Bollywood
ആര്യൻ ഇറങ്ങിയതിന് പിന്നാലെ ജയിലിൽ സംഭവിച്ചത് മറ്റൊന്ന്! ആ ദുരൂഹത തുടരുന്നു.. ലോകോത്തര ട്വിസ്റ്റ്! കാര്യങ്ങളുടെ പോക്ക് കണ്ടോ?
ആര്യൻ ഇറങ്ങിയതിന് പിന്നാലെ ജയിലിൽ സംഭവിച്ചത് മറ്റൊന്ന്! ആ ദുരൂഹത തുടരുന്നു.. ലോകോത്തര ട്വിസ്റ്റ്! കാര്യങ്ങളുടെ പോക്ക് കണ്ടോ?
ആഡംബര കപ്പലിലെ ലഹരി പാർട്ടി കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ അറസ്സും അതിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചയുമായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നത്. ഒടുവിൽ താരുപുത്രന് ജാമ്യം ലഭിച്ചു. ജയില്‍ മോചിതനായതോടെ ബാന്ദ്രയിലെ ഷാരൂഖ് ഖാന്റെ ആഢംബര വസതിയായ മന്നത്തില്‍ തിരിച്ചെത്തിയിരിക്കുകയാണ്. എന്നാൽ കേസിൽ ആര്യന്റെ കൂട്ടുപ്രതികളായ അർബ്ബാസ് മർച്ചന്റും മുൻമുൻ ധമേച്ചയും ഇപ്പോഴും ജയിലിൽ തന്നെയാണ്. മൂന്ന് പേർക്കും ഒരുമിച്ചാണ് ജാമ്യം ലഭിച്ചതെങ്കിലും കൂട്ടുപ്രതികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ജാമ്യ ഉത്തരവുമായി ബന്ധപ്പെട്ട ചില രേഖകൾ തയ്യാറാക്കുന്നതിൽ വന്ന കാലതാമസമാണ് അർബാസിന്റെ മോചനത്തിന് തടസ്സമെന്ന് അഭിഭാഷകർ പറയുന്നു. അർബ്ബാസിന്റെ ജാമ്യ ഉത്തരവ് ഇതുവരെ ആർതർ റോഡ് ജയിലിൽ എത്തിയിട്ടില്ല. മോഡലായ മുൻ മുൻ ധമേച്ചയ്ക്ക് ജാമ്യം നിൽക്കാൻ ഉള്ള ആളെ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇതിൽ ഇളവ് തേടി അഭിഭാഷകർ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും എൻസിബി എതിർത്തു. ഇനിയുള്ള ദിവസങ്ങൾ കോടതി അവധിയായതിനാൽ അവധിക്കാല ബെഞ്ചിനെ സമീപിക്കാൻ ജഡ്ജ് ആവശ്യപ്പെട്ടിട്ടുണ്ട്.
ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട് ഒക്ടോബർ 3 നാണ് ആര്യൻ ഖാനെയും കൂട്ടാളികളെയും എൻസിബി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് ആര്യൻ ഖാൻ തെറ്റുകാരനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്. എൻസിബി കേസ് കെട്ടിച്ചമച്ചതാണ് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു. വാദങ്ങൾക്കൊടുവിൽ 22 ദിവസത്തെ ജയിൽ വാസം അവസാനിപ്പിച്ച് ഇന്നലെ 11 മണിയോടെ ആര്യൻ പുറത്തിറങ്ങി. എന്നാൽ കൂട്ടുപ്രതികൾ ഇനിയും പുറത്തിറങ്ങിയിട്ടില്ല എന്ന കാര്യം കേസിൽ ശ്രദ്ധേയമാണ്. ഇവർ ഇന്ന് പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ആര്‍തര്‍ റോഡ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മകനെ കൊണ്ടുപോവാന്‍ ഷാരൂഖ് നേരിട്ടെത്തുകയായിരുന്നു. താരപുത്രന് കുറച്ച് ദിവസം മന്നത്തില്‍ കഴിയുമെന്നും വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്നുമാണ് വിവരം. സുരക്ഷ മുന്‍നിര്‍ത്തി മന്നത്തിലേയ്ക്ക് ആരും സന്ദര്‍ശനത്തിനായി എത്തരുതെന്നാണ് ഷാരൂഖ് സുഹൃത്തുക്കളോടും ബന്ധുക്കളോടും അറിയിച്ചിരിക്കുന്നത്. താരത്തിന്റെ മാനേജര്‍ പൂജ ദദ്ലാനിയും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. കുടുംബസുഹൃത്തുക്കളോടടക്കം ആര്യനെ സന്ദര്‍ശിക്കാന്‍ മന്നത്തിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അവര്‍ നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ജയിലില്‍ നിന്നിറങ്ങിയ താരപുത്രനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. മന്നത്തിന് മുന്നിലും വലിയ ജനാവലിയാണ് ആര്യനെ വരവേല്‍ക്കാന്‍ എത്തിയത്.
അതേസമയം മകൻ തിരിച്ചെത്തിയതിന്റെ സന്തോഷത്തിൽ ഷാരൂഖ് ഖാൻ സിദ്ധിവിനായക് ക്ഷേത്രത്തിൽ ദർശനം നടത്തിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട് . ഷാരൂഖ് ഖാനുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഷാരൂഖ് ഖാൻ എല്ലാ വർഷവും കുടുംബത്തോടൊപ്പം മന്നത്തിൽ വിനായക ചതുർഥി ആഘോഷിക്കാറുണ്ട്. വീട്ടിൽ ഗണപതി വിഗ്രഹം പോലും സൂക്ഷിച്ചിട്ടുണ്ടെന്ന് ഷാരൂഖുമായി അടുത്ത് ബന്ധമുള്ളവർ വെളിപ്പെടുത്തിയിട്ടുണ്ട്. മകൻ മോചിതനായ ശേഷം വളരെ സന്തോഷത്തിലാണ് ഷാരൂഖ് എന്നും ഗണപതി ഭഗവാന് നന്ദി പ്രകടിപ്പിക്കാനാണ് ക്ഷേത്ര ദർശനം നടത്തുന്നതെന്നുമാണ് വിവരം.
സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത ഷാരൂഖ് ഖാൻ എല്ലാ വർഷവും വിനായക ചതുർഥി ദിനത്തിൽ ആശംസകൾ നേർന്ന് എത്താറുണ്ട്. തന്റെ വീട്ടിലെ ഗണപതി വിഗ്രഹത്തിന്റെ ഫോട്ടോയാണ് ഷാരൂഖ് പങ്കുവെയ്ക്കാറുള്ളത് എന്ന കാര്യം ശ്രദ്ദേയമാണ്
