Malayalam
ഒന്നിച്ചഭിനയിച്ച നടനൊപ്പം പ്രണയത്തിലാണെന്ന് വാർത്തകൾ വരും; ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ മുന്നോട്ട് എന്താവുമെന്ന് അറിയില്ല; പക്ഷെ ഇപ്പോൾ അതിൽ ഒരു തീരുമാനം ആയി ; കസ്തൂരിമാൻ താരം കീർത്തി പറയുന്നു !
ഒന്നിച്ചഭിനയിച്ച നടനൊപ്പം പ്രണയത്തിലാണെന്ന് വാർത്തകൾ വരും; ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ മുന്നോട്ട് എന്താവുമെന്ന് അറിയില്ല; പക്ഷെ ഇപ്പോൾ അതിൽ ഒരു തീരുമാനം ആയി ; കസ്തൂരിമാൻ താരം കീർത്തി പറയുന്നു !
മിനിസ്ക്രീനിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത നടിയാണ് ഡെല്ല ജോര്‍ജ്. ഈ പേരിനെക്കാളും കസ്തൂരിമാനിലെ കീര്‍ത്തി എന്ന് പറഞ്ഞാൽ മാത്രമാണ് പ്രേക്ഷകർ തിരിച്ചറിയുക. തൊടുപുഴക്കാരിയായ നടി ഒറ്റക്കഥാപാത്രം കൊണ്ടാണ് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയത്.
റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ഡെല്ലയ്ക്ക് കസ്തൂരിമാനിലേക്കുള്ള വഴിതുറന്നു കിട്ടുന്നത് . അച്ഛനും അമ്മയും ചേട്ടനും അനിയനും അടങ്ങുന്ന കുടുംബത്തില്‍ നിന്നുമാണ് ഡെല്ല അഭിനയത്തിലേക്ക് എത്തുന്നത്. ഇപ്പോൾ ഡെല്ലയുടെ ഒരു അഭിമുഖമാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്.
ഒരു പ്രമുഖ ഓൺലൈൻ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഡെല്ല പറഞ്ഞ വാക്കുകൾ വായിക്കാം. “കസ്തൂരിമാനിലെ കീര്‍ത്തി എന്ന പേരിലാണ് താനിപ്പോഴും അറിയപ്പെടുന്നത്. ഡെല്ല എന്ന് പേര് പറഞ്ഞാല്‍ പോലും പലര്‍ക്കും അറിയില്ല. അടുത്ത് അറിയുന്നവര്‍ മാത്രമേ ഡെല്ല എന്ന് വിളിക്കാറുള്ളൂ. കസ്തൂരിമാനിന് ശേഷം ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പുറത്തിറങ്ങുമ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു. മുന്‍പൊക്കെ നമ്മുടെ നാട്ടില്‍ ഉള്ളവര്‍ക്കും കോളേജില്‍ ഉള്ളവര്‍ക്കും മാത്രമേ എന്നെ അറിയുമായിരുന്നുള്ളു. ഇപ്പോള്‍ മാസ്ക് വെച്ച് പുറത്ത് ഇറങ്ങിയാല്‍ പോലും ആളുകള്‍ക്ക് എന്നെ മനസിലാവും. അതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണ്. അങ്ങനെ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഡെല്ല പറയുന്നു.
ഡിഗ്രി പൂര്‍ത്തിയാക്കി ഇരിക്കുകയാണ്. അന്നും ഇന്നും ആഗ്രഹം എംഎസ്ഡബ്ല്യൂ ചെയ്യണമെന്നാണ്. അത് നടക്കുമെന്നാണ് കരുതുന്നതെന്നും നടി സൂചിപ്പിച്ചു. സീരിയലില്‍ നിന്നും അടി കിട്ടിയ കഥയെ കുറിച്ചും നടി സൂചിപ്പിച്ചിരുന്നു. ‘ഇന്ദുലേഖ എന്ന സീരിയലില്‍ ഞാന്‍ നെഗറ്റീവ് റോള്‍ ചെയ്തിരുന്നു. അതിലെ ഒരു സീനില്‍ ടൈമിംഗ് തെറ്റിയതാണെന്ന് തോന്നുന്നു. എന്റെ ഓപ്പോസിറ്റ് നിന്ന നായികയാണ് അടിക്കുന്നത്. ഷോട്ട് റെഡിയായി ഇനി അടിച്ചോളൂ എന്ന് പറഞ്ഞതൊക്കെ കേട്ടു. പക്ഷേ അവളുടെ കൈ വന്നത് മാത്രം ഞാന്‍ അറിഞ്ഞില്ല. എല്ലാം ടൈമിംഗ് ആണല്ലോ. എനിക്ക് മുഖമൊന്ന് മാറ്റാനുള്ള സമയം കിട്ടിയില്ല. അതൊരു ഒന്നൊന്നര അടിയായി പോയെന്ന് ചിരിച്ചോണ്ട് ഡെല്ല പറയുന്നു.
സീരിയലിലെ താരത്തിന്റെ പേരിനൊപ്പം ഇഷ്ടം പോലെ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ അതൊന്നും ഒരു പ്രശ്നവുമല്ല. ഇനി ഒരുപാട് സീരിയലുകളില്‍ അഭിനയിക്കുമ്പോള്‍ വേറെയും താരങ്ങളുടെ കൂടെ അഭിനയിക്കണം. ഒന്നിച്ചഭിനയിച്ച നടനൊപ്പം പ്രണയത്തിലാണെന്ന് അന്നേരവും വാര്‍ത്തകള്‍ വരും. ആദ്യമൊക്കെ ഇതിനെ പറ്റി അറിയില്ലാത്തത് കൊണ്ട് ഭയങ്കര സങ്കടമുണ്ടായിരുന്നു. ഇങ്ങനെ ഒക്കെ പറഞ്ഞാല്‍ മുന്നോട്ട് എന്താവുമെന്ന് അറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ അതൊരു വിഷയമില്ല. പറയുന്നവര്‍ എന്ത് വേണമെങ്കിലും പറയട്ടേ എന്നേ വിചാരിക്കുന്നുള്ളു.
ഓഫ് സ്ക്രീനില്‍ ആരോടും ഇതുവരെ ക്രഷ് തോന്നിയിട്ടില്ല. എത്ര നിങ്ങള്‍ ചോദിച്ചാലും ആരുമില്ലെന്ന് തന്നെ പറയും. ഇനിയങ്ങനെ ഒരു ക്രഷ് ഉണ്ടായാല്‍ അങ്ങോട്ടും ഇങ്ങോട്ടും അണ്ടര്സ്റ്റാന്ഡിങ് ആവണം. അതാണ് പ്രധാന കാര്യം. അതുണ്ടെങ്കില്‍ പിന്നെ എല്ലാം അഡ്ജറ്റ് ചെയ്ത് പോകാന്‍ പറ്റും. എന്ത് കാര്യം ഉണ്ടെങ്കിലും അത് പരസ്പരം പറയണം. അവള് അറിയുമ്പോള്‍ വിഷമമാവുമെന്ന് കരുതി മറച്ച് വെക്കാതെ പറയുന്ന ആളായിരിക്കണം. എപ്പോഴും വിളിച്ചോണ്ട് ഇരുന്ന് വര്‍ത്തമാനം പറയണമെന്ന ആഗ്രഹമൊന്നും എനിക്കില്ലെന്നും ഡെല്ല പറഞ്ഞു.
about della
