Connect with us

കൂടെവിടെ ആരാധകർക്ക് സന്തോഷവാർത്ത; നയനയുടെ ഋഷ്യം ഇനി സ്‌ക്രീനിൽ കാണാം; സീരിയൽ ആരാധികയും ഇനി എഴുത്തിന്റെ ലോകത്തേക്ക്!

Malayalam

കൂടെവിടെ ആരാധകർക്ക് സന്തോഷവാർത്ത; നയനയുടെ ഋഷ്യം ഇനി സ്‌ക്രീനിൽ കാണാം; സീരിയൽ ആരാധികയും ഇനി എഴുത്തിന്റെ ലോകത്തേക്ക്!

കൂടെവിടെ ആരാധകർക്ക് സന്തോഷവാർത്ത; നയനയുടെ ഋഷ്യം ഇനി സ്‌ക്രീനിൽ കാണാം; സീരിയൽ ആരാധികയും ഇനി എഴുത്തിന്റെ ലോകത്തേക്ക്!

മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ. കഥയിൽ ഋഷി സൂര്യ ജോഡികൾ തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് പരമ്പരയെ വ്യത്യസ്തമാക്കുന്നത്. അത്രത്തോളം പ്രണയം നിറഞ്ഞ കാഴ്‌ചയാണ് ഇരുവരും ചേർന്ന് സമ്മാനിക്കുന്നത്. അതോടൊപ്പം വേറിട്ട കഥയും കൂടെവിടെയുടെ പ്രത്യേകതയാണ്.

2021 ജനുവരി 4 ന് ആണ് സീരിയൽ ആരംഭിക്കുന്നത്. ബംഗാളി സീരിയൽ മോഹറിന്റെ മലയാളം പതിപ്പാണ് നമ്മുടെ മലയാളം കൂടെവിടെ . മലയാളം കൂടാതെ മറാത്തി, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് എല്ലാ ഭാഷയിലും സീരിയലിന് ലഭിക്കുന്നത്.

മലയാളം കൂടെവിടെ പരമ്പരയിൽ ഇടയ്ക്ക് ഋഷി സൂര്യ കോമ്പിനേഷൻ സീൻ ഇല്ലാതെവന്നപ്പോൾ നയന താര എന്ന ഒരു കൂടെവിടെ ആരാധിക എഴുതിയ എഴുത്തുകൾ ആരാധക ശ്രദ്ധ പിടിച്ചുപറ്റി. നിസാരമായി കൂടെവിടെ പ്രൊമോ വീഡിയോയ്ക്ക് താഴെ എഴുതിയ ഒരു കുഞ്ഞ് കഥ ആരാധകർക്കൊപ്പം മെട്രോ സ്റ്റാർ ചാനലും പുറത്തുവിട്ടിരുന്നു . നയനയുടെ ഋഷ്യം എന്ന പേരിൽ ആകെ 39 ഭാഗങ്ങളാണ് നയന എഴുതിയിട്ടുള്ളത്. അത് പൂർണ്ണമായി 34 ഭാഗങ്ങളിൽ ഉൾപ്പെടുത്തി മെട്രോ സ്റ്റാർ ചാനലിൽ കാണാവുന്നതാണ്,

ഇപ്പോഴിതാ നയന ആരാധകർക്ക് വേണ്ടി ഒരു അടിപൊളി സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. നയനയുടെ ഋശ്യത്തിന് വലിയൊരു അംഗീകാരം കിട്ടിയ വാർത്തയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇനി നയനയും ഒഫിഷ്യൽ കൂടെവിടെ ക്രിയേറ്റിവ് സപ്പോർട്ട് ടീമിൽ അംഗമാവുകയാണ്. എല്ലാവരും നയനയുടെ കഥ ആസ്വദിക്കുന്നതിനൊപ്പം ആഗ്രഹിച്ചിരുന്ന ഒരു കാര്യമായിരുന്നു നയനയുടെ ഋഷ്യം സ്‌ക്രീനിൽ കാണണം എന്നുള്ളത്. അതാണ് ഇനി സാധ്യമാക്കാൻ പോകുന്നത്. നയന തന്നയായിരുന്നു കഴിഞ്ഞ ദിവസം സന്തോഷവാർത്ത ആരാധകരെ അറിയിച്ചെത്തിയത്.

വിശദമായി അറിയാൻ വീഡിയോ കാണുക!

about koodevide

More in Malayalam

Trending

Recent

To Top