Malayalam
പഴയ ഉത്സവ ലഹരി, മത്ത് പിടിപ്പിക്കുന്ന ആ ലഹരി സിനിമാ രംഗത്തിന് തിരിച്ച് പിടിക്കാന്‍ സാധിക്കട്ടെ; തിയേറ്ററുകള്‍ തുറക്കുമ്പോള്‍ സന്തോഷം അറിയിച്ച് സുരേഷ് ഗോപി
പഴയ ഉത്സവ ലഹരി, മത്ത് പിടിപ്പിക്കുന്ന ആ ലഹരി സിനിമാ രംഗത്തിന് തിരിച്ച് പിടിക്കാന്‍ സാധിക്കട്ടെ; തിയേറ്ററുകള്‍ തുറക്കുമ്പോള്‍ സന്തോഷം അറിയിച്ച് സുരേഷ് ഗോപി
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ സംസ്ഥാനത്ത് വീണ്ടും തിയോറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സന്തോഷം പങ്കുവച്ചിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി. ‘സിനിമയിലെ വമ്പന്‍ നിര വിട്ടാല്‍ താഴെ ഒരു നിരയുണ്ട്. അവരുടെ ജീവിതത്തിന്റെ പ്രശ്‌നങ്ങള്‍ ഉണ്ട്. അവര്‍ക്കൊക്കെ തങ്ങളുടെ ജീവിതം തിരിച്ചുപിടിക്കുന്നതിന്റെ ഉത്സവമാണ് ഇനിമുതല്‍ അങ്ങോട്ട്. നല്ല ത്രസിപ്പും പ്രസരിപ്പും ഒക്കെ ഉണ്ടാകട്ടെ. ഇതൊരു വലിയ വ്യവസായമാണ്.
എത്രയോ കോടികള്‍ മുടക്കി വര്‍ഷങ്ങള്‍ക്ക് മുമ്പ് പണിതിട്ട തിയറ്ററുകള്‍, ഇന്നത്തെ സാങ്കേതികയിലേക്ക് എത്തിക്കാന്‍ പിന്നെയും കോടികളാണ് ചെലവഴിക്കുന്നത്. അവര്‍ക്കും ജീവിതം തിരിച്ചു പിടിക്കലിന്റേതാണ്. എല്ലാം ആഘോഷമായി മാറട്ടെ. നവംമ്പര്‍ 25ന് എന്റെ സിനിമ കാവലും തിയറ്ററില്‍ എത്തുന്നുണ്ട്. പഴയ ഉത്സവ ലഹരി, മത്ത് പിടിപ്പിക്കുന്ന ആ ലഹരി സിനിമാ രംഗത്തിന് തിരിച്ച് പിടിക്കാന്‍ സാധിക്കട്ടെ’, സുരേഷ് ഗോപി പറഞ്ഞു.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ് ‘കാവല്‍’. പഞ്ച് ഡയലോഗുകളും മാസ് സീക്വന്‍സുകളുമുള്ള ഒരു നായക കഥാപാത്രത്തെ ഒരിടവേളയ്ക്കു ശേഷമാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ‘തമ്പാന്‍’ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്.
ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ചിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ രണ്‍ജി പണിക്കര്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശര്‍മ്മ, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, രാജേഷ് ശര്‍മ്മ, കണ്ണന്‍ രാജന്‍ പി ദേവ്, ചാലി പാല, അരിസ്റ്റോ സുരേഷ്, ഇവാന്‍ അനില്‍, റേയ്ച്ചല്‍ ഡേവിഡ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായര്‍, പൗളി വത്സന്‍, അംബിക മോഹന്‍, ശാന്ത കുമാരി, ബേബി പാര്‍വ്വതി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.