മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി… മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നതിന് പിന്നിലെ കാരണം; തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാര്‍
മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി… മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നതിന് പിന്നിലെ കാരണം; തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാര്‍
മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി… മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നതിന് പിന്നിലെ കാരണം; തുറന്ന് പറഞ്ഞ് എം.ജി ശ്രീകുമാര്‍
മലയാളികള്ക്കേറം ഇഷ്ടപ്പെട്ട ഒരുപടി മികച്ച ഗാനങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ഗായകനാണ് എംജി ശ്രീകുമാര്‍. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് അദ്ദേഹം. മമ്മൂട്ടിക്ക് വേണ്ടി അധികം പാടാത്തത് എന്തുകൊണ്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.
തന്റെ തുടക്ക കാലം മുതല്‍ ഇന്നു വരെ ലാലിന് വേണ്ടി താന്‍ പാടിയിട്ടുണ്ടെന്നും അത് അങ്ങനെ ആയി തീര്‍ന്നതാണ് എന്നാണ് എം.ജി പറയുന്നത്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഗായകന് പ്രതികരിച്ചത്.
തുടക്കം മുതല്‍ ഇന്നലെ വരെ താന്‍ ലാലിന് വേണ്ടി പാടിയിട്ടുണ്ട്. അതങ്ങനെ ആയി തീര്‍ന്നതാണ്. താന്‍ ചിത്രം സിനിമയില്‍ പാടിയപ്പോള്‍ എല്ലാവരും പറഞ്ഞു. ലാലിന്റെ ശബ്ദവുമായി സാമ്യമുണ്ടന്ന്. അത് ഇന്നും തുടര്‍ന്ന് പോരുന്നു. ഇനി റിലീസ് ചെയ്യാനുള്ള ആറാട്ട്, മര്ക്കാര്, ബ്രോ ഡാഡി തുടങ്ങിയവയിലൊക്കെ ലാലിന് വേണ്ടി പാടാനായി. മോഹന്‍ലാലിന് വേണ്ടി പാടിയത് ആള്‍ക്കാരങ്ങ് സമ്മതിച്ചപ്പോള്‍ താന്‍ ലാലിന്റെ പാട്ടുകാരനായി. എങ്കിലും മറ്റ് നടന്മാര്ക്കു വേണ്ടിയും താന്‍ കുറെ പാടിയിട്ടുണ്ട്. അന്നൊക്കെ ദാസേട്ടനായിരുന്നു മമ്മൂട്ടിക്ക് വേണ്ടി പാടിയിരുന്നത്. അന്ന് പലരും പറയും, മമ്മൂട്ടിക്ക് തന്റെ ശബ്ദം ചേരില്ലെന്ന്. പക്ഷേ പില്ക്കാലത്ത് കൊച്ചുപിള്ളേര് വരെ മമ്മൂക്കയ്ക്ക് വേണ്ടി പാടി.
അപ്പോഴൊക്കെ താന്‍ ഇരുന്ന് ചിരിക്കാറുണ്ട്. തന്റെ ശബ്ദം മാത്രമെന്താ മമ്മൂട്ടിക്ക് ചേരില്ലെന്ന് പറയുന്നതെന്ന് ആലോചിക്കാറുണ്ട്. എന്നാലും ഒരു സത്യം പറയാം. മമ്മുട്ടി പൗരുഷത്തിന്റെ പര്യായമാണ്. അദ്ദേഹത്തിന് ദാസേട്ടന് പാടുന്നതു പോലെ വേറെ ആര് പാടിയാലും ചേരില്ല. അതാണ് യാഥാര്‍ത്ഥ്യം എന്നാണ് എം.ജി ശ്രീകുമാര്‍ പറയുന്നത്.
ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്നു ആരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുൻ മാനേജർ രംഗത്ത് എത്തിയരുന്നത്. ടൊവിനോ തോമസ് ചിത്രം നരിവേട്ടയ്ക്ക്...
വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തുക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമയ്ക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും ബിബിൻ ജോർജിനേയും...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...