Connect with us

സിനിമാ താരങ്ങളുടെ മക്കൾ അല്ലാതെ എത്ര പേർ ഇപ്പോൾ സിനിമയിലുണ്ട്; ബാബു ആന്റണിയുടെ മകൻ സിനിമയിൽ വന്നതോടെ ചോദ്യവുമായി ആരാധകർ; ഉത്തരം പറഞ്ഞ് ബാബു ആന്റണി!

Malayalam

സിനിമാ താരങ്ങളുടെ മക്കൾ അല്ലാതെ എത്ര പേർ ഇപ്പോൾ സിനിമയിലുണ്ട്; ബാബു ആന്റണിയുടെ മകൻ സിനിമയിൽ വന്നതോടെ ചോദ്യവുമായി ആരാധകർ; ഉത്തരം പറഞ്ഞ് ബാബു ആന്റണി!

സിനിമാ താരങ്ങളുടെ മക്കൾ അല്ലാതെ എത്ര പേർ ഇപ്പോൾ സിനിമയിലുണ്ട്; ബാബു ആന്റണിയുടെ മകൻ സിനിമയിൽ വന്നതോടെ ചോദ്യവുമായി ആരാധകർ; ഉത്തരം പറഞ്ഞ് ബാബു ആന്റണി!

കഴിഞ്ഞ ദിവസമായിരുന്നു നടൻ ബാബു ആന്റണിയുടെ മകൻ ആർതർ ആന്റണിയും സിനിമയിലേക്ക്‌ എത്തുന്നു എന്ന വാർത്ത ആരാധകർ ഏറ്റെടുത്തത്. ഇപ്പോഴിതാ, വാർത്തയ്ക്ക് താഴെയായി ഒരു പ്രക്ഷകൻ കുറിച്ച കമെന്റും അതിന് മറുപടിയായി ബാബു ആന്റണി തന്നെ രംഗത്തുവന്നതും ശ്രദ്ധേയമാവുകയാണ്.

സിനിമാ താരങ്ങളുടെ മക്കൾ അല്ലാതെ എത്ര പേർ ഇപ്പോൾ സിനിമയിലുണ്ട്? എന്നാണ് ഒരാൾ ചോദിച്ചത്. സിനിമാ നടന്റെ മക്കൾക്ക് എല്ലാം സിനിമയിൽ അവസരം കിട്ടുകയാണ് എന്ന ധ്വനി ഈ ചോദ്യത്തിൽ കാണാം. അത്തരത്തിൽ ഒരു കുറ്റപ്പെടുത്തലാണ് ഈ ചോദ്യം എന്ന് നിരീക്ഷിക്കാവുന്നതാണ്. എന്നാൽ ഇതിന് മറുപടിയുമായി ബാബു ആന്റണി തന്നെ രംഗത്തുവന്നതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.

ആരാധകൻ ചോദിച്ച ചോദ്യത്തിന് വളരെശരിയായ ഉത്തരം തന്നെയാണ് താരം നൽകിയത്. മോഹൻലാൽ, മമ്മൂട്ടി സുരേഷ്‌ഗോപി ബാബു ആന്റണി ജയറാം ഈ ലിസ്റ്റ് വളരെ വലുതാണ് എന്നാണ് ബാബു ആന്റണി തന്നെ കമെന്റായി കുറിച്ചത്.

“അപ്പോൾ കാലു മടക്കി തൊഴിച്ചു വീഴ്ത്താൻ മാത്രമല്ല കൗണ്ടർ അടിച്ചു വീഴ്ത്താനും അണ്ണന് അറിയാമായിരുന്നു .എന്‍റെ ബാബു ആന്റണി അണ്ണാ നിങ്ങളുടെ എല്ലാ സിനിമയും കണ്ടിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും ഒരു തമാശ പറയുന്നത് കേട്ടിട്ടില്ല . ഇത്രയൊക്കെ ഹ്യൂമർ സെൻസ് ഉണ്ടായിരുന്നിട്ടും നിങ്ങൾ എന്താണ് ഭായ് പണ്ട് അങ്ങനെ… ” എന്നാണ് ഈ കമെന്റ് കണ്ട് ആരാധകർ പ്രതികരിച്ചത്.

ഇതേസമയം, മിക്സഡ്‌ മാർഷ്യൽ ആർട്സിൽ ഫസ്റ്റ്‌ ഡാൻ ബ്ലാക്ക്‌ ബെൽറ്റ്‌ കരസ്ഥമാക്കിയ ആർതർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മൾട്ടിലിംഗ്വൽ ചിത്രം ‘ദ ഗ്രേറ്റ്‌ എസ്കേപ്‌’ ഷൂട്ടിംഗ്‌ പുരോഗമിക്കുകയാണ് . സൗത്ത്‌ ഇന്ത്യൻ യു.എസ്‌ ഫിലിംസിൻ്റെ നിർമാണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാളിയായ സന്ദീപ്‌ ജെ.എൽ ആണ്‌ സംവിധാനം നിർവഹിക്കുന്നത്.

ആക്ഷൻ ഡ്രാമയായൊരുങ്ങുന്ന ഈ ചിത്രത്തിലേയ്ക്ക്‌ ഓഡീഷനിലൂടെയാണ്‌ ആർതർ തെരഞ്ഞെടുക്കപ്പെട്ടത്‌. 2013 ൽ ഇടുക്കി ഗോൾഡിൽ ഒരു ചെറിയ കഥാപാത്രത്തെ ആർതർ അവതരിപ്പിച്ചിരുന്നു.

16 കാരനായ ആർതറിനെ തേടി നിരവധി അവസരങ്ങൾ തേടിയെത്തിയിരുന്നുവെങ്കിലും, വിദ്യാഭ്യാസം മുടങ്ങരുത്‌ എന്ന കാരണത്താൽ സിനിമാ പ്രവേശനത്തോട്‌ ബാബു ആന്റണി താത്പര്യക്കുറവ്‌ കാണിച്ചിരുന്നു. യു.എസിൽ ഷൂട്ട്‌ നടക്കുന്നതിനാലും വിദ്യാഭ്യാസത്തിന് തടസങ്ങൾ ഇല്ലാത്തതിനാലുമാണ് ‘ദ ഗ്രേറ്റ്‌ എസ്കേപി’ൽ മകനെ അഭിനയിപ്പിക്കാൻ ബാബു ആന്റണി തീരുമാനിച്ചത്. മികച്ച കഥാപാത്രങ്ങളും തിരക്കഥയും ലഭിച്ചാൽ ആർതർ നായകനായുള്ള ചിത്രങ്ങളും പ്രതീക്ഷിക്കാമെന്നും ബാബു ആൻ്റണി കൂട്ടിച്ചേർത്തു.

about babu antony

More in Malayalam

Trending

Recent

To Top