന്ന സത്യമറിഞ്ഞ് അമ്പരക്കുന്ന കല്യാണി ; അച്ഛനാണെന്നറിയാതെ സ്നേഹിക്കാൻ കിരണും കല്യാണിയും; മൗനരാഗം അടിപൊളി ട്വിസ്റ്റിലേക്ക് !

അങ്ങനെ കല്യാണി കരഞ്ഞുകൊണ്ട് ദീപയോട് സംസാരിക്കുമ്പോൾ ഇടയിൽ പാറുക്കുട്ടിയും കല്യാണി ആന്റിയ്ക്ക് സംസാരി ശേഷി കിട്ടുമ്പോൾ വിക്രമിന്റെ സംസാരശേഷിയാകും പോവുക എന്ന് പറയുന്നുണ്ട്.. എന്നാൽ അങ്ങനെ ഒന്നും പറയരുതെന്ന് കല്യാണി അവളെ പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പാറുക്കുട്ടി അവളുടെ ആറ്റിട്യൂട്ടിൽ നിന്നും അണുകിട മാറില്ല..

അതുമാത്രമല്ല സോണിയക്ക് പെണ്കുഞ്ഞു ജനിക്കണമെന്നും പാറുക്കുട്ടി പറയുന്നുണ്ട്. പിന്നെ കിരണിന്റെ അച്ഛനെ ആണ് കാണിയ്ക്കുന്നത്… അദ്ദേഹം മകളെ കണ്ടതും മകനെയും രൂപയെയും കണ്ടതുമെല്ലാം ഓർത്തു കിടക്കുമ്പോൾ അവിടേക്ക് അയാളുടെ കൂടെയുള്ള ആൾ വന്നു സംസാരിക്കുകയാണ്.

സാർ കിടക്കുന്നില്ലേ എന്ന് ചോദിക്കുമ്പോൾ ചിത്രസേനൻ പറയുന്നുണ്ട്. ” ഇത്രയും നാൾ നല്ല ഉറക്കം കിട്ടാതിരുന്നത് എനിക്ക് ഉണ്ടായ ദുരന്തങ്ങളെ കുറിച്ച് ആലോചിച്ചതുകൊണ്ടാണ് . എന്റെ ഭാര്യയെയും മക്കളെയും കാണാൻ കഴിയാത്തതിലുള്ള വിഷമം കൊണ്ടാണ് എന്നാൽ, ഇന്ന് ഞാൻ ഉറങ്ങാതിരിക്കുന്നത്… മനസിനകത്ത് അമിതമായ സന്തോഷം ഉള്ളതുകൊണ്ടാണാഡോ ദയാനന്ദാ …”

ഐ സി യു വിനകത്തു കയറി എന്റെ മകളെ കാണാനും സംസാരിക്കാനും കഴിഞ്ഞു… വലിയ ഒരു സഹായം ചെയ്തത് കൊണ്ട് മോൾക്കും എന്നെ കാണണം എന്നുണ്ടായിരുന്നു. “അപ്പോൾ ആ ദയാനന്ദൻ പറയുന്നുണ്ട്.. ഇങ്ങനെ എ പ്പോഴും ആശുപത്രിയിലേക്ക് പോകുന്നത് നല്ലതല്ല എന്ന്… “അപ്പോൾ രണ്ടും കൽപ്പിച്ചു അവരാരും എന്നെ കാണില്ലന്ന വിശ്വാസത്തിലാണ് ഞാൻ പോകുന്നത് എന്ന് ആ അച്ഛൻ പറയുന്നുണ്ട്..

ഇനി കണ്ടാലും മുൻപ് ഉണ്ടായത് പോലെ ഒന്നും ഇനി ഉണ്ടാകില്ല എന്നുള്ള വിശ്വാസത്തിന്റെ പേരിലാണ്… ഇന്ന് എനിക്ക് വേണമെങ്കിൽ എന്നെ കൊല്ലാൻ ആയിട്ട് ആളെ വച്ചവരെ നിഷ്പ്രയാസം കൊന്നുതള്ളാം . എന്നാൽ, അതിനു മുന്നേ അവരെ കൊണ്ട് നടന്നതെല്ലാം പറയിക്കണം . അതെന്റെ വാശിയാടോ… ഏതായാലും രൂപയും ചിത്രസേനനും തമ്മിൽ കാണുന്നത് ഒരു പുത്തൻ വഴിത്തിരിവാകും .

പിന്നെ ഹോസ്പിറ്റലിൽ വച്ച് കിരൺ കല്യാണിയേയും പാറുകുട്ടിയെയും കാണുന്നുണ്ടെങ്കിലും , ഇങ്ങോട്ട് വരേണ്ട.. അവിടെ ‘അമ്മ ഉണ്ട്… ‘അമ്മ മാത്രമല്ല പ്രകാശനും മൂങ്ങയുമൊക്കെ ഉണ്ട്… അതുകൊണ്ട് കല്യാണി തിരികെ പോ എന്നാണ് കിരൺ പറഞ്ഞത്, അത് കല്യാണിക്ക് വലിയ ഒരു ഷോക്ക് ആകുകയാണ് .

കല്യാണിയെ പിന്നെ പറഞ്ഞു സമാധാനിപ്പിക്കുണ്ട്. കല്യാണിയുടെ വിഷമം ഇനിയും കൂടാതിരിക്കാൻ വേണ്ടിയാണ് കിരൺ ഇതൊക്കെ പറയുന്നത്. അങ്ങനെ കല്യാണി സോണിയെ കാണാതെ തനിച്ചു അവിടെ നിന്നും ഇറങ്ങി പോകുകയാണ്.

അവിടെനിന്നും കല്യാണി വിഷമത്തോടെ ഓഫിസിലേക്കാണ് ചെന്നത്. അവിടെ പുതിയ സാർ വന്നിട്ടുണ്ട്.. കല്യാണി താമസിച്ചതുകൊണ്ട് ആ സാറിനെ കാണാൻ ഭയന്ന് നിൽക്കുകയാണ്.. കൂടെ മാനേജരും ഓരോന്ന് പറഞ്ഞ് കല്യാണിയെ ഭയപ്പെടുത്തി.അങ്ങനെ കല്യാണി അവിടെ എത്തി… അപ്പോൾ ഉള്ള ഷോക്ക് അറിയണോ… ആ സാർ വേറെ ആരുമല്ല…. കിരണിന്റെ അച്ഛനാണ്… സർപ്രൈസ്…

അയാളെ കണ്ടതും കല്യാണി ഞെട്ടിനിൽക്കുകയാണ്..അവളും ചിരിച്ചു.. അച്ഛന് അതിൽ കൂടുതൽ ചിരിച്ചു… ” എന്തെ ഞെട്ടിപ്പോയോ എന്ന് അദ്ദേഹം ചോദിക്കുന്നുണ്ട്” അതിമനോഹരമായ കാഴ്ചയായിരുന്നു അത്… ഞാൻ സി എസ് … ഇഇഇ കമ്പനിയുടെ എം ഡിയാണ്… കിരണിന്റെ അച്ഛൻ അതും കൂടി പറഞ്ഞപ്പോൾ കല്യാണി സന്തോഷത്തോടെ തൊഴുതു നിന്നുപോയി..പക്ഷെ അച്ഛൻ എഴുന്നേറ്റ്…” പൻക്ച്വലിറ്റിയുടെ കാര്യത്തിൽ ഞാൻ സ്ട്രിക്റ്റാണ്… എന്ന് പറഞ്ഞു..

എന്നിട്ട്…. വീണ്ടും അദ്ദേഹം പറയുന്നുണ്ട്… ” പക്ഷെ കല്യാണിയുടെ കാര്യത്തിൽ കല്യാണി പറയാതെ തന്നെ എനിക്ക് മനസിലാകും എന്ന്… ” അതുകൊണ്ട് സോണിയുടെ ഡെലിവറി കഴിയും വരെ കല്യാണിയ്ക്ക് ഞാൻ ഒരു എസ് ക്യൂസ് തന്നിരിക്കുന്നുണ്ട്.ഐസക് സാറിനെ അമേരിക്കയിൽ ആകിയിട്ട് ഞാൻ ഇവിടെ വന്നതിന് മറ്റു പല ഉദ്ദേശങ്ങളുമുണ്ട് . അതിലൊന്നാണ് കല്യാണിയുമായിട്ടുള്ള കൂടിക്കാഴ്ച്ച…സംസാരിക്കാൻ കഴിവില്ലെങ്കിലും പഠിത്തമൊന്നുമില്ലെങ്കിലും നന്നായി ചിത്രം വരയ്ക്കുന്ന വയലിൻ വായിക്കുന്ന ഒരു നല്ല കലാകാരി… അച്ഛൻ തള്ളിക്കളഞ്ഞ പെൺകുട്ടി…

അത് കേട്ടപ്പോൾ കല്യാണിയ്ക്ക് നൊന്തു. പിന്നെ കിരൺ എന്ന ചെറുപ്പക്കാരന്റെ തണലിൽ കല്യാണി വളർന്നു.. എന്ന് അച്ഛൻ പറഞ്ഞപ്പോൾ കല്യാണിയുടെ മുഖത്ത് നാണവും വന്നു. പിന്നെ കിരണിന്റെ ഭാര്യയാകുന്നത് കല്യാണി തന്നെയാകും. എല്ലാം ഞാൻ മനസിലാക്കി കഴിഞ്ഞു. അപ്പോൾ കല്യാണി തിരക്കുന്നുണ്ട്… എന്താ ഇതൊന്നും പറയാതിരുന്നത് എന്ന്…. ” അപ്പോൾ അദ്ദേഹം പറയുന്നുണ്ട്…അതൊക്കെ പറഞ്ഞാൽ ഈ ഒരു സീൻ ഉണ്ടാകില്ലലോ എന്ന് .ഇതുമാത്രമല്ല ഇനി ഒരുപാട് പറയാനുണ്ട്.. അറിയാത്തതായി പലതും …

ഇതൊക്കെ പറയുന്നതിനൊപ്പം , ” ആദ്യമായിട്ടുള്ള കൂടിക്കാഴ്‌ച ആയതിനാൽ അച്ഛൻ കല്യാണിയ്ക്ക് ഒരു സമ്മാനവും കൊടുക്കുന്നുണ്ട്. “തീരെ വിലകുറഞ്ഞതല്ല…എനിക്ക് മനസിന് ഇഷ്ടപ്പെട്ടത് വാങ്ങിയെന്നെ ഉള്ളു.ഇനിയും ഇതുപോലെ ഗിഫ്റ്റ് പ്രതീക്ഷിക്കാം എന്നും അദ്ദേഹം പറഞ്ഞു.അങ്ങനെ ഭയന്ന് വിറച്ചു വന്ന കല്യാണി സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങി..പുറത്തെല്ലാവരും കാത്തിരിക്കുകയായിരുന്നു… അവരെല്ലാവരും ചോദിച്ചപ്പോഴും കല്യാണി സന്തോഷത്തോടെ ചിരിച്ചുകൊണ്ട് നിന്നു .

അപ്പോൾ അവിടേക്ക് കിരണിന്റെ അച്ഛനും എത്തി. വീണ്ടും കല്യാണിയെ പുകഴ്ത്തി അദ്ദേഹം കുറെ സംസാരിച്ചു. എന്നിട്ട് കല്യാണിയോട് പൊയ്ക്കോളൂ .. ഇവിടെ ഇരുന്നാലും കല്യാണിയ്ക്ക് ശ്രദ്ധിക്കാൻ സാധിക്കില്ല എന്നും പറഞ്ഞു..അങ്ങനെ കല്യാണി പോയിക്കഴിഞ്ഞപ്പോൾ ചിത്രസേനൻ അവരോടും പറഞ്ഞു കല്യാണിയെ ഇനി ആരും ഇവിടെ വേദനിപ്പിക്കരുത് എന്ന്.ശേഷം കല്യാണി കിരണിനായിട്ട് കാത്തുനിൽക്കുകയായിരിക്കുന്നു… കിരണിനോട് ആദ്യം തന്നെ…. ” എന്നെ സാർ സഹായിക്കുകയാണോ എന്ന് ചോദിക്കുന്നുണ്ട്… “

കിരണിനു ഒന്നും മനസിലായില്ല.സംഭവം കല്യാണിയ്ക്ക് കിരണിന്റെ അച്ഛൻ കൊടുത്തത് ഒരു നെക്‌ലേസാണ്… അത് ഇനി കിരണിന്റെ അറിവോടെയാണോ എന്ന് കല്യാണി സംശയിക്കുന്നുണ്ട്..
അതാ അങ്ങനെ ചോദിച്ചത്..പക്ഷെ ഐസക് സാറിന്റെ കൈയിൽ ഓരോന്ന് കൊടുത്തുവിട്ടത് ഞാൻ ആയിരുന്നു,,,എന്നാൽ ഇതിനു പിന്നിൽ ഞാൻ അല്ല എന്ന് കിരൺ പറയുകയാണ്..

അപ്പോൾ കല്യാണി അതിശയിക്കുകയാണ്… എന്നിട്ട് ആ എം ഡി ആണ് സോണിയെ ആശുപത്രിയിൽ എത്തിച്ചതും ലെടു കൊടുത്തതും ഒക്കെ എന്ന് കല്യാണി കിരണിനോട് പറഞ്ഞു.അതിനിടയിൽ കിരൺ ഒരു കാര്യം കൂടി പറയുന്നുണ്ട്… ഇപ്പോൾ അദ്ദേഹം നിന്റെ എം ഡി മാത്രമല്ല നമ്മുടെ ജീവിതവുമായി ബന്ധമുണ്ട്.കിരൺ പിന്നെയും സ്വന്തം അച്ഛനാണ് എന്നറിയാതെ അച്ഛനെ പുകഴുകയാണ്.. ഏതായാലും ഒരു വമ്പൻ ട്വിസ്റ്റ് തന്നെയാണ് കഥയിൽ നടക്കുന്നത്… ബാക്കി ട്വിസ്റ്റ് നാളെക്കാണാം….

about mounaragam

More in Malayalam

Trending

Recent

To Top