Malayalam
ഈ ദീപാവലി പുതിയ ഇടത്താണ് ; ആര്യ ബഡായിയുടെ ജീവിതത്തിലേക്ക് എത്തിയ പുത്തൻ സന്തോഷം; ആഗ്രഹം സഫലമായ സ്ഥിതിയ്ക്ക് ഇനി സുഖമായി ജീവിക്കട്ടെ ; ആശംസകളുമായി ആരാധകരും!
ഈ ദീപാവലി പുതിയ ഇടത്താണ് ; ആര്യ ബഡായിയുടെ ജീവിതത്തിലേക്ക് എത്തിയ പുത്തൻ സന്തോഷം; ആഗ്രഹം സഫലമായ സ്ഥിതിയ്ക്ക് ഇനി സുഖമായി ജീവിക്കട്ടെ ; ആശംസകളുമായി ആരാധകരും!
മലയാള കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ആര്യ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ആര്യ ജനപ്രീതി നേടിയെടുത്തത് . ബഡായി ബംഗ്ലാവിലൂടെയും പിന്നെ ബിഗ് ബോസിലൂടെയും പ്രശസ്തയായ താരം തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബത്തെ കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കാറുള്ള വ്യക്തി കൂടിയാണ്. ഏറ്റവും കൂടുതല്‍ ആര്യ ആഗ്രഹിച്ചത് സ്വന്തമായൊരു വീട് വേണം എന്നതാണ്. പല അഭിമുഖങ്ങളിലും നടിയത് സൂചിപ്പിക്കുകയും ചെയ്തു. ഇത്തവണത്തെ ദീപാവലി ആഘോഷത്തിനൊപ്പം ആ സന്തോഷം കൂടി ആരാധകരുമായി പങ്കുവെക്കുകയാണ് ആര്യയിപ്പോള്‍.
ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുത്തന്‍ പോസ്റ്റിലൂടെ താന്‍ ഏറെ കാത്തിരുന്ന നിമിഷമാണെന്ന് ആര്യ പറയുകയാണ്.
കുറിപ്പിൽ എഴുതിയിരിക്കുന്നത് വായിക്കാം… ‘ഇത്തവണത്തെ ദീപാവലി പുതിയൊരു സ്ഥലത്താണ്. വളരെ മനോഹരവും എന്റെ ഹൃദയം നിറഞ്ഞ നിമിഷവുമാണിത്. എന്റെ പുതിയ വീട്ടില്‍ മനോഹരമായി ആഘോഷിച്ച ആദ്യത്തെ ഉത്സവം. നിങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷകരവും സുരക്ഷിതവുമായൊരു ദീപാവലി ഉണ്ടായിരിക്കട്ടേ എന്ന് ആശംസിക്കുകയാണ്’. എന്നും പറഞ്ഞ് പുതിയ വീട്ടില്‍ നിന്നുള്ള ചിത്രങ്ങളടക്കം ആര്യ പങ്കുവെച്ചിരിക്കുകയാണ്. പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതും ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പൂത്തിരി കത്തിക്കുന്ന വീഡിയോസുമെല്ലാം നടി പങ്കുവെച്ചു.”
പോസ്റ്റിന് പിന്നാലെ വീട് കിട്ടിയല്ലോ എന്ന സന്തോഷം പങ്കുവെച്ച് ആര്യയുടെ ആരാധകരും എത്തി. നടിയുടെ പോസ്റ്റിന് താഴെ ഇതിനെ കുറിച്ച് സൂചിപ്പിച്ച് കൊണ്ടുള്ള നൂറ് കണക്കിന് മെസേജുകള്‍ വന്ന് നിറയുകയാണ്. ആഗ്രഹം സഫലമായ സ്ഥിതിയ്ക്ക് ഇനി സുഖമായി ജീവിക്കട്ടെ എന്ന് തുടങ്ങി പ്രാർത്ഥനകളോടെയുള്ള കമെന്റുകളും കാണാം. എന്നാല്‍ ആര്യയുടെ പുത്തന്‍ വീട് എവിടെയാണെന്ന് ചിലര്‍ ചോദിച്ചതോടെയാണ് ഇത് വാടകയ്ക്ക് എടുത്ത വീടാണെന്ന് നടി സൂചിപ്പിച്ചത്.
നിലവിലുള്ള വീട്ടില്‍ നിന്നും കൊച്ചിയിലേക്കാണോ അതോ തിരുവനന്തപുരത്താണോ ആര്യ വീട് വാങ്ങിയതെന്ന കാര്യം വ്യക്തമല്ല. ഇനിയുള്ള ദിവസങ്ങളില്‍ അത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ നല്‍കുമെന്നാണ് കരുതുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതോടെയാണ് വീട് വാങ്ങിക്കുന്നതിനെ കുറിച്ചടക്കമുള്ള വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ആര്യ പങ്കുവെക്കുന്നത്. ബിഗ് ബോസ് വിന്നറിന് ലഭിക്കുന്ന ഫ്ളാറ്റിനെ കുറിച്ചും സംസാരം ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് കാരണം മത്സരം പാതി വഴിയില്‍ അവസാനിച്ചതിനാല്‍ വിന്നറിനെ തീരുമാനിക്കാന്‍ സാധിച്ചിരുന്നില്ല.
ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം സിംഗിള്‍ മദറായി കഴിയുകയാണ് ആര്യയിപ്പോള്‍. മകള്‍ റോയയ്ക്കൊപ്പമാണ് താമസം. രണ്ടാമതൊരു പ്രണയം വന്ന് ചേര്‍ന്നെങ്കിലും അത് നഷ്ടപ്പെട്ടതിന്റെ വിഷാദത്തിലായിരുന്നു. ബിഗ് ബോസില്‍ പോയി തിരിച്ച് വന്നപ്പോഴെക്കും മൂന്ന് വര്‍ഷത്തോളമായി ഉണ്ടായിരുന്ന ബന്ധം നഷ്ടപ്പെട്ട് പോവുകയാണ് ചെയ്തത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇനിയും പുതിയൊരു പങ്കാളിയെ താന്‍ തേടുന്നുണ്ടെന്ന കാര്യം ആര്യ വെളിപ്പെടുത്തി. ആദ്യ ഭര്‍ത്താവിനോടും ഇപ്പോഴും പഴയ സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് ആര്യ. നിലവിൽ വാൽക്കണ്ണാടി എന്ന ഏഷ്യാനെറ്റ് പരിപാടിയുടെയും തിളങ്ങുന്നുണ്ട് താരം.
about arya badai
