Connect with us

വളരെ ശുദ്ധനായ ഒരു മനുഷ്യന്‍ കാപട്യങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യ സ്‌നേഹി തന്റെ അദ്ധ്വാനത്തില്‍ നിന്നും ഈ കോവിഡ് കാലത്ത് 25 ലക്ഷം രൂപയില്‍ അധികം ചെലവാക്കിയ മനുഷ്യന്‍..ഞാന്‍ ചില കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെയ്യരുത് എന്ന് പറഞ്ഞു തടഞ്ഞ മനുഷ്യന്‍; കുറിപ്പ് വൈറൽ

Malayalam

വളരെ ശുദ്ധനായ ഒരു മനുഷ്യന്‍ കാപട്യങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യ സ്‌നേഹി തന്റെ അദ്ധ്വാനത്തില്‍ നിന്നും ഈ കോവിഡ് കാലത്ത് 25 ലക്ഷം രൂപയില്‍ അധികം ചെലവാക്കിയ മനുഷ്യന്‍..ഞാന്‍ ചില കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെയ്യരുത് എന്ന് പറഞ്ഞു തടഞ്ഞ മനുഷ്യന്‍; കുറിപ്പ് വൈറൽ

വളരെ ശുദ്ധനായ ഒരു മനുഷ്യന്‍ കാപട്യങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യ സ്‌നേഹി തന്റെ അദ്ധ്വാനത്തില്‍ നിന്നും ഈ കോവിഡ് കാലത്ത് 25 ലക്ഷം രൂപയില്‍ അധികം ചെലവാക്കിയ മനുഷ്യന്‍..ഞാന്‍ ചില കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെയ്യരുത് എന്ന് പറഞ്ഞു തടഞ്ഞ മനുഷ്യന്‍; കുറിപ്പ് വൈറൽ

അന്‍പത് ലക്ഷം രൂപ മുടക്കിയ വണ്ടിയാണ് കോണ്‍ഗ്രസ്സിന്റെ ആളുകള്‍ തല്ലിപ്പൊളിച്ചതെന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. ജോജു സ്വന്തം അധ്വാനം കൊണ്ട് നേടിയെടുത്തതാണ് ഈ നേട്ടങ്ങളെന്നും വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികള്‍ക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ലെന്നും അഖില്‍ പറയുന്നു. ജോജു ജോര്‍ജ് നായകനാകുന്ന പുതിയ ചിത്രം ‘ഒരു താത്വിക അവലോകനത്തിന്റെ’ സംവിധായകനാണ് അഖില്‍.

അഖിലിന്റെ വാക്കുകളിലേക്ക്

‘നിനക്ക് കാശുണ്ടായിട്ടാടാ’….ഇന്ന് കേട്ട ഒരു മഹത് വചനം. അതെ കാശുണ്ടായിട്ടാണ്.. കുറെ മനുഷ്യര്‍ കാശുണ്ടാക്കിയത് കൊണ്ടാണ് നിനക്കൊക്കെ സമരം ചെയ്യാന്‍ റോഡുണ്ടായത്. കുറെ പാവങ്ങള്‍ക്ക് പെന്‍ഷന്‍ കൊടുക്കാനും കിറ്റ് കൊടുക്കാനും സര്‍ക്കാരിന് കഴിയുന്നത്. അവരാരും ഒരു രാഷ്ട്രീയക്കാരനെയും പോലെ അഴിമതി കാണിച്ചിട്ടൊ ..ബക്കറ്റ് എടുത്ത് തെരുവില്‍ ഇറങ്ങിയിട്ടൊ നാട്ടുകാരെ പിഴിഞ്ഞു പിരിവെടുത്തിട്ടോ അല്ല കാശുണ്ടാക്കിയത്, സ്വന്തം കഴിവില്‍ വിശ്വസിച്ചു ലക്ഷ്യങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ചു സ്വപ്രയത്‌നം കൊണ്ട് നേടി എടുത്തതാണ് പണം.

അപ്പോള്‍ അതിനെ ബഹുമാനിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പുച്ഛിക്കരുത്.പാവപ്പെട്ടന്‍ ഒരു മാസം പെട്രോള്‍-ഡീസല്‍ ആയി പരമാവധി 2000 ,3000 കളയുമ്പോള്‍ പണം ഉള്ളവന്‍ 20000,30000 കളയും. അതിന്റെ സിംഹ ഭാഗവും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നികുതി ആണ്..അവന്‍ കാശ് നികുതി ആയി നല്‍കുന്നത് കൊണ്ടാണ് ഈ സിസ്റ്റം ഇങ്ങനെ ചലിക്കുന്നത്..

ഇനി നീയൊക്കെ തല്ലി പൊളിച്ച ജോജു ചേട്ടന്റെ ഡിഫന്‍ഡര്‍ 28 ശതമാനം ജിഎസ്ടിയും 20 ശതമാനം റോഡ് ടാക്സും അടച്ചിട്ടാണ് അയാള്‍ വാങ്ങിയത് കുറഞ്ഞത് 50 ലക്ഷം രൂപ സര്‍ക്കാരില്‍ എത്തി. ഒന്നല്ല കോടികള്‍ വില വരുന്ന 6 വാഹനങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതെല്ലാം വാങ്ങിയത് ഇത്പോലെ ലക്ഷങ്ങള്‍ നികുതി അടച്ചിട്ടാണ്..

അത് പോലെ ഓരോ സിനിമയിലും അഭിനയിക്കുമ്പോള്‍ ഇന്‍കം ടാക്സും ജിഎസ്ടിയും അടയ്ക്കും. എന്റെ സിനിമയില്‍ അഭിനയിച്ചതിനു 10.80 ലക്ഷം ജിഎസ്ടി, 6 ലക്ഷം ഇന്‍കം ടാക്സും ചേര്‍ത്തു 16.80 ലക്ഷം സര്‍ക്കാരില്‍ അദ്ദേഹം അടച്ചിട്ടുണ്ട്…

ഇത്തരത്തില്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ നികുതി ആയി അദ്ദേഹം അടയ്ക്കുന്നു. സാധാരണക്കാരനെ നീയൊക്കെ രക്ഷിക്കുന്നതിനെക്കാള്‍ കൂടുതല്‍ ഇവരൊക്കെ രക്ഷിക്കുന്നു.അത് കൊണ്ട് തന്നെ ആത്മാര്‍ഥമായി ഹൃദയത്തില്‍ കൈ വെച്ചു അയാള്‍ക്ക് പറയാം. എന്ത് അലമ്പു പരുപാടി ആണ് നിയൊക്കെ നടു റോഡില്‍ കാണിക്കുന്നതെന്ന്..

തെമ്മാടിത്തരം കാണിച്ചിട്ട് അതിനെ ന്യായീകരിക്കുമ്പോള്‍ ഇവിടെ ഉള്ള എല്ലാ ജനങ്ങളും കഴുതകള്‍ ആണെന്ന് കരുതി മുന്നോട്ട് പോവരുത്.

സമരത്തിനെതിരെ പ്രതികരിച്ചു എന്നതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വണ്ടി അടിച്ചു പൊട്ടിച്ച തെമ്മാടികള്‍ ഇപ്പോള്‍ ഇത്തരത്തില്‍ നടത്തുന്ന പ്രതികരണത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുന്നു. വളരെ ശുദ്ധനായ ഒരു മനുഷ്യന്‍ കാപട്യങ്ങള്‍ ഇല്ലാത്ത ഒരു മനുഷ്യ സ്‌നേഹി തന്റെ അദ്ധ്വാനത്തില്‍ നിന്നും ഈ കോവിഡ് കാലത്ത് 25 ലക്ഷം രൂപയില്‍ അധികം ചെലവാക്കിയ മനുഷ്യന്‍..ഞാന്‍ ചില കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ഇടട്ടെ എന്ന് ചോദിച്ചപ്പോള്‍ ചെയ്യരുത് എന്ന് പറഞ്ഞു തടഞ്ഞ മനുഷ്യന്‍..

അയാള്‍ സ്വന്തം അദ്ധ്വാനം കൊണ്ട് നേടിയെടുത്ത നേട്ടങ്ങള്‍. അയാളുടെ വാഹനം അടിച്ചു പൊട്ടിച്ച തെമ്മാടികള്‍ക്ക് സമയത്തിന്റെയോ പണത്തിന്റെയോ വില അറിയില്ല..

നിങ്ങള്‍ക്ക് നട്ടെല്ലുണ്ടെങ്കില്‍ പോയി കേന്ദ്ര മന്ത്രിമാരെയോ സംസ്ഥാന മന്ത്രിമാരെയോ തടയുക..അല്ലാതെ നടു റോഡില്‍ കുറെ പാവപ്പെട്ടവരുടെ ജീവിതം തകര്‍ത്തു കൊണ്ടവരുത് സമരം..സമരം ചെയ്യുന്നത് നീതി നടപ്പിലാക്കാന്‍ വേണ്ടി ആവണം അല്ലാതെ വാര്‍ത്ത ചാനലില്‍ മുഖം വരാന്‍ ഉള്ള ഉടായിപ്പ് ആവരുത്..

More in Malayalam

Trending

Recent

To Top