Connect with us

കളിവീട് VS കസ്തൂരിമാൻ; ജീവ്യയോ അർജയോ ? ചാടിവീണ് ആ മറുപടി ; റബേക്കയുടെയും നിതിന്റെയും പേടി അതുമാത്രം ; എല്ലാം ഡിങ്ക ഭഗവാൻ തുണ; റബേക്കയുടെ വാക്കുകൾ വായിക്കാം!

Malayalam

കളിവീട് VS കസ്തൂരിമാൻ; ജീവ്യയോ അർജയോ ? ചാടിവീണ് ആ മറുപടി ; റബേക്കയുടെയും നിതിന്റെയും പേടി അതുമാത്രം ; എല്ലാം ഡിങ്ക ഭഗവാൻ തുണ; റബേക്കയുടെ വാക്കുകൾ വായിക്കാം!

കളിവീട് VS കസ്തൂരിമാൻ; ജീവ്യയോ അർജയോ ? ചാടിവീണ് ആ മറുപടി ; റബേക്കയുടെയും നിതിന്റെയും പേടി അതുമാത്രം ; എല്ലാം ഡിങ്ക ഭഗവാൻ തുണ; റബേക്കയുടെ വാക്കുകൾ വായിക്കാം!

മിനിസ്ക്രീൻ സീരിയലുകൾ ഇന്ന് കൂടിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം താരങ്ങളോടുള്ള ആരാധനയും കൂടുന്നുണ്ട്. കസ്തൂരിമാൻ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സമ്മാനിച്ച ഓളം ഇന്നും നിലനിൽക്കുകയാണ്. അതിനിടയിലാണ് റബേക്കയുടെ മറ്റൊരു പരമ്പര സൂര്യ ടിവിയിൽ എത്തിയത്. റോജ എന്ന തമിഴ് സീരിയൽ റീമേക് കളിവീട് വളരെ മികച്ച പ്രതികരണങ്ങളോടെ സൂര്യ ടി വിയിൽ സംപ്രേക്ഷകണം നടന്നുകൊണ്ടിരിക്കുകയാണ്.

സീരിയലിന് സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് പേജുകളും മറ്റും സജീവമാണ്. എഡിറ്റിംഗ് വീഡിയോകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുണ്ട്. പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായ സീരിയല്‍ ജോഡിയായിരുന്നു കാവ്യയും ജീവയും. കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് ഇവര്‍ ചര്‍ച്ചയാവുന്നത്. നടന്‍ ശ്രീറാം രാമചന്ദ്രനും റബേക്ക സന്തോഷുമാണ് കാവ്യയും ജീവയുമായി കസ്തൂരിമാനില്‍ എത്തിയത്. ഏഷ്യനെറ്റിലെ ഹിറ്റ് പരമ്പരയായിരുന്നു ഇത്.

നീലകുയില്‍ എന്ന പരമ്പരയിലൂടെ പ്രേക്ഷകുടെ പ്രിയങ്കരനായി മാറിയ നിഥിന്‍ ആണ് കളിവീടിലെ അർജുൻ . അര്‍ജുന്‍ , പൂജ എന്നീ കഥാപാത്രങ്ങളായിട്ട് സ്‌ക്രീനിൽ തകർത്ത് അഭനയിക്കുമ്പോൾ ആർജ ജോഡികളെ പ്രേക്ഷകരും ഹൃദയത്തിലേറ്റി.

മികച്ച സ്വീകാര്യതയാണ് ഈ ജോഡികള്‍ക്ക് ലഭിക്കുന്നത്. ഇപ്പോഴിതാ കാവ്യ- ജീവ ജോഡികളെ പോലെ പൂജയേയും അര്‍ജുനേയും പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നുള്ള കാര്യത്തില്‍ സംശയം ഉണ്ടായിരുന്നതായി റെബേക്ക പറയുന്നു. ഒരു നാഷണൽ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

റെബേക്കയുടെ വാക്കുകള്‍ ഇങ്ങനെ…” പൂജയേയും അര്‍ജുനേയും ആരാധകര്‍ എങ്ങനെ സ്വീകരിക്കുമെന്ന് ആദ്യം സംശയം ഉണ്ടായിരുന്നു. ആദ്യമൊക്കെ ഒരുപാട് വിമര്‍ശനങ്ങള്‍ ലഭിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആളുകള്‍ ഇത് ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ആദ്യം കുറ്റം പറഞ്ഞവര്‍ ഇപ്പോള്‍ ഞങ്ങളുടെ കെമിസ്ട്രിയെ പുകഴ്ത്തുന്നുണ്ട്. ജീവ്യ ആരാധകര്‍ ഇപ്പോള്‍ അര്‍ജയുടെ, അര്‍ജുനും പൂജക്കും അവര്‍ നല്‍കിയിരിക്കുന്ന പേര് , അത്തരം വീഡിയോകള്‍ ഉണ്ടാക്കുന്ന തിരക്കിലാണ് ” താരം പറയുന്നു.

തന്നെ പോലെ നിതിനും ഇക്കാര്യത്തില്‍ പേടിയുണ്ടായിരുന്നുവെന്നും റെബേക്ക പറയുന്നുണ്ട്. നിതിനെ മുന്‍പ് കണ്ട പരിചയം മാത്രമേയുണ്ടായിരുന്നുളളുവെന്നും നടി പറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. രണ്ടു അഭിനേതാക്കള്‍ തമ്മിലുള്ള കെമിസ്ട്രിയാണ് എപ്പോഴും കഥാപാത്രങ്ങളുടെ വിജയവും. ഇപ്പോള്‍ പൂജയെ എല്ലാ ആപത്തില്‍ നിന്ന് രക്ഷിക്കുന്ന ഡിങ്കനാണ് അദ്ദേഹം.

പൂജ- അര്‍ജുന്‍ ജോഡിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നതെങ്കിലും റെബേക്കയ്ക്ക് ഏറെ ഇഷ്ടം കാവ്യയേയും ജീവയേയുമാണ്. ജീവ്യയെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നാണ് നടി പറയുന്നത്. ഏറ്റവും സ്‌പെഷ്യല്‍ ജീവ്യ തന്നെ ആയിരിക്കുമെന്നും താരം പറയുന്നു.”ജീവ്യയെ ജീവിതത്തില്‍ ഒരിക്കലും ഞാന്‍ മറക്കില്ല. മൂന്നര വര്‍ഷത്തോളം പ്രേക്ഷകര്‍ വാരിക്കോരിയാണ് ഞങ്ങള്‍ക്ക് സ്‌നേഹം തന്നത്. എനിക്ക് ഏറ്റവും സ്‌പെഷ്യല്‍ ആയ കഥാപാത്രം അത് കാവ്യ തന്നെയായിരിക്കും,’ റെബേക്ക പറഞ്ഞു.

കൂടാതെ കളിവീട് തന്റെ പ്രിയപ്പെട്ട പ്രൊജക്ട് ആണെന്നും നടി പറയുന്നുണ്ട്. കാരണം…’കൊറോണ കാലത്തു ഒരു സീരിയല്‍ തുടങ്ങുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ഒരു തീരുമാനം തന്നെയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ തുടങ്ങാന്‍ തീരുമാനിച്ചിരുന്ന സീരിയല്‍ ഒരുപാട് കാരണങ്ങള്‍ കൊണ്ട് നവംബര്‍ വരെ നീങ്ങി പോയി. അതുകൊണ്ടു തന്നെ ഈ പ്രൊജക്റ്റ് എനിക്ക് വളരെ പ്രിയപ്പെട്ടതാണ്,’ റെബേക്ക കൂട്ടിച്ചേര്‍ത്തു.

വന്‍ താരനിരയാണ് സീരിയലില്‍ പ്രധാനവേഷത്തില്‍ എത്തുന്നത്. രാഘവന്‍, ശ്രീലത നമ്പൂതിരി, സേതു ലക്ഷ്മി, കൊച്ചു പ്രേമന്‍ തുടങ്ങിയ താരങ്ങളോടൊപ്പം അഭിനയിക്കാന്‍ കഴിയുക എന്നത് വലിയ ഭാഗ്യമാണെന്നാണ് റെബേക്ക പറഞ്ഞു. ‘രാഘവന്‍ സാറിനൊപ്പം, ഞങ്ങളുടെ മുത്തശ്ശനൊപ്പം രണ്ടാം തവണയാണ് ഞാന്‍ അഭിനയിക്കുന്നത്.

അത് പോലെ തന്നെ ശ്രീലത നമ്പൂതിരി, അച്ഛമ്മ, എന്റെ ആദ്യ സിനിമ മുതല്‍ അച്ഛമ്മക്കൊപ്പം ഞാന്‍ അഭിനയിക്കുകയാണ്. ഇവര്‍ രണ്ടു പേരും എപ്പോഴും എന്നെ അമ്പരപ്പിച്ചുകൊണ്ട് ഇരിക്കും. ഈ സീരിയലില്‍ സേതു ലക്ഷ്മിക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എനിക്ക്, എത്ര മികച്ച നടിയാണവര്‍.

ഓരോ സീനിനു മുന്‍പും അവര്‍ ഡയലോഗ് പഠിക്കുന്നത് കണ്ടാല്‍, ശരിക്കും ഇന്‍സ്പിറേഷന്‍ തന്നെയാണ്. അതുപോലെ തന്നെ കൊച്ചു പ്രേമന്‍ സര്‍. ഇവരുടെ ഒക്കെ കൂടെയുള്ള ഓരോ സീനും ഓരോ പാഠമാണ് എന്നെപ്പോലുള്ള തുടക്കക്കാര്‍ക്ക്,’ നടി പറഞ്ഞു.

about kpac lalitha

Continue Reading
You may also like...

More in Malayalam

Trending

Recent

To Top